സിദ്ധാർത്ഥ് ആനന്ദിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ,ദീപിക പതുക്കൊൺ,ജോൺ എബ്രഹാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങൾ അയക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്’പഠാൻ’.ജനുവരി 25ന് റിലീസിന് ഒരു ചിത്രത്തിൻറെ ട്രെയിലർ നാളെ പത്താം തീയതിയാണ് റിലീസ് ചെയ്യുന്നത്.ട്രെയിലർ റിലീസിനൊപ്പം ഒരു വലിയ പ്രഖ്യാപനത്തിന് ഒരുങ്ങുകയാണ് യഷ് രാജ് ഫിലിംസ്.ഒരു സ്പൈ യൂണിവേഴ്സ് ബോളിവുഡിൽ പുതിയതായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണ് നിർമ്മാണക്കമ്പനി.
ഇതോടെ മറ്റു രണ്ട് ഹിറ്റ് ചിത്രങ്ങളാണ് സ്പൈ യൂണിവേഴ്സിനു കീഴിൽ അണിനിരക്കാൻ പോകുന്നത്.സൽമാൻ ഖാനും കത്രീന കൈഫും പ്രധാന വേഷത്തില്‍ എത്തുന്ന ടൈഗർ സീരീസ്, ഹൃത്വിക് റോഷൻ,ടൈഗർ ഷ്റോഫ് എന്നിവര്‍ ഒന്നിച്ച് എത്തിയ വാർ എന്നിവയാണ് ഈ യൂണിവേഴ്സിൽ ഒന്നിക്കുന്നത്.ഇതോടെ ഷാറൂഖ് ഖാൻ സൽമാൻ ഖാൻ,ഹൃതിക് റോഷൻ എന്നീ ബോളിവുഡ് വൻ താരങ്ങൾ ഒന്നിക്കുന്ന ബിഗ് ബജറ്റ് പദ്ധതികൾക്കായിരിക്കും ഈ പ്രഖ്യാപനം തുടക്കം കുറിക്കുക.
ജനുവരി 10 അതായത് നാളെ 11 മണിക്ക് റിലീസ് ചെയ്യുന്ന പഠാൻ ട്രെയിലറിൽ ആയിരിക്കും ഈ സ്പൈ യൂണിവേഴ്സിന്റെ പ്രധാന വിവരങ്ങളും ലോഗോയും യഷ് രാജ് ഫിലിംസ് പുറത്തുവിടുക എന്നാണ് വിവരം.ഇതോടെ സൽമാൻഖാന്റെ ടൈഗർ പഠാനിലും,ചിത്രത്തിലെ ഷാരൂഖ് ഖാൻ കഥാപാത്രം ടൈഗറിലും അതിഥി വേഷങ്ങളിൽ പ്രത്യക്ഷപ്പെടും എന്നാണ് ലഭിക്കുന്ന റിപ്പോർട്ടുകൾ.സ്പൈ യൂണിവേഴ്സ് എന്നത് വളരെക്കാലമായി ബോളിവുഡിൽ നിലനിന്നിരുന്ന ഒരു അഭ്യൂഹം ആയിരുന്നു.ഇപ്പോൾ അത് സാക്ഷാത്കരിക്കാൻ ഒരുങ്ങുകയാണ് യഷ് രാജ് ഫിലിംസ്.
അതിനിടെ സിദ്ധാർത്ഥ് ആനന്ദ് സംവിധാനം ചെയ്ത പഠാൻ നിരവധി വിവാദങ്ങളിലൂടെയാണ് കടന്നുപോയാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിലെ ഗാനരംഗത്തിലെ വസ്ത്രധാരണ രീതിയുമായി ബന്ധപ്പെട്ട് നിരവധി പ്രക്ഷോഭങ്ങളും സൈബർ ആക്രമങ്ങളും ആണ് ചിത്രത്തിനെതിരെ നടന്നത്.സെൻസർ ബോർഡ് ചിത്രത്തിലെ ചില സംഭാഷണങ്ങളും മറ്റും എഡിറ്റ് ചെയ്ത് നീക്കാൻ ആവശ്യപ്പെട്ടിരുന്നു.യുഎ സെൻസർ സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.ഹിന്ദിക്ക് പുറമേ തമിഴ് തെലുങ്ക് ഭാഷകളിലും പഠാൻ റിലീസിന് എത്തുന്നുണ്ട്.