തമിഴ് സിനിമ ലോകത്തെ പ്രിയപ്പെട്ട താര ദമ്പതികൾ ആണ് വിഗ്നേഷ് ശിവനും നയൻതാരയും. ആരാധകരുടെ സ്വപ്ന നായികയായ നയൻതാരയെ തൻറെ രണ്ടാമത്തെ സിനിമയിലൂടെ തന്നെ വിഗ്നേഷ് സ്വന്തമാക്കുകയായിരുന്നു. നാനും റൗഡി താൻ എന്ന സിനിമയ്ക്ക് ഇടയ്ക്കാണ് ഇരുവരും പ്രണയത്തിലാകുന്നത്. നയൻതാരക്കും കരിയറിൽ ജീവിതത്തിൽ വഴിത്തിരിവായ സിനിമയായി മാറുകയായിരുന്നു. സൂപ്പർ ഹിറ്റ് ആയിരുന്നു നാനും റൗഡി താൻ എന്ന ഈ സിനിമ. നിരവധി പുരസ്കാരങ്ങളും നയൻതാരയ്ക്ക് ഇതിലൂടെ ലഭിച്ചു. കരിയറിലെ ഒരു താഴ്ചയ്ക്ക് ശേഷം രണ്ടാമതും തിരിച്ചുവന്ന ഘട്ടത്തിലാണ് നയൻസിനെ തേടി വിഗ്നേഷിന്റെ ഈ സിനിമയെത്തുന്നത്.
ഇപ്പോൾ ഇരുവരും വിവാഹം കഴിഞ്ഞ് തങ്ങളുടെ ഇരട്ടക്കുട്ടികളുടെ ഒപ്പം സുഖമായി കഴിയുകയാണ്. ഇവരുടെ ചിത്രങ്ങൾ കൂടുതലും വിഗ്നേഷ് ശിവൻ തന്നെയാണ് പങ്കുവെക്കാറുള്ളത്. സോഷ്യൽ മീഡിയയും പബ്ലിസിറ്റിയും ഒന്നും തീരെ താല്പര്യമില്ലാത്ത കൂട്ടത്തിൽ ആണ് നയൻതാര. ഈ കുട്ടികളുടെ ചിത്രം പുറത്തുവന്നെങ്കിൽ ഔദ്യോഗികമായ പേരുകൾ ഇപ്പോഴാണ് പുറത്തു വരുന്നത്. രുദ്രനീൽ എൻ ശിവൻ, ധൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്ക് ഇട്ടിരിക്കുന്നത്. അതോടൊപ്പം കുട്ടികളുടെ മുഖം കാണിച്ചുള്ള ചിത്രങ്ങൾ കൂടി ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഈ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.
ഇരട്ട കുട്ടികൾ ആണ് ഇരുവർക്കും. വാടക ഗർഭപാത്രത്തിലൂടെ ഉണ്ടായ കുട്ടികളെ കുറിച്ച് അന്ന് തന്നെ വിവാദം ഉണ്ടായിരുന്നു. എന്നാൽ തമിഴ്നാട് സർക്കാർ നടത്തിയ അന്വേഷണത്തിൽ താര ദർവതികൾ കുറ്റക്കാർ അല്ലെന്നാണ് കണ്ടെത്തിയത്. ഇരുവരും കുട്ടികളുടെ ഒരു ചിത്രം പോലും എവിടെയും പകർത്താനോ കാണിക്കാനോ ഒന്നും അനുവദിച്ചിട്ടില്ല ആയിരുന്നു. ഇത് ആദ്യമായാണ് ഉയിരിന്റെ ഉലകന്റെയും മുഖം കാണിക്കുന്ന രീതിയിൽ ചിത്രങ്ങൾ പുറത്തുവരുന്നത്.
കുഞ്ഞുങ്ങളെ ആദ്യമായി കണ്ടതിന്റെ സന്തോഷത്തിലാണ് ആരാധകർ. ഇതിന് പിന്നാലെ ഇപ്പോൾ താരങ്ങൾ കുട്ടികളുടെ യഥാർത്ഥ പേര് കൂടി വെളിപ്പെടുത്തിയപ്പോൾ അത് മലയാളികൾ ഏറ്റെടുക്കുകയാണ്. മലയാളികൾ ഉൾപ്പെടെ സൗത്ത് ഇന്ത്യയിലെ എല്ലാ സിനിമ പ്രേക്ഷകരും ഇവരുടെ മക്കളുടെയും പുത്തൻ വിശേഷങ്ങൾ ആണ് ഏറ്റെടുക്കുന്നത്.