സിനിമയിലും ചാനൽ പരിപാടികളിലും ഒക്കെയായി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ താരമാണ് ശില്പ ബാല. ഇപ്പോൾ അടിപൊളി അമ്മ കിടിലം ഭാര്യ പ്രിയപ്പെട്ട ബ്ലോഗർ എന്നിങ്ങനെ ഒട്ടേറെ ഭാവങ്ങളിൽ തകർക്കുകയാണ് ശില്പ ബാല. ഓർക്കുക വല്ലപ്പോഴും എന്ന സിനിമയിലൂടെയാണ് ശില്പ അഭിനയം ആരംഭിച്ചത്. ശേഷം വിജി തമ്പി സംവിധാനം ചെയ്ത ഹൊറർ ത്രില്ലർ മൂവി ആയ കെമിസ്ട്രിയിലൂടെ നായികയായി. ഒരു ഇടവേളയ്ക്കു ശേഷം വീണ്ടും സജീവമായ ശില്പ സമൂഹമാധ്യമങ്ങളിലൂടെയും യൂട്യൂബ് ചാനലിലൂടെയും മറ്റും തന്റെ വിശേഷങ്ങൾ പങ്കിടാറുണ്ട്.
പങ്കുവെക്കുന്ന വിശേഷങ്ങളെല്ലാം തന്നെ പെട്ടെന്ന് ശ്രദ്ധ നേടാറുണ്ട്. കുറച്ചുനാളുകൾക്ക് മുൻപ് വീട്ടിലേക്ക് ഒരു അതിഥി എത്തുന്നു എന്ന് ശിൽപ തന്നെ പറഞ്ഞിരുന്നു. കുഞ്ഞുവാവയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് എന്ന് ശില്പ പങ്കിട്ട പോസ്റ്റിലൂടെ പറഞ്ഞിരുന്നു. ഇതിൻറെ ഫോട്ടോഷൂട്ട് ചിത്രങ്ങളും ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ സഹോദരിയായ ശ്വേത അമ്മയായതിന്റെ സന്തോഷം പങ്കുവെച്ചുകൊണ്ടാണ് ശില്പ എത്തിയിരിക്കുന്നത്. ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു ആൺകുട്ടി എത്തിയിരിക്കുകയാണ് എന്നാണ് ശില്പ കുറിച്ചത്.
ജീവിതത്തിലെ പുതിയ തുടക്കത്തിലേക്ക് കടക്കുന്ന ചിന്നുവിനും അളിയനും ആശംസകൾ എന്നും ശില്പ കുറിച്ചിട്ടുണ്ട്. ശില്പയുടെ മകളുടെ ചിത്രവും പോസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്. നിരവധി പേരാണ് ശില്പ പങ്കുവെച്ച പോസ്റ്റിന് താഴെയായി ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയിരിക്കുന്നത്. അവനൊരു മാലാഖ കുഞ്ഞാണ് കുഞ്ഞനിയൻ വന്നു എന്ന് കേട്ടപ്പോൾ അവനുള്ള ബെഡ്ഡുമായി ആശുപത്രിയിലേക്ക് എത്തിക്കുകയാണ് ശില്പയുടെ മകൾ തക്കിട്ടു. ചേച്ചി കുട്ടി ആയല്ലോ എന്നായിരുന്നു ആരാധകർ പറഞ്ഞത്.