സഹസംവിധായകനായി മലയാള സിനിമയിലെ കടന്നുവന്ന് ചുരുങ്ങിയ കാലം കൊണ്ട് സംവിധായകനായും നടനായും മലയാളികളുടെ മനം കവർന്ന താരമാണ് ബേസിൽ ജോസഫ്.തൻറെ കരിയറിൽ ഒട്ടേറെ അംഗീകാരങ്ങൾ നേടി മുന്നോട്ടുപോകുന്ന ഘട്ടത്തിൽ മലയാള സിനിമയ്ക്ക് അഭിമാനമായി മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി പുരസ്കാരവും ബേസിൽ നേടിയിരുന്നു. ഏതാണ്ട് 16 രാജ്യങ്ങളിലെ സംവിധായകർ മത്സരിച്ച അവാർഡ് ഷോയിലാണ് ബേസിൽ അംഗീകാരം നേടിയത്.ഇപ്പോഴിതാ മറ്റൊരു അഭിമാന നേട്ടം കൈവരിച്ചിരിക്കുകയാണ് മലയാളത്തിന്റെ ഈ പ്രിയ കലാകാരൻ.
ഹിന്ദുസ്ഥാൻ ടൈംസ് ഒടിടി പ്ലെ’ചേഞ്ച് മേക്കേഴ്സ്’ അവാർഡുകളിൽ’ഇൻസ്പയറിംഗ് ഫിലിം മേക്കർ ഓഫ് ദ ഇയർ’അവാർഡ് ആണ് ഇപ്പോൾ ബേസിലിനെ തേടിയെത്തിയിരിക്കുന്നത്.പുരസ്കാരം സ്വന്തമാക്കിയ വാർത്തയും പ്രേക്ഷകരോടുള്ള നന്ദിയും ബേസിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.ഇതിനൊപ്പം ഈ വർഷത്തെ തെന്നിന്ത്യയിലെ തന്നെ വലിയ ഹിറ്റുകളിൽ ഒന്നായ കാന്താരയിലെ നായകൻ റിഷഭ് ഷെട്ടിക്കും,ബോളിവുഡ് താരം രാജകുമാർ റാവുവിനും,മലയാളികളുടെ പ്രിയതാരം ജോജു ജോർജിനൊപ്പവും ഉള്ള അവാർഡ് ഷോ ചിത്രങ്ങളും ബേസിൽ പങ്കുവെച്ചിരുന്നു.നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് പോസ്റ്റിനു താഴെ അഭിനന്ദനങ്ങളും ആയി എത്തുന്നത്.
‘മലയാള സിനിമ ഇന്‍ഡസ്ട്രിയുടെ ഭാഗമായി ഇന്ത്യയെ പ്രതിനിധീകരിച്ച് ഈ വേദിയില്‍ നില്ക്കാന് കഴിഞ്ഞതിലും എനിക്ക് വളരെ അഭിമാനമുണ്ട്.ഈ ലഭിച്ച പുരസ്കാരം നമ്മളെ ആഗോളതലത്തിലേക്ക് ഉയര്‍ത്തുമെന്ന് എനിക്ക് ഉറപ്പാണ്’. ഇത്തരത്തിലായിരുന്നു മികച്ച സംവിധായകനുള്ള ഏഷ്യൻ അക്കാദമി അവാർഡ് ‘സിംഗപ്പൂരില്‍ നടന്ന ചടങ്ങിൽ സ്വീകരിച്ചതിനു ശേഷം ബേസിലിന്റെ പ്രതികരണം.അമിതാഭ് ബച്ചൻ,കപിൽ ദേവ്, സച്ചിൻ,പി ടി ഉഷ എന്നീ പ്രമുഖർ മുൻപ് സ്വന്തമാക്കിയ ജെസിഐ ഇന്ത്യയുടെ ഔട്ട്സ്റ്റാന്റിംഗ് യങ് പേഴ്സൺ അവാർഡും നേരത്തെ ലഭിച്ചിരുന്നു.മിന്നൽ മുരളി എന്ന ചിത്രത്തിൻറെ അന്തർദേശീയ തലത്തിലുള്ള സ്വീകാര്യതയാണ് ഇത്തരം നേട്ടങ്ങളിലേക്ക് ബേസിലിനെ എത്തിച്ചത്.
ഇത്തരം പുരസ്കാരങ്ങൾക്ക് എല്ലാം ഉപരി മറ്റൊരു വലിയ സമ്മാനവും അടുത്തിടെ ബേസിലിന് ലഭിച്ചിരുന്നു.ഇക്കഴിഞ്ഞ ഫെബ്രുവരി 15നാണ് ബേസിൽ ജോസഫിനും ഭാര്യ എലിസബത്തിനും ഒരു പെൺകുഞ്ഞ് പിറന്നത്.‘ഹോപ് എലിസബത്ത് ജോസഫ്’ എന്നാണ് ബേസിൽ മകൾക്ക് പേര് നൽകിയിരിക്കുന്നത്.കുഞ്ഞ് പിറന്നതിനുള്ള സന്തോഷം പങ്കുവെച്ച് ബേസിൽ ഭാര്യക്കും കുഞ്ഞിനും ഉള്ള ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു.നവാഗതനായ മുഹഷിൻ കഠിന കഠോരമീ അണ്ഡകടാഹം’എന്ന ചിത്രമാണ് ബേസിലിന്റേതായി റിലീസിന് ഒരുങ്ങുന്നത്.നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാം ആണ് ചിത്രം നിർമ്മിക്കുന്നത്.