നമ്മളിൽ പലരും നമ്മുടെ മുഖ സൗന്ദര്യത്തിനും ചർമ്മ സംരക്ഷണത്തിനും വളരെയധികം പ്രാധാന്യം നൽകുന്നവരാണ്.പലരും ഇതിനായി പ്രകൃതിദത്തമായ മാർഗങ്ങളും ചില രീതിയിലുള്ള ക്രീമുകളും ഇതിനായി ഉപയോഗിക്കാറുണ്ട്.ഇത്തരത്തിൽ ചർമ്മത്തിന്റെ ആരോഗ്യവും തിളക്കവും കാത്തുസൂക്ഷിക്കുന്നത് വളരെയധികം ബുദ്ധിമുട്ടുള്ള ഒന്നാണ്.നാം ദിവസവും പാചകത്തിനായി പച്ചക്കറികൾ ഉപയോഗിക്കുന്നവരാണ്.പച്ചക്കറികൾ വൃത്തിയാക്കിയതിനുശേഷം നാം അതിൻറെ തൊലികൾ കളയാറുണ്ട്.എന്നാൽ ഇനി പച്ചക്കറി വൃത്തിയാക്കിയ ശേഷം തൊലികൾ കളയാതെ സൂക്ഷിച്ച് വച്ച് ചർമ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.
അത്തരത്തിൽ ചർമ്മത്തിന് ആരോഗ്യവും തിളക്കവും നൽകുന്ന ചില പച്ചക്കറി തൊലികൾ ഏതൊക്കെയാണെന്ന് നമുക്ക് പരിശോധിക്കാം.ആദ്യമായി നാം പാചകത്തിനായി ഉപയോഗിക്കുന്നതും ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെയധികം മികച്ചതുമായ ഒന്നാണ് ഉരുളക്കിഴങ്ങ്.വിറ്റാമിൻ ബി,സി എന്നിവ അടങ്ങിയ ഉരുളക്കിഴങ്ങ് തൊലികൾ ചർമ്മത്തിലെ കറുത്ത പാടുകൾ നീക്കി കൂടുതൽ തിളക്കം നൽകുന്നു.ദിവസവും ഉരുളക്കിഴങ്ങ് തൊലികൾ മുഖത്ത് തേച്ചുപിടിപ്പിക്കുകയും കുറച്ചുനേരത്തിന് ശേഷം കഴുകി കളയുകയും ചെയ്യുക.പൊട്ടാസ്യം അടങ്ങിയിരിക്കുന്ന ഉരുളക്കിഴങ്ങ് തൊലികൾ ചർമ്മത്തിൽ ജലാംശം നിലനിർത്തുന്നതിനും കൂടുതൽ തിളക്കം ഉള്ളതാക്കാനും സഹായിക്കുന്നു.
ഇതേ രീതിയിൽ പാചകത്തിനായി ഉപയോഗിക്കുന്ന ചർമ്മത്തിന് വളരെയധികം ഗുണകരമായ ഒരു പച്ചക്കറിയാണ് വെള്ളരിക്ക.വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്ന മഗ്നീഷ്യം,പൊട്ടാസ്യം എന്നിവ ആരോഗ്യകരമായ ചർമം നമുക്ക് സമ്മാനിക്കുന്നു.അവശ്യ പോഷകങ്ങൾ,ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവർ ധാരാളമായി വെള്ളരിക്കയിൽ അടങ്ങിയിരിക്കുന്നു.വെള്ളരിക്ക ചർമ്മത്തിലെ ജലാംശം കൂട്ടുകയും സ്വാഭാവികമായ തിളക്കം വർദ്ധിപ്പിക്കുകയും ചെയ്യുന്നു.വിറ്റാമിൻ കൊണ്ട് സമ്പുഷ്ടമായ ക്യാരറ്റും ചർമ സംരക്ഷണത്തിന് വളരെ നല്ലതാണ്.കാരറ്റിൽ വിറ്റാമിൻ സിയും ബീറ്റാ കരോട്ടിനും അടങ്ങിയിട്ടുണ്ട്.
ഈ രണ്ട് ആന്റിഓക്സിഡന്റുകൾ ചർമ്മത്തെ ചർമ്മത്തെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കും.സിങ്ക്,വിറ്റാമിൻ എ,സി എന്നിവ അടങ്ങിയിരിക്കുന്ന മത്തങ്ങ തൊലികൾ ചർമ്മത്തിലെ ചത്ത കോശങ്ങളെ ഒഴിവാക്കി ചർമ്മത്തെ കൂടുതൽ ആരോഗ്യമുള്ളതാകുന്നു. പ്രകൃതിദത്തമായ എൻസൈമുകൾ അടങ്ങിയിരിക്കുന്ന മത്തങ്ങാത്തൊലികൾ ചർമ്മത്തെ കൂടുതൽ തിളക്കമുള്ളതാക്കുകയും ചെയ്യുന്നു. മുകളിൽ പറഞ്ഞിരിക്കുന്ന ഇത്തരം പച്ചക്കറി തൊലികൾ നമുക്ക് ദിവസവും ചർമ്മ സംരക്ഷണത്തിനായി ഉപയോഗിക്കാവുന്നതാണ്.