ഷാരൂഖ് ഖാൻ ചിത്രം പഠാനിലെ വീഡിയോ സോങ് വിവാദം ഇന്ത്യയിൽ എങ്ങും ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്.ബോളിവുഡ് താരം ദീപിക പദുക്കോണിന്റെ ഗാനരംഗത്തിലെ വസ്ത്രധാരണ രീതിയെ ചൊല്ലിയാണ് വിവാദം.എന്നാൽ ഈ വിവാദങ്ങൾക്ക് എല്ലാം ഇടയിൽ ഖത്തറിലേക്ക് പറക്കുകയാണ് ദീപിക.ഖത്തറിൽ നടക്കുന്ന ഫിഫ ലോകകപ്പ് ട്രോഫി അനാവരണം ചെയ്യാനാണ് ദീപികയുടെ യാത്ര.ലോകകപ്പ് ഫൈനലിന് മുന്നേ താരം ചടങ്ങുകൾക്കായി ഖത്തറിൽ എത്തിയിരിക്കുകയാണ്.
ഡിസംബർ അഞ്ചിനാണ് ദീപിക ലോകകപ്പ് വേദിയിൽ ട്രോഫി അനാവരണം ചെയ്യുമെന്ന വാർത്ത പുറത്തുവന്നത്.ലോകകപ്പിന്റെ ട്രോഫി അനാവരണം ചെയ്യുന്ന ആദ്യ സിനിമാതാരം എന്ന റെക്കോർഡ് ആണ് ദീപികയ്ക്ക് ഇതോടെ സ്വന്തമാകാൻ പോകുന്നത്.2022 കാൻ ഫിലിം ഫെസ്റ്റിവലിൽ ദീപിക ഇന്ത്യയെ പ്രതിനിധീകരിച്ചിരുന്നു.ഇപ്പോൾ രാജ്യത്തിന് മറ്റൊരു അഭിമാന മുഹൂർത്തം സമ്മാനിച്ചിരിക്കുകയാണ്. ദീപിക.ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ വീക്ഷിക്കുന്ന കായിക മാമാങ്കത്തിൻറെ ഫൈനൽ ചടങ്ങിൽ ദീപികക്ക് ഒപ്പം ഇന്ത്യയും നിറഞ്ഞു നിൽക്കും.
അതേസമയം ഇന്ത്യയിൽ ഒരുപിടി വിവാദങ്ങൾക്കിടയാണ് ദീപികയുടെ ഖത്തർ യാത്ര.ഷാരൂഖാൻ ചിത്രം പഠാനിലെ’ബേഷരംഗ്’ ഗാനം യൂട്യൂബിൽ ഹിറ്റായതിന് പിന്നാലെ വിവാദങ്ങളും പുറകെ എത്തി.ചിത്രത്തിലെ ഗാനരംഗത്തിലെ വസ്ത്രധാരണ രീതി മതവികാരത്തെ വ്രണപ്പെടുത്തുന്നതാണ് എന്ന വാദ ഉന്നയിച്ച് ഹിന്ദു മുസ്ലിം-സംഘടനകൾ രംഗത്തെത്തിയിരുന്നും. ചിത്രം നിരോധിക്കണം എന്ന് ആവശ്യവുമായി നിരവധി പ്രക്ഷോഭ പരിപാടികളും നടന്നിരുന്നു.അടുത്തവർഷം ജനുവരി 25നാണ് പഠാൻറെ തിയേറ്റർ റിലീസ്.
സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ ജോൺ എബ്രഹാം ദീപിക പദുക്കോൺ എന്നിവരാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.യഷ് രാജ് ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുന്നത്.പഠാനിലെ ഗാനരംഗത്തിൽ ദീപിക കാവിനിറമുള്ള വസ്ത്രം ധരിച്ചതും ചിത്രത്തിൻറെ പഠാൻ എന്ന പേരുമാണ് ഹിന്ദു മുസ്ലിം സംഘടനകളെ പ്രക്ഷോഭത്തിലേക്ക് നയിച്ചത്. സിനിമയെയും അഭിനേതാക്കളെയും ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് പലരീതിയിലുള്ള രൂക്ഷമായ പ്രക്ഷോഭങ്ങളും നടക്കുന്നതിനിടയിലാണ് ദീപികയുടെ ലോകകപ്പ് വേദിയിലേക്കുള്ള യാത്ര.