ടിക്ടോക്കിലൂടെ വൈറലായി മാറിയ താരതമ്പതികൾ ആണ് മിഥുനും ഋതുഷയും. മീത് മിരി എന്ന് അറിയപ്പെടുന്ന ഇവർക്ക് ലക്ഷക്കണക്കിന് ഫോളോവേഴ്സ് ആണ് സോഷ്യൽ മീഡിയയിൽ ഉള്ളത്. ആദ്യ കൺമണിയെ വരവേൽക്കാനുള്ള ഒരുക്കത്തിലായിരുന്നു ഇരുവരും. നിറവയറിലുള്ള ഋതുഷയുടെ ഡാൻസ് വീഡിയോകൾ എല്ലാം സോഷ്യൽ മീഡിയയിൽ വമ്പൻ ഹിറ്റുകൾ ആയിരുന്നു. പിന്നാലെ നിരവധി വിമർശനങ്ങളും ഈ ദമ്പതിമാരെ തേടിയെത്തി. എന്നാൽ വിമർശനങ്ങൾ കാര്യമാക്കാതെ കുഞ്ഞിന്റെ വരവേൽപ്പ് ഗംഭീരമാക്കുകയായിരുന്നു ഇരുവരും.
ഇൻസ്റ്റഗ്രാമിലും യുട്യൂബിലും ഒക്കെയായി ലക്ഷക്കണക്കിന് ആരാധകരാണ് ഇന്നിവർക്ക് ഉള്ളത്. സോഫ്റ്റ്വെയർ എൻജിനീയർ മാരാണ് മിഥുനും ഋതുഷയും. 2018 ലാണ് ഇരുവരും ജീവിതത്തിൽ ഒന്നിക്കുന്നത്. ചില റിയാലിറ്റി ഷോകളിലൂടെ വന്ന് മലയാളത്തിലെ മിനി സ്ക്രീൻ പ്രേക്ഷകരെയും ഇരുവരും കയ്യിൽ എടുത്തിട്ടുണ്ട്. ചുരുങ്ങിയ സമയം കൊണ്ടാണ് ദമ്പതികൾ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയത്. പ്രേക്ഷകർ ഇന്ന് കാണുന്ന നിലയിലേക്ക് എത്താൻ ഒരുപാട് കടമ്പകൾ താൻടെണ്ടി വന്നിട്ടുണ്ട് ഈ ദമ്പതികൾക്ക്. ഇപ്പോൾ ഒരു സെലിബ്രേറ്റി തങ്ങളോട് ചെയ്ത കാര്യം ഞങ്ങൾക്ക് വിഷമമായി എന്ന് പറഞ്ഞുകൊണ്ട് എത്തിയിരിക്കുകയാണ് ഇരുവരും.
അഭിമുഖത്തിലാണ് താരങ്ങൾ ഇത് പറഞ്ഞത്. ഉണ്ണി മുകുന്ദനെ കുറിച്ച് ആയിരുന്നു ഇവർ സംസാരിച്ചത്. ഈ സംഭവം പറഞ്ഞാൽ വിവാദമാകുമോ എന്ന് ഭയമുണ്ടെന്നു പറഞ്ഞാണ് ഇരുവരും സംസാരിച്ചു തുടങ്ങുന്നത്. ഉണ്ണിമുകുന്ദൻ ആദ്യം ഇവരുടെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഫോളോ ചെയ്തു പിന്നെ കുറച്ചുനാൾ കഴിഞ്ഞ് നോക്കിയപ്പോൾ അൺഫോളോ ചെയ്ത് ബ്ലോക്കും ചെയ്തതായി കണ്ടു. ആളുടെ അക്കൗണ്ട് നോക്കിയിട്ടൊന്നും കാണുന്നില്ല ആയിരുന്നു ഞങ്ങൾ തമ്മിൽ കമ്മ്യൂണിക്കേഷൻ ഒന്നും നടന്നിട്ടില്ലായിരുന്നു.
ചിലപ്പോൾ ആളുകൾ ഫിലിം സ്റ്റാർസിനോട് സ്റ്റോറി ഷെയർ ചെയ്യുമോ, സിനിമയിൽ ചാൻസ് തരുമോ എന്ന് ചോദിച്ച് മെസ്സേജ് ഒക്കെ അയക്കാറുണ്ട്. ഞങ്ങൾ അങ്ങനെയൊന്നും സംസാരിച്ചിട്ടില്ല. ചിലപ്പോൾ മിസ്റ്റേക്ക് പറ്റിയതായിരിക്കാം. പക്ഷേ അപ്പോഴും അൺഫോളോ എന്നല്ലേ വരികയുള്ളൂ ബ്ലോക്ക് വരില്ലല്ലോ. ഇരുവരെയും പോലെ തന്നെ വീഡിയോ ചെയ്യുന്ന ക്രേസി കപ്പിൾസ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിനെയും ഉണ്ണി മുകുന്ദൻ ഫോളോ ചെയ്യുന്നുണ്ട്. അവർ ആണ് നമ്മളെ രണ്ടുപേരെയും ഉണ്ണിമുകുന്ദൻ ഫോളോ ചെയ്യുന്നുണ്ട് എന്ന കാര്യം പറഞ്ഞത്. എന്നാൽ പിന്നീട് താരം ഇവരെ അൺഫോളോ ചെയ്യുകയായിരുന്നു.