മലയാളി സിനിമ പ്രേക്ഷകർക്ക് വളരെയധികം പ്രിയങ്കരനും വളരെയധികം സുപരിചിതനുമായ ഒരു താരം തന്നെയാണ് അപ്പാനി ശരത്. അങ്കമാലി ഡയറീസ് എന്ന സിനിമയിലൂടെയാണ് ഈ നടൻ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയത്. ഒരു വില്ലൻ കഥാപാത്രം അല്ലെങ്കിൽ കണ്ടാൽ പേടിക്കുന്ന കഥാപാത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയതെങ്കിലും ജീവിതത്തിൽ വളരെ താഴെത്തട്ടിൽ നിന്നും ജീവിച്ചു തുടങ്ങിയ ആളാണ് താനെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
ഹോട്ടൽ ജോലി ചെയ്യുന്നത് അടക്കം റെയിൽവേയുടെ കീഴിൽ ചായക്കച്ചവടം വരെ ചെയ്തിട്ടുണ്ടെന്നും, അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ പ്രൊഫഷണൽ നാടക നടൻ ആണെന്നും, കഷ്ടപ്പാടുകൾ നിറഞ്ഞ ജീവിതത്തിൽ നിന്നും സിനിമ ലോകത്തേക്ക് എത്തിയ അപ്പാനി ശരത് ജീവിതം പറയുമ്പോൾ ഒരുപാട് നൊമ്പരപ്പെടുത്തുന്ന വാക്കുകൾ തന്നെയാണ് മലയാളികൾ കേൾക്കുന്നത്. കഷ്ടപ്പെട്ട് അധ്വാനിച്ച് അന്നത്തെ കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോയിരുന്ന ഒരു കുടുംബത്തിലാണ് ജനിച്ചത്. തിരുവനന്തപുരത്തെ അരുവിക്കര എന്ന കൊച്ചു ഗ്രാമത്തിൽ ജനിച്ച താരത്തിന് മുന്നോട്ട് പോകാനുള്ള വഴികൾ ഒന്നും ആരും പറഞ്ഞു കൊടുത്തിരുന്നില്ല.
പക്ഷേ വീടിൻറെ തൊട്ടടുത്ത് നാടകം അഭ്യസിച്ചിരുന്ന കലാമന്ദിരം എന്നൊരു കൊച്ചു വീടുണ്ടായിരുന്നു. ആ വീട്ടിൽ നിന്നുമാണ് ഒരു കലാകാരനായതെന്ന് അപ്പാനി ശരത് എപ്പോഴും അഭിമാനത്തോടെ പറയും. ആ വീട്ടിലെ ഗുരുവായ കല എന്ന അമ്മയാണ് അപ്പാനി ശരത്തിനെ ആദ്യം അക്ഷരം എഴുതിപ്പിച്ചത്. കടമ്മനിട്ട രാമകൃഷ്ണന്റെ കള്ളൻ എന്ന കവിതയെ ആസ്പദമാക്കി ചെറുപ്പത്തിൽ മോണോആക്ട് ചെയ്തിരുന്നു.
അങ്ങനെ ഏകദേശം അഞ്ചാം ക്ലാസിൽ പഠിക്കുന്ന കാലം മുതൽക്കേ ഒരു പ്രൊഫഷണൽ നാടകം നടനായി മാറാൻ സാധിച്ചു. ചെറുപ്പത്തിലൊക്കെ സ്കൂളിൽ എല്ലാവരും കലയെ വല്ലാതെ സപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ഹയർസെക്കൻഡറി എല്ലാം കഴിഞ്ഞ് ഓരോരുത്തർ അവരുടെതായ മേഖലകൾ തിരഞ്ഞെടുത്തു അങ്ങനെ വല്ലാതെ സ്റ്റക്കായി പോയ നിമിഷങ്ങളെക്കുറിച്ചും അപ്പാനി ശരത് പറയുന്നു.