വളരെ കുറച്ചു കാലം കൊണ്ട് തന്നെ സംവിധായകൻ,അഭിനേതാവ് എന്നീ നിലകളിൽ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ വ്യക്തിത്വമാണ് ബേസിൽ ജോസഫ്.ഇപ്പോഴിതാ അമിതാഭ് ബച്ചൻ,സച്ചിൻ ടെണ്ടുൽക്കർ,കപിൽദേവ് തുടങ്ങിയ പ്രഗൽഭർ നേടിയ പുരസ്കാരമാണ് ബേസിലിനെ തേടിയെത്തിയിരിക്കുന്നത്.
വിനീത് ശ്രീനിവാസന്റെ അസിസ്റ്റൻറ് ആയി സിനിമാരംഗത്തേക്ക് കടന്നുവന്ന ബേസിൽ
ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് കുഞ്ഞിരാമായണം,ഗോദ,അവസാനമായി സംവിധാനം ചെയ്ത മലയാളത്തിലെ ആദ്യ സൂപ്പർ ഹിറോ ചിത്രം മിന്നൽ മുരളി വൻ വിജയമായിരുന്നു.
ബേസിൽ നായകനായി മികച്ച പ്രകടനം നടത്തിയ ജയ ജയ ജയഹേ തിയേറ്ററുകളിൽ വൻ വിജയം നേടിയ സാഹചര്യത്തിലാണ് ഇരട്ടിമധുരം എന്ന രീതിയിൽ ഈ പുരസ്കാരം നേട്ടം.ഒരു വിവാഹവും അതിനെ തുടർന്നുണ്ടാവുന്ന സംഭവങ്ങളുമാണ് ജയ ജയ ജയ ഹേ എന്ന കുഞ്ഞു ചിത്രത്തിൻറെ പ്രമേയം.
ഒരു കുഞ്ഞു ചിത്രം എന്ന നിലയിൽ എത്തുകയും വൻ ഹിറ്റ് ആയി മാറുകയും ചെയ്ത ചെയ്ത ജയ ജയ ജയഹേ ഇതുവരെ ബോക്സ് ഓഫീസിൽ 40 കോടി രൂപയാണ് കളക്ഷൻ നേടിയിരിക്കുന്നത്. അജു വർഗീസ്,അസീസ് നെടുമങ്ങാട്,ദർശന രാജേന്ദ്രൻ,മഞ്ജു പിള്ള എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ സംവിധായകൻ,അഭിനേതാവ് എന്നീ മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയും, മിന്നൽ മുരളിയിലൂടെ ഇന്ത്യൻ സിനിമയ്ക്ക് ആഗോളശ്രദ്ധ നേടിക്കൊടുത്ത യുവകലാകാരന് ഉള്ള
ജെ സി ഐ യുടെ പുരസ്കാരം വിശിഷ്ട വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ വച്ച് ഈ മാസം 27ന് ബേസിലിന് സമ്മാനിക്കും.