നിരവധി വർഷങ്ങളായി ഒരു പിടി മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികൾക്കിടയിലും തെന്നിന്ത്യൻ സിനിമ ലോകത്തും തന്റേതായ സ്ഥാനം നേടിയെടുത്ത നായിക നടിയാണ് അമലാപോൾ.തമിഴ്,തെലുങ്ക് സിനിമാ മേഖലകളിൽ സജീവമായ അമലയുടെ അവസാനമായി പുറത്തിറങ്ങിയ മലയാള ചിത്രം മമ്മൂട്ടി നായകനായി എത്തിയ ക്രിസ്റ്റഫർ ആണ്.ചിത്രത്തിൽ ഒരു പോലീസ് ഓഫീസറുടെ കഥാപാത്രത്തിലാണ് അമല എത്തിയിരുന്നത്.ഇപ്പോഴിതാ താരം തൻറെ ബാലി യാത്രക്കിടെ പകർത്തിയ ഒരു വെറൈറ്റി സെൽഫിയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.
ബാലി യാത്രയ്ക്കിടെ ഒരു കുരങ്ങിനൊപ്പം ഉള്ള രസകരമായ സെൽഫി ആണ് അമല തൻറെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്.’ബ്രോ:നിങ്ങൾ ഒറ്റയ്ക്കാണോ,ഞാൻ:അതെ,അപ്പോൾ ബ്രോ:എന്നാൽ അടിച്ചുപൊളിക്കൂ’.ഇത്തരത്തിൽ രസകരമായ ഒരു ക്യാപ്ഷനും ചിത്രത്തിന് അമല നൽകിയിട്ടുണ്ട്.തിരക്കുകൾക്കിടയിൽ നിന്ന് അവധിയെടുത്തുള്ള താരത്തിന്റെ ബാലി യാത്രയിൽ മഴയത്ത് റെയിൻ കോട്ട് ധരിച്ച് നടക്കുന്ന രീതിയിൽ ഉള്ള ഒരു വീഡിയോയും നേരത്തെ പുറത്തു വന്നിരുന്നു.ടീച്ചർ എന്ന ചിത്രത്തിലൂടെയായിരുന്നു ഒരു ഇടവേളക്കുശേഷം അമലയുടെ മലയാളത്തിലേക്കുള്ള മടങ്ങി വരവ്.
വിവേക് സംവിധാനം ചെയ്ത ടീച്ചർ ദേവിക എന്ന സാധാരണ സ്കൂൾ ടീച്ചർക്ക് നേരിടേണ്ടിവരുന്ന ഒരു സംഭവവും അതിൽ നിന്ന് ഉള്ള അവരുടെ അതിജീവനവും ആണ് പ്രമേയമാക്കിയത്.മികച്ച രീതിയിൽ ഉള്ള തിയറ്റർ പ്രദർശനത്തിന് ശേഷം ചിത്രം ഓടിടി പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ല്ളിക്സിൽ സ്ട്രീം ചെയ്തിരുന്നു.ചിത്രത്തിലെ കഥാപാത്രത്തിന്റെ പല അവസ്ഥകൾ ആ കഥാപാത്രം അനുഭവിക്കുന്ന ഒറ്റപ്പെടൽ ഭീതി എന്നിവ അമല വളരെ കയ്യടക്കത്തോടെ സ്ക്രീനിലെത്തിച്ച് പ്രേക്ഷകരുടെ കയ്യടി നേടിയിരുന്നു.ചെമ്പൻ വിനോദ് ജോസ്, പ്രശാന്ത് മുരളി,ഹക്കീം ഷാജഹാൻ,നന്ദു,ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള,അനു മോൾ എന്നിവരും ചിത്രത്തിൽ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്തത് ഇപ്പോൾ തിയേറ്ററുകളിൽ പ്രദർശനം തുടരുന്ന ക്രിസ്റ്റഫറിലെ പോലീസ് ഓഫീസറുടെ കഥാപാത്രവും അമലയ്ക്ക് നിരവധി പ്രേക്ഷക പ്രശംസ നേടി കൊടുത്തിരുന്നു.’ബയോഗ്രഫി ഓഫ് എ വിജിലൻറ് കോപ്പ്’എന്ന ടാഗ് ലൈനോട് കൂടി എത്തിയ ചിത്രത്തിൽ അമല പോളിന് പുറമേ സ്നേഹ,ഐശ്വര്യലക്ഷ്മി എന്നീ നായകന്മാരാണ് ഉള്ളത്.തെന്നിന്ത്യൻ താരം വിനയ് റായ്,ശരത് കുമാർ,സിദ്ദിഖ്,ദിലീഷ് പോത്തൻ,വിനീതകോശി, വാസന്തി തുടങ്ങിയവരോടൊപ്പം മുപ്പത്തിയഞ്ചോളം പുതുമുഖങ്ങളും ചിത്രത്തിൽ വേഷമിടുന്നു.