നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമ ലോകത്തെ ആരാധകരുടെ ആവേശമായി മാറിയ താരമാണ് അല്ലു അർജുൻ. അദ്ദേഹത്തിൻറെ റൊമാൻറിക് ചിത്രങ്ങളും നൃത്ത ചൂവടുകളും ആരാധകരെ വളരെയധികം ആവേശത്തിലാക്കുന്ന ഒന്നാണ്.തൻറെ തെലുങ്ക് ചിത്രങ്ങൾ മൊഴിമാറ്റി മലയാളത്തിൽ പ്രദർശനത്തിനെത്തിയതോടെ വലിയ രീതിയിലുള്ള ആരാധക നിരയാണ് കേരളത്തിലും അല്ലുവിന് ഉള്ളത്.പുഷ്പ എന്ന ബിഗ് ബജറ്റ് ചിത്രമാണ് അല്ലുവിന്റെ അവസാനമായി പുറത്തിറങ്ങിയത്.വൻ വിജയമായ ചിത്രത്തിൻറെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തിരക്കിലാണ് താരം.
അല്ലു അർജുന്റെ ആദ്യകാലത്ത് പുറത്തിറങ്ങിയ ആര്യ,ബണ്ണി എന്നീ ചിത്രങ്ങളുടെ എല്ലാം മലയാളം പതിപ്പിന് കേരളത്തിൽ വളരെയധികം ആരാധകരും കളക്ഷനും നേടാനായിരുന്നു.പാൻ ഇന്ത്യൻ ചിത്രങ്ങൾ എന്ന പേരിൽ മറുഭാഷ ചിത്രങ്ങൾ കേരളത്തിൽ വിജയം നേടുന്നതിന് മുൻപ് തന്നെ അത്തരമൊരു ട്രെൻഡിന് അല്ലു അർജുൻ തുടക്കം കുറിച്ചിരുന്നു. ഇപ്പോഴതാ അല്ലു അർജുന്റെ കരിയറിലെ മികച്ച വിജയങ്ങളിൽ ഒന്നായ ഹീറോ അഥവാ ദേശമുഡുറു എന്നാൽ ചിത്രം വീണ്ടും 4k യിൽ റീമാസ്റ്റർ ചെയ്ത് റിലീസിന് ഒരുങ്ങുകയാണ്.അല്ലു അർജുന്റെ പിറന്നാളിനോട് അനുബന്ധിച്ചാണ് ചിത്രം റീ മാസ്റ്റർ ചെയ്ത് തെന്നിന്ത്യൻ സംസ്ഥാനങ്ങളിൽ റിലീസിന് എത്തുന്നത്.
ഏപ്രിൽ എട്ടിനാണ് അല്ലു അർജുന്റെ പിറന്നാൾ. ഏപ്രിൽ ഏഴിനാണ് ചിത്രം കേരളത്തിൽ പ്രദർശനത്തിന് എത്തുക.ഖാദർ ഹസൻ ആണ് ചിത്രത്തിൻറെ കേരളത്തിലെ വിതരണം നടത്തുക. റൊമാൻറിക് ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ പെടുന്ന ചിത്രത്തിൻറെ സംവിധായകൻ പൂരി ജഗന്നാഥ് ആണ്.ഒരു സ്വകാര്യ ചാനലിൽ പ്രോഗ്രാം പ്രൊഡ്യൂസർ ആയി ജോലി ചെയ്യുന്ന ബാലഗോവിന്ദ് ആയാണ് അല്ലു ചിത്രത്തിൽ വേഷമിട്ടത്.ചില പ്രശ്നങ്ങളുടെ ഭാഗമായി നഗരം വിട്ട് പോകേണ്ടിവരുന്ന ബാലഗോവിന്ദും സംഘവും കുളു മണാലിയിലേക്ക് പോകുന്നതും അവിടെ വച്ച് നായികയായ ഹൻസികയെ കണ്ടു മുട്ടുന്നതുമാണ് ചിത്രത്തിൻറെ കഥ.
അവിടെ ഒരു ആശ്രമത്തിൽ ഒരു സംഘം സന്യാസിമാരോടൊപ്പം ആണ് നായികയായ ഹൻസികയുടെ സന്യാസിനി കഥാപാത്രവും താമസിക്കുന്നത്.പിന്നീട് ഇരുവരും തമ്മിലുള്ള പ്രണയകഥയാണ് ചിത്രം പറയുന്നത്.കോവേയ് സരള,പ്രദീപ് റാവത്ത്,മുഹമ്മദ് അലി,ശ്രീനിവാസ റെഡി,ചന്ദ്രമോഹൻ,രഘു ബാബു,അജയ് എന്നിവരും ചിത്രത്തിൽ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.ഡി.വി.വി ധനയ്യ നിർമ്മാണം നിർവഹിച്ച ചിത്രം 2007 ജനുവരി 12നാണ് തിയേറ്ററുകളിൽ എത്തിയത്.നിരവധി പഴയ ചിത്രങ്ങൾ റീമാസ്റ്റർ ചെയ്തു തിയേറ്ററുകളിൽ എത്തിക്കുന്നത് ഇപ്പോൾ ഒരു ട്രെൻഡിങ് ആയി മാറിയിട്ടുണ്ട്.മലയാളത്തിൽ മോഹൻലാൽ ചിത്രം സ്ഫടികവും തമിഴിൽ രജനീകാന്ത് ചിത്രം ബാലയും എല്ലാം ഇത്തരത്തിൽ റീ റിലീസ് ചെയ്തിരുന്നു.