മലയാളത്തിൽ നിരവധി വർഷങ്ങളായി നിരവധി ചിത്രങ്ങളിലൂടെ മലയാള പ്രേക്ഷകരുടെ മനം കവർന്ന സംവിധായകനാണ് പ്രിയദർശൻ.മലയാളികളുടെ ജീവിതത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമായ പല കാര്യങ്ങളും ഒപ്പിയെടുക്കുകയും ഹാസൃരൂപത്തിൽ അവതരിപ്പിക്കുകയും ചെയ്യുന്നത് പ്രിയദർശൻ ചിത്രങ്ങളുടെ സവിശേഷതയാണ്.ഒരു ഇടവേളക്കുശേഷം മരക്കാർ അറബിക്കടലിന്റെ സിംഹം എന്ന ബിഗ് ബജറ്റ് ചിത്രത്തിലൂടെ പ്രിയദർശൻ വീണ്ടും മലയാള സിനിമയിലേക്ക് സജീവമായിരുന്നു.ഇപ്പോഴിതാ’കൊറോണ പേപ്പേഴ്സ്’എന്ന പേരിൽ പുതിയൊരു ത്രില്ലർ ചിത്രവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ ഈ പ്രിയ സംവിധായകൻ.
ഷൈൻ നിഗം നായകനാകുന്ന ചിത്രത്തിൻറെ പ്രമോഷൻ പരിപാടികൾക്കിടെ മാധ്യമപ്രവർത്തകരുടെ ഒരു ചോദ്യവും തുടർന്നുള്ള പ്രിയദർശൻറെ രസകരമായ മറുപടിയുമാണ് ശ്രദ്ധ നേടുന്നത്. എംടിയുടെ രണ്ടാമൂഴം എന്ന ഇതിഹാസ കൃതിയെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം സാർ സംവിധാനം ചെയ്യുമെന്ന് കേട്ടിരുന്നല്ലോ,എന്ന ചോദ്യമാണ് മാധ്യമപ്രവർത്തകൻ ചോദിച്ചത്.’ഇനി ഒരു ഊഴവുമിലല്ല, കുഞ്ഞാലി മരക്കാർ ചെയ്തതോടെ ഞാനെല്ലാ പരിപാടിയും നിർത്തി’.ഇത്തരത്തിൽ ആയിരുന്നു ഈ ചോദ്യത്തിനുള്ള പ്രിയദർശന്റെ രസകരമായ മറുപടി.ഇത് കേട്ട് വേദിയിലുള്ള നടൻ സിദ്ദിഖ് അടക്കം എല്ലാവരും ചിരിക്കുന്നതും കാണാനാകും.
അങ്ങനെ പറയരുത് സാർ,ആ കാലത്ത് ഇതുപോലൊരു ബിഗ് ബജറ്റ് ചിത്രമായ കാലാപാനി സാർ ഒരുക്കിയതല്ലേ എന്ന് മാധ്യമപ്രവർത്തകൻ തിരിച്ച് പറയുന്നുണ്ട്.ഇന്നത്തെ കാലഘട്ടത്തിൽ ഇറങ്ങേണ്ടിയിരുന്ന കാലാപാനി എന്ന ചിത്രം വളരെ നേരത്തെ സംഭവിച്ചു പോയ ഒന്നാണ് എന്നും മറുപടിയായി പ്രിയദർശൻ പറയുന്നു.പ്രിയദർശൻ തന്നെ തിരക്കഥ തയ്യാറാക്കുന്ന കൊറോണ പേപ്പേഴ്സിൽ ഷെയിൻ നിഗത്തിന്റെ നായിക ഗായത്രി ശങ്കർ ആണ്. ഷൈൻ ടോം ചാക്കോ,സിദ്ദിഖ്, മണിയന് പിള്ള രാജു, ജെയ്സ് ജോസ്, ജീന്‍ പോള്‍ ലാല്‍,സുരേഷ്കുമാര്‍,കുഞ്ഞികൃഷ്ണന്, വിജിലേഷ്,ബാബു അന്നൂര്‍,നന്ദു പൊതുവാള്,ഹന്ന റെജി കോശി,സന്ധ്യ ഷെട്ടി,സതി പ്രേംജി തുടങ്ങിയവരും മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.
ദിവാകര്‍ എസ് മണി ഛായാഗ്രാഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംങ് എം.എസ് അയ്യപ്പന് നായര്‍ ആണ് കൈകാര്യം ചെയ്യുന്നത്. യുവതലമുറയെ മുൻനിർത്തി ഇതാദ്യമായാണ് പ്രിയദർശൻ ഒരു ചിത്രം ഒരുക്കുന്നത്.എൻ എം ബാദുഷയാണ് ചിത്രത്തിൻറെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ.ചിത്രത്തിൻറെ കലാസംവിധാനം നിർവഹിക്കുന്നത് മനു ജഗത് ആണ്.ഫോര്‍ ഫ്രെയിംസിന്റെ ആദ്യ നിര്‍മാണ സംരഭമായ ഈ ചിത്രം പ്രിയദര്ശന് തന്നെയാണ് നിര്‍മ്മിക്കുന്നത്. ചിത്രത്തിൻറെ കഥ തയ്യാറാക്കുന്നത് ശ്രീ ഗണേഷാണ്.മലയാളത്തിൽ ഒട്ടനവധി ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച പ്രിയദർശന് പുതിയ കാലത്തും യുവനിരയോടൊപ്പം ഹിറ്റടിക്കാൻ ആകുമെന്ന് പ്രതീക്ഷയിലാണ് പ്രേക്ഷകർ.