മലയാള സിനിമ പ്രേക്ഷകർക്ക് പ്രത്യേക പരിചയപ്പെടുത്തലുകൾ ഒന്നും ആവശ്യമില്ലാത്ത നടിയാണ് ഷക്കീല. ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിലെ തന്നെ ശക്തമായ സാന്നിധ്യമായിരുന്നു താരം. സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ പോലും ഷക്കീല ചിത്രങ്ങൾക്ക് മുന്നിൽ ബോക്സ് ഓഫീസിൽ പരാജയപ്പെട്ടിട്ടുണ്ട്. ഗ്ലാമർ വേഷങ്ങളിലൂടെ തിളങ്ങിയ ഷക്കീല ഇന്ന് നല്ല സിനിമകൾക്കായുള്ള കാത്തിരിപ്പിലാണ്. അതേസമയം മലയാളം തമിഴ് തെലുങ്ക് ഭാഷകളിലെ ടിവി ഷോകളിൽ ഒക്കെ ഗസ്റ്റ് ആയി താരം ഇപ്പോൾ എത്തുന്നുണ്ട്. ദുരിത പൂർണമായ ബാല്യമാണ് ഷക്കീലയെ സിനിമയിലേക്ക് എത്തിച്ചത്. പലപ്പോഴും ഇതേക്കുറിച്ച് താരം തുറന്നു പറഞ്ഞിട്ടുണ്ട്. അടുത്തിടെ ഫ്ലവേഴ്സ് ടിവിയിലെ ഒരുകോടി എന്ന പരിപാടിയിൽ എത്തിയപ്പോഴും ഷക്കീല ഇതേക്കുറിച്ച് സംസാരിച്ചിരുന്നു.
ആ വാക്കുകൾ ഇപ്പോൾ വൈറലായി മാറുകയാണ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയതാണ് ഷക്കീല. കിന്നാരത്തുമ്പി എന്ന ചിത്രത്തിൽ അഭിനയിച്ചതോടെയാണ് ഷക്കീലയുടെ ജീവിതം മാറിമറിഞ്ഞത്. സിൽക്ക് സ്മിതയ്ക്ക് ഒപ്പം അഭിനയിച്ചാണ് കരിയർ ആരംഭിച്ചതെന്ന് ഷക്കീല പറയുന്നു. അവരുടെ അനിയത്തി ആയിട്ടാണ് അഭിനയിച്ചത്. അന്നേ സിൽക്ക് പ്രശസ്തയായ നായികയായിരുന്നു. പത്താം ക്ലാസ് പരാജയപ്പെട്ടതോടെയാണ് ഷക്കീല അഭിനയത്തിലേക്ക് ഇറങ്ങിയത്. എട്ടാം ക്ലാസിൽ തന്നെ പരാജയപ്പെട്ടതാണെന്നും ഷക്കീല പറയുന്നു. അച്ഛനും അമ്മയും കയ്യും കാലും പിടിച്ചാണ് വീണ്ടും സ്കൂളിൽ നിലനിർത്തിയത്. പിന്നീട് നേരെ 10 എഴുതാൻ ആയിരുന്നു അവർ പറഞ്ഞത്.
അച്ഛനും അമ്മയ്ക്കും വലിയ വിദ്യാഭ്യാസം ഉണ്ടായിരുന്നില്ല. മക്കളെ നന്നായി പഠിപ്പിക്കണമെന്ന് ഉണ്ടായിരുന്നു. അതാണ് എട്ടാം ക്ലാസ് പരാജയപ്പെട്ടിട്ടും അവർ പത്താം ക്ലാസ് പരീക്ഷ എഴുതാനായി നിർബന്ധിച്ചത്. പത്താം ക്ലാസ് ജയിച്ചാൽ അല്ലേ നല്ല കല്യാണ ആലോചനകൾ പോലും വരികയുള്ളൂ എന്നൊക്കെയായിരുന്നു അവരുടെ ചിന്ത. എന്നാൽ അത് ഇതുവരെയും വന്നില്ല എന്നുള്ളതാണ് വേറൊരു കഥ എന്നും ഷക്കീല പറയുന്നു. അന്ന് നല്ല തടിയുണ്ടായിരുന്നു. പത്താം ക്ലാസ് തോറ്റെന്ന് അറിഞ്ഞപ്പോൾ ഡാഡി എന്നെ അടിച്ചു. വീടിനു മുന്നിലായി ഒരു സിനിമ കമ്പനിയുടെ ഓഫീസ് ഉണ്ടായിരുന്നു. അടിക്കല്ലേ എന്ന് പറഞ്ഞ് കുറെ പേർ ഓടി വന്നിരുന്നു.
അന്ന് ഓടിവന്ന മേക്കപ്പ് മാൻ ആയിരുന്നു എന്നോട് അഭിനയിക്കുന്നോ എന്ന് ചോദിച്ചത്. ഡാഡിയിൽ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടിയാണ് അഭിനയിക്കാം എന്ന് പറഞ്ഞത്. ആദ്യ കാഴ്ചയിൽ തന്നെ അവർ തന്നെ സിനിമയിലേക്ക് സെലക്ട് ചെയ്യുകയായിരുന്നു എന്നും ഷക്കീല പറഞ്ഞു. സെക്സ് എജുക്കേഷൻ സിനിമയിലായിരുന്നു ആദ്യം അഭിനയിച്ചത്. അതന്ന് അറിയില്ലായിരുന്നു സിനിമ റിലീസ് ചെയ്തപ്പോൾ പ്രത്യേകിച്ച് പ്രതികരണങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. ചെറിയ ഡ്രസ്സ് ഇട്ട് പാട്ടൊക്കെ ചില സമയത്തൊന്നും ആരും ഒന്നും പറഞ്ഞില്ല. എന്നാൽ കിന്നാരത്തുമ്പികൾ ഇറങ്ങിയശേഷം ആയിരുന്നു എതിർപ്പുകൾ വന്നത്. അന്ന് കിട്ടിയ പ്രതിഫലമെല്ലാം അച്ഛന് കൊടുക്കുകയായിരുന്നു എന്നും, അച്ഛനതെല്ലാം കൊണ്ടുപോയി കളയുകയായിരുന്നു എന്നും ഷക്കീല പറഞ്ഞു.
15 അംഗങ്ങളുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. കിന്നാരത്തുമ്പി കഴിഞ്ഞ സമയത്ത് ഇനി അങ്ങനത്തെ സിനിമ ചെയ്യരുത് എന്ന് പറഞ്ഞു. ഇത്രയും ആൾക്കാരുടെ വിശപ്പ് മാറ്റുമോ എന്ന് ചോദിച്ചപ്പോൾ പിന്നെ അവരൊന്നും പറഞ്ഞില്ല. പതിനഞ്ചാമത്തെ വയസ്സു മുതൽ താൻ കുടുംബം നോക്കി തുടങ്ങിയതാണ്. ഇപ്പോഴും അത് തുടരുകയാണെന്നും ഷക്കീല പറഞ്ഞു. തന്റെ പ്രണയങ്ങളെക്കുറിച്ചും ഷക്കീല ഷോയിൽ സംസാരിച്ചു. ജീവിതത്തിൽ ഒരുപാട് പ്രണയങ്ങൾ ഉണ്ടായിട്ടുണ്ട് ഇപ്പോഴും പ്രണയത്തിലാണ്. എന്നാൽ അത് ആരോട് ആണെന്ന് പറയുന്നില്ലെന്നാണ് ഷക്കീല പറഞ്ഞത്. എന്നെ പ്രണയിച്ചവരെല്ലാം കുടുംബത്തിനൊപ്പമായി എൻറെ വീട്ടിൽ വന്നിരുന്നു ആർക്കെങ്കിലും കല്യാണം കഴിക്കണമെന്നുണ്ടെങ്കിൽ ഞാനുമായി പ്രണയത്തിലായാലും മതി എന്ന് ഞാൻ പറയാറുണ്ട്.
രണ്ടാമത് പ്രണയിച്ചിരുന്ന ആൾക്ക് ഇപ്പോഴും കല്യാണം ആയിട്ടില്ല അതിൽ ഒരു വിഷമം ഉണ്ട്. ഇപ്പോൾ പ്രണയിച്ചുകൊണ്ടിരിക്കുന്ന ആൾക്കും വൈകാതെ കല്യാണമാവും. എനിക്ക് 45 വയസ്സായി. ഞാൻ ഇനി എന്തിനാണ് കല്യാണം കഴിക്കുന്നത് എന്നും ഷക്കീല ചോദിക്കുന്നുണ്ട്. എന്നെക്കാളും പ്രായം കുറവാണ് അവന്. അവന്റെ വീട്ടിൽ സമ്മതിക്കില്ല പ്രസവിക്കാൻ സാധിക്കുമോ എന്ന് ഒന്നും എനിക്കറിയില്ല. പ്രണയത്തിനു വേണ്ടി പോരാടാൻ ഒന്നും എനിക്ക് വയ്യ. കല്യാണം നടക്കില്ലെന്ന് അറിഞ്ഞുതന്നെയാണ് പ്രണയിക്കുന്നത് എന്നും ഷക്കീല പറഞ്ഞു. എന്നോട് കല്യാണം കഴിക്കാൻ വീട്ടുകാർ പറയുന്നുണ്ടെന്ന് അവൻ പറയുമ്പോൾ വിഷമം തോന്നാറുണ്ട്. ഞാനും മനുഷ്യനല്ലേ നിനക്ക് കല്യാണം വേണ്ട എന്നൊക്കെ ചോദിച്ച് ഞാൻ അത് വിടും. ഭക്ഷണമില്ലാതെ ഞാൻ ജീവിക്കും പക്ഷേ പ്രണയമില്ലാതെ പറ്റില്ലെന്നും ഷക്കീല ഒരു കോടി വേദിയിൽ പറഞ്ഞു.