നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്തെ ആരാധകരുടെ ആവേശമായി മാറിയ താരമാണ് അല്ലു അർജുൻ. അദ്ദേഹത്തിൻറെ റൊമാൻറിക് ചിത്രങ്ങളും നൃത്ത ചൂടുകളും ആരാധകരെ വളരെയധികം ആവേശത്തിലാക്കുന്ന ഒന്നാണ്.തൻറെ തെലുങ്ക് ചിത്രങ്ങൾ മൊഴിമാറ്റി മലയാളത്തിൽ പ്രദർശനത്തിനെത്തിയതോടെ വലിയ രീതിയിലുള്ള ആരാധക നിരയാണ് കേരളത്തിലും അല്ലുവിന് ഉള്ളത്.പുഷ്പ എന്ന ബിഗ് ബജറ്റ് ചിത്രമാണ് അല്ലുവിന്റെ അവസാനമായി പുറത്തിറങ്ങിയത്. വൻ വിജയമായ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം.
ഇപ്പോഴിതാ അല്ലുവിന്റെ പഴയ ഒരു ചിത്രത്തിലെ നായിക അല്ലു തന്നെ ട്വിറ്ററിൽ ബ്ലോക്ക് ചെയ്തു എന്ന ആരോപണവുമായി രംഗത്തുവന്നിരുന്നു.പിന്നീട് ബ്ലോക്ക് അല്ലു പിൻവലിച്ചെന്ന രീതിയിലുള്ള ഒരു പോസ്റ്റും നായിക പങ്കുവെച്ചിരുന്നു. സിനിമാലോകത്തും ആരാധകർക്കിടയിലും വലിയ രീതിയിലുള്ള ചർച്ചകൾക്ക് ഇക്കാര്യം വഴിവെച്ചിരുന്നു.അല്ലു അഭിനയിച്ച വരുഡു എന്ന ചിത്രത്തിലെ നായിക ഭാനുശ്രീ മെഹ്റയാണ് ഈ പോസ്റ്റ് പങ്കുവെച്ചത്.തന്റെ വാദം തെളിയിക്കാന് അല്ലു ബ്ലോക്ക് ചെയ്തു എന്ന് കാണിക്കുന്ന ഒരു സ്ക്രീൻഷോട്ടും തന്റെ ട്വിറ്റർ ഹാൻഡിലിൽ താരം പങ്കിട്ടിട്ടുണ്ട്.’നിങ്ങൾ വഴിയറിയാതെ എപ്പോഴെങ്കിലും നിന്നു പോയിട്ടുണ്ടോ.ഞാൻ അല്ലുവിനൊപ്പം വരുഡുവിൽ അഭിനയിച്ചു.
പക്ഷേ തനിക്ക് പിന്നീട് ജോലികൾ ഒന്നും ലഭിച്ചില്ല.പക്ഷേ ആ പ്രതിസന്ധികളിൽ രസം കണ്ടെത്താനും താൻ ശ്രമിച്ചു.ഇപ്പോഴിതാ അല്ലു തന്നെ ട്വിറ്ററിലും ബ്ലോക്ക് ചെയ്തിരിക്കുന്നു’. ഇത്തരത്തിൽ ആയിരുന്നു ഭാനുശ്രീയുടെ ട്വീറ്റ്. സിനിമയിൽ വലിയ രീതിയിൽ സജീവമല്ലാത്ത ഭാനുശ്രീ ഇപ്പോൾ യൂട്യൂബ് മേഖലയിൽ ചാനലുമായി സജീവമാണ്.അല്ലു അർജുന്റെ ചിത്രത്തിൽ അഭിനയിച്ചതാണ് തൻറെ കരിയർ നശിക്കാൻ കാരണമായത് എന്നാണ് നടി ആരോപിച്ചതെന്ന് പറഞ്ഞുകൊണ്ട് നിരവധി ആരാധകർ വിമർശനങ്ങളുമായി എത്തിയിരുന്നു.നടിയുടെ ട്വീറ്റ് വാർത്തയായതിന് പിന്നാലെ അല്ലുവിന്റെ ട്വിറ്റർ ഹാൻഡിൽ നടിക്കെതിരെയുള്ള ബ്ലോക്ക് മാറ്റിയിരുന്നു.ഈ വാർത്ത നടി തന്നെ പങ്കുവെച്ചിരുന്നു.
സന്തോഷവാർത്ത അല്ലു അർജുൻ എന്നെ അൺബ്ലോക്ക് ചെയ്തു.തൻറെ കരിയർ നശിക്കുന്നതിന് കാരണം അല്ലു ആണെന്ന് താൻ ഒരിക്കലും പറഞ്ഞിട്ടില്ല.ഞാൻ എൻറെ പ്രതിസന്ധികളിൽ രസം കണ്ടെത്തുകയും മുന്നോട്ട് പോവുകയുമാണ് ചെയ്യുന്നത്.നമുക്ക് സ്നേഹവും ചിരിയും പ്രചരിപ്പിക്കാം,വിദ്വേഷമല്ല’.കൂടാതെ അല്ലുവിന് നന്ദിയും നടി പറയുന്നുണ്ട്.2010ല് പുറത്തിറങ്ങിയ വരുഡു എന്ന ചിത്രത്തിലാണ് അല്ലുവിന്റെ നായികയായി ഭാനുശ്രീ അഭിനയിച്ചത്. വലിയ രീതിയിൽ വിജയം ആകാതിരുന്ന ചിത്രം മലയാളത്തിലും മൊഴിമാറ്റി വരൻ എന്ന പേരിൽ എത്തിയിരുന്നു.തമിഴ് നടൻ ആര്യ ആയിരുന്നു ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നത്.