പണ്ടൊക്കെ സെലിബ്രിറ്റികളുടെ വിശേഷങ്ങൾ പ്രേക്ഷകർ അറിഞ്ഞിരുന്നത് വല്ലപ്പോഴും അവർ മാസികകൾക്കോ ചാനലുകൾക്കോ നൽകിയ അഭിമുഖങ്ങൾ വഴിയാണ്. അതിനാൽ തന്നെ താരങ്ങളുടെ വീട്ടുവിശേഷങ്ങളെ കുറിച്ചൊന്നും അന്ന് പ്രേക്ഷകർക്ക് വലുതായി അറിയില്ലായിരുന്നു. എന്നാൽ ഇപ്പോൾ കഥ മാറി എല്ലാ സെലിബ്രിറ്റികൾക്കും സോഷ്യൽ മീഡിയ പേജുകളും യൂട്യൂബ് ചാനലുകളും ഉണ്ട്. അതുകൊണ്ടുതന്നെ കുടുംബത്തിൻറെ വിശേഷങ്ങളും സ്വകാര്യവിശേഷങ്ങളും എല്ലാം സിനിമാതാരങ്ങൾ അപ്പോൾ തന്നെ പ്രേക്ഷകരിലേക്ക് എത്തിക്കും. സെലിബ്രേറ്റുകളുടെ മക്കൾക്കും അതുപോലെതന്നെ സ്വീകാര്യത തന്നെയാണ് ലഭിക്കുന്നത്.
മീനാക്ഷി ദിലീപ്, നില ശ്രീനിഷ് പോലുള്ള സെലിബ്രിറ്റികളുടെ മക്കൾ ഇത്രത്തോളം സ്റ്റാറായി നിൽക്കുന്നത് സോഷ്യൽ മീഡിയയുടെ വരവോടെയാണ്. സെലിബ്രിറ്റികളായ അച്ഛനമ്മമാർക്ക് ലഭിക്കുന്ന അതേ സ്വീകാര്യതയാണ് മക്കൾക്കും ലഭിക്കുന്നത്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായിട്ടുള്ള യുവ സംവിധായകൻ ആണ് ബേസിൽ ജോസഫ്. ഭാര്യ എലിസബത്തും ബേസിലിനെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവമാണ്. വളരെ നാളത്തെ പ്രണയത്തിനുശേഷം വിവാഹത്തിലൂടെ ഒന്നായവരാണ് ഇരുവരും. 2017ൽ ആയിരുന്നു ബേസിലിന്റെയും എലിസബത്തിന്റെയും വിവാഹം. വിവാഹത്തിനുശേഷം അഞ്ചുവർഷത്തെ ഇടവേളക്കിപ്പുറം അടുത്തിടെ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു.
പൊതുവേ സെലിബ്രിറ്റികൾ എല്ലാം ഗർഭിണിയാകുമ്പോൾ മുതൽ അതിൻറെ വിശേഷങ്ങൾ പങ്കുവെയ്ക്കും. മെറ്റേർണിറ്റി ഫോട്ടോഷൂട്ട് അടക്കം എല്ലാം നേരത്തെ തന്നെ ആരാധകരിലേക്ക് എത്തിക്കും. എന്നാൽ ബേസിലും എലിസബത്തും അതിൽ നിന്നെല്ലാം വ്യത്യസ്തമായിരുന്നു. കുഞ്ഞുപിറഞ്ഞതിനുശേഷം ആണ് മെറ്റേണിറ്റി ഫോട്ടോഷൂട്ട് ചിത്രം വരെ ഇരുവരും പങ്കുവെച്ചത്. ഫെബ്രുവരി 15നാണ് ബേസിലിനും ഭാര്യ എലിസബത്തിനും കുഞ്ഞു ജനിച്ചത്. അന്ന് തന്നെ കുഞ്ഞിനും ഭാര്യക്കും ഒപ്പം ഉള്ള ചിത്രം താരം സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
ഹോപ് എലിസബത്ത് ബേസിൽ എന്നാണ് മകളുടെ പേര് എന്ന് വെളിപ്പെടുത്തിയിരുന്നു. ഹോപ് എന്ന പേര് കുഞ്ഞിന് നൽകിയത് ഭാര്യ എലിസബത്ത് ആണെന്നും, ആദ്യമായി ആ പേര് പറഞ്ഞപ്പോൾ തനിക്കും അത് ഏറെ ഇഷ്ടമായി എന്ന് വെളിപ്പെടുത്തുകയാണ് ബേസിൽ ഇപ്പോൾ. അങ്ങനെയൊരു പേര് നൽകിയതിന് പിന്നിലെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് ബേസിൽ. ഒരു സീരീസിൽ നിന്നുമാണ് ഈ പേര് ലഭിച്ചത്. ഒരുപാട് പ്രശ്നങ്ങൾക്കിടയിൽ വന്നു ജനിക്കുന്ന ഒരു പട്ടിക്കുഞ്ഞിനെ ഹോപ് എന്ന് പേരിട്ടു വിളിക്കുന്ന ഒരു രംഗം ആ സീരീസിൽ ഉണ്ട്.
ചെറിയൊരു രംഗമാണ് അതെങ്കിലും ആ പേര് എലിസബത്തിന് സ്ട്രൈക്ക് ചെയ്യുകയും തന്നോട് പറയുകയും ചെയ്തു. കേട്ടപ്പോൾ തനിക്ക് അത് ഇഷ്ടപ്പെട്ടു. അങ്ങനെ കുഞ്ഞിന് ആ പേരിടുകയായിരുന്നു എന്നാണ് ബേസിൽ പറഞ്ഞത്. കുഞ്ഞിനും ഭാര്യയ്ക്കും ഒപ്പമുള്ള ബേസിലിന്റെ ചിത്രം ഒരു മില്യൺ മുകളിലാണ് ലൈക്കുകൾ നേടിയത്. ഞങ്ങളുടെ കുഞ്ഞു മാലാഖ ഹോപ് എലിസബത്ത് ബേസിലിന്റെ വരവ് സന്തോഷത്തോടെ അറിയിക്കുന്നു. ഇതിനകം തന്നെ അവൾ ഞങ്ങളുടെ ഹൃദയം കവർന്നു കഴിഞ്ഞു.
അവൾ വളരുന്നതും അവളിൽ നിന്ന് ഓരോ ദിവസവും പുതിയ കാര്യങ്ങൾ പഠിക്കുന്നതും കാണാൻ ഞങ്ങൾ കാത്തിരിക്കുകയാണ്. എന്നാണ് മകളുടെ വരവ് അറിയിച്ച് ബേസിൽ കുറിച്ചത്. അടുത്തിടെ മകളെ കാണാൻ ക്രിക്കറ്റ് താരവും സുഹൃത്തുമായ സഞ്ജു സാംസനും ഭാര്യയും എത്തിയതും താരം സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിച്ചിരുന്നു. മൂന്നു സിനിമകൾ മാത്രം സംവിധാനം ചെയ്ത ഇന്ത്യൻ സിനിമയിൽ തന്നെ തന്റേതായ സ്ഥാനം കണ്ടെത്താൻ ബേസിലിന് ആയിട്ടുണ്ട്. സംവിധായകൻ എന്നതിലുപരി നടനായും ബേസിൽ പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ്.