സീരിയൽ രംഗത്തുനിന്നും സിനിമയിലേക്കും നൃത്തരംഗത്തും എല്ലാം ചുവടുറപ്പിച്ച നടിയാണ് ദേവി ചന്ദന. മികച്ച നർത്തകി കൂടിയായ ദേവീ ചന്ദന വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. കലാരംഗത്തും സജീവമാണ് ഇരുവരും. വിവാഹം കഴിഞ്ഞിട്ട് 18 വർഷങ്ങൾ പിന്നിടുമ്പോഴും മനോഹരമായ ദാമ്പത്യമാണ് ഇരുവരും നയിക്കുന്നത്. പരസ്പരം താങ്ങായും തണലായും ജീവിക്കുന്ന ഇരുവരും ഒരു മരണവാർത്ത തങ്ങളെ തേടിയെത്തിയതിന്റെ വേദനയിലാണ് ഇപ്പോൾ ഉള്ളത്. കിഷോറും ദേവീ ചന്ദനയും തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് തങ്ങളുടെ സങ്കടം എത്രത്തോളം ഉണ്ടെന്ന് അറിയിച്ചിരിക്കുന്നത്.
ബേബി ചേച്ചി എന്ന് വിളിക്കുന്ന പ്രിയപ്പെട്ട സഹോദരിയുടെ അപ്രതീക്ഷിത വിയോഗത്തിൽ നടുങ്ങിയിരിക്കുകയാണ് കിഷോറും ദേവീചന്ദനയും. അടുത്തിടെയാണ് സുബി സുരേഷിന്റെ മരണവാർത്തയറിഞ്ഞ പൊട്ടിക്കരയുന്ന ദേവീ ചന്ദനയുടെ വീഡിയോ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ വൈറൽ ആയത്. സുബിയുടെ വിയോഗം നൽകിയ വേദനയിൽ നിന്നും കരകയറിയതിന് മുമ്പാണ് കിഷോറിനെയും ദേവിയെയും തേടി വീണ്ടും ഒരു വിയോഗവാർത്ത കൂടി എത്തിയത്. എപ്പോഴും ചിരിച്ചുകൊണ്ട് നല്ല വിശേഷങ്ങളിലൂടെ ആരാധകരിലേക്ക് എത്തുന്ന ദേവീചന്ദനയുടെയും കിഷോറിന്റെയും വേദനകൾക്ക് ഒപ്പം ചേരുകയാണ് ആരാധകരും ഇപ്പോൾ.
ആദരാഞ്ജലികൾ നേർന്നുകൊണ്ട് നിരവധി പേരാണ് കമൻറുകൾ രേഖപ്പെടുത്തിയിരിക്കുന്നത്. സോഷ്യൽ മീഡിയയിലും യൂട്യൂബിലും സജീവമാണ് ഈ താര ദമ്പതികൾ. അതുകൊണ്ടുതന്നെ ഇരുവരുടെയും സന്തോഷവും സങ്കടവും എല്ലാം എപ്പോഴും ആരാധകർ ഏറ്റെടുക്കാറുണ്ട്. വീഡിയോകൾ കാണുന്നവർക്കും അതൊരു സന്തോഷം നൽകുന്ന അനുഭവമായിരിക്കും. എപ്പോഴും ചിരിക്കാനും ചിരിപ്പിക്കുവാനും ഇഷ്ടപ്പെടുന്ന ദേവിയുടെ ജീവിതത്തിൽ കണ്ണുനീരിന്റെ നനവ് പടർന്ന നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അക്കൂട്ടത്തിൽ അവസാനത്തേതാണ് ബേബി ചേച്ചിയുടെ മരണവാർത്ത. എല്ലാവരോടും സ്നേഹത്തോടെയും പെരുമാറുന്ന പ്രകൃതക്കാരിയാണ് ദേവി ചന്ദന.
തൻറെ യൂട്യൂബ് ചാനൽ ഇടുന്ന വീഡിയോകൾ എല്ലാം അത് വ്യക്തമായി കാണുവാൻ സാധിക്കും. ഭർത്താവിന്റെ വീട്ടുകാരെയും സ്വന്തം വീട്ടുകാരെയും എല്ലാം ഒരുപോലെ കാണുകയും തമാശകൾ പറഞ്ഞു പൊട്ടിച്ചിരിപ്പിച്ചും എല്ലാം അവർക്കൊപ്പം എന്തിനും ഏതിനും ഓടിയെത്തുന്ന ദേവീ ചന്ദന എല്ലാവരെയും ഹൃദയം തുറന്നു സ്നേഹിക്കുന്ന പ്രകൃതക്കാരിയാണ്. ദേവിയുടെയും കിഷോറിന്റെയും പ്രണയ വിവാഹമായിരുന്നു. 2005 ലായിരുന്നു വിവാഹം.
1999 ഭാര്യവീട്ടിൽ പരമസുഖം എന്ന സിനിമയിൽ ഒരു വേഷം ചെയ്തു കൊണ്ടാണ് ദേവി ചന്ദന സിനിമ അഭിനയരംഗത്തേക്ക് എത്തുന്നത്. തുടർന്ന് 20ലധികം സിനിമകളിൽ വിവിധ വേഷങ്ങൾ ചെയ്തിട്ടുണ്ട്. നരിമാൻ എന്ന ചിത്രത്തിൽ ഡബ്ബിങ് ആർട്ടിസ്റ്റായും കഴിവ് തെളിയിച്ചു. സിനിമകൾ കൂടാതെ ടെലിവിഷൻ സീരിയലുകളിലും അഭിനയിക്കുന്നുണ്ട്.