മലയാളികൾക്ക് പ്രിയപ്പെട്ട നടിയാണ് മമ്ത മോഹൻദാസ്. ജീവിതത്തിലും കരിയറിലും പല ഘട്ടങ്ങൾ നേരിട്ട മമ്ത എന്നും പ്രേക്ഷകർക്ക് പ്രചോദനമാണ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന മമ്തയ്ക്ക് നിരവധി അവസരങ്ങൾ പിന്നീട് വന്നു. ബിഗ് ബി, ബാബ കല്യാണി, ബസ് കണ്ടക്ടർ തുടങ്ങി നിരവധി സിനിമകളിൽ മമ്ത അഭിനയിച്ചു. ഇതിനിടെ തെലുങ്ക് സിനിമയിലും സജീവമായി. ഇതിനിടയിലാണ് അസുഖ ബാധിതയായി നടി കുറച്ചുകാലം മാറി നിൽക്കുന്നത്. ശക്തമായ തിരിച്ചുവരവും നടിക്ക് സാധ്യമായി. ലൈവാണ് മമ്തയുടെ പുതിയ സിനിമ. വി കെ പ്രകാശ് സംവിധാനം ചെയ്ത സിനിമയിൽ ഷൈൻ ടോം ചാക്കോ, പ്രിയ വാര്യർ, സൗബിൻ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
ഷൈനും മമ്തയും ആദ്യമായി ഒരുമിച്ച സിനിമയാണ് ലൈവ്. ഇതിനെക്കുറിച്ച് മമ്ത പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആദ്യത്തെ ദിവസം അദ്ദേഹത്തിന് വളരെ എനർജി എന്തുകൊണ്ടാണെന്നും ചോദിക്കേണ്ട. കയ്യിലിരിക്കുന്ന സാധനം കയ്യിലിരിക്കുന്നേയില്ല. സ്പോട്ടിലേക്ക് ഓടിവന്നു. എന്തോ ഭാഗ്യത്തിനാണ് തല ചുമരില്‍ അടിച്ച് താഴെ വീഴാതിരുന്നത്. അന്നാണ് ആദ്യമായി ഷൈനിനെ കാണുന്നത്. അന്നത്തെ സീൻ ഒരുപാട് ടേക്ക് പോയി. ആദ്യത്തെ ദിവസം ഷൈൻ അൺ കണ്ട്രോളബിൾ ആയിരുന്നു. ആ ദിവസം തന്നെ ആ സംഭവത്തിൽ കോൾഡ് ഔട്ട് ചെയ്ത് പിന്നീട് അദ്ദേഹത്തിന് ഉപകരിച്ചു.
ക്ലൈമാക്സിന്റെ സമയത്ത് ഷൈൻ എന്റെ അടുത്ത് വന്ന് നന്നായി അങ്ങനെ സംഭവിച്ചത് ഞാനിപ്പോൾ പുഷ്പം പോലെയല്ലേ ക്ലൈമാക്സിൽ പെർഫോം ചെയ്തത് എന്ന് പറഞ്ഞു. ഇടയ്ക്ക് ആരെങ്കിലും പുള്ളിക്ക് ചൊട്ടു കൊടുത്താൽ മതി അപ്പോൾ ഉണർന്നോളും. ഷൈൻ തലയിൽ ഒന്നും വയ്ക്കുന്നില്ല എന്നാണ് എനിക്ക് മനസ്സിലായത്. വളരെ ഫ്ലൂയിഡ് ആണ്. ഒരു സീനില്‍ ഞങ്ങൾ ക്ഷമയോടെ നിൽക്കുകയാണെന്ന് ഷൈനിന് മനസ്സിലായി. ആ സീനിൽ എനിക്കും ഫ്രണ്ട് ആയി അഭിനയിക്കുന്ന ആർട്ടിസ്റ്റിനും ആകെ കുറിച്ച് വരികളെ ഉള്ളൂ. ഒപ്പം പ്രവർത്തിക്കുന്നത് വളരെ ഫൺ ആയിരുന്നു. ആദ്യദിവസം ഷൈനിനെ കുറിച്ച് വളരെ മോശം ഇംപ്രഷൻ ആയിരുന്നു. പക്ഷേ പോകേ മനസ്സിലാക്കി എന്നും മമ്ത വ്യക്തമാക്കി.
അഭിമുഖങ്ങളിലെ ഷൈനിന്റെ പെരുമാറ്റം പലപ്പോഴും ചർച്ച ചെയ്യാറുണ്ട്. അടുത്തിടെ ലൈവ് സിനിമയുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് സംസാരിക്കവേ നടൻ മാധ്യമപ്രവർത്തകരോട് ദേഷ്യപ്പെട്ടത് വാർത്തയായിരുന്നു. പൊതുവേദികളിലെ നടന്റെ പെരുമാറ്റം പരിധി വിടുന്നുണ്ടെന്ന് പൊതുവേ അഭിപ്രായം ഉണ്ട്. മലയാള സിനിമയിൽ ഇന്ന് ഏറ്റവും തിരക്കുള്ള നടന്മാരിൽ ഒരാളാണ് ഷൈൻ ടോം ചാക്കോ. എന്നാൽ ഓഫ് സ്ക്രീനിൽ ഷൈൻ വിമർശിക്കപ്പെടുന്നു. ലൈവ് സിനിമയുമായി ബന്ധപ്പെട്ട ഷൈനിനെതിരെ നേരത്തെ മേക്കപ്പ് ആർട്ടിസ്റ്റ് രഞ്ജു രഞ്ജിമാർ വിമർശനം ഉന്നയിച്ചിരുന്നു.
ഷൈൻ കാരണം ഷൂട്ടിംഗ് വൈകുന്നു എന്നായിരുന്നു പരോക്ഷമായി രഞ്ജു രഞ്ജിമാർ ആരംഭിച്ചത്. ഷൂട്ടിങ്ങിനിടയിൽ അല്പ വസ്ത്രം ധരിച്ച് ഓടിക്കളിക്കുന്ന, സ്ത്രീകളോട് മര്യാദയില്ലാതെ പെരുമാറുന്നു തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചു. എന്നാൽ ആ ആരോപണം തള്ളിക്കളഞ്ഞ് സിനിമയുടെ സംവിധായകൻ വി കെ പ്രകാശ് രംഗത്ത് എത്തി. ഷൈൻ കാരണം ഷൂട്ട് വൈകിട്ടില്ലെന്നും, ഷൂട്ടിങ്ങിന് സഹകരിക്കുന്ന വ്യക്തിയാണ് ഷൈൻ ടോം ചാക്കോ എന്നും വി കെ പി പറഞ്ഞു. ഷൈനിനെ കുറിച്ച് പൊതുവേ നിർമാതാക്കൾക്കോ സംവിധായകര്‍ക്കോ പരാതിയില്ല.