മലയാളികൾക്ക് സുപരിചിതനാണ് നടൻ ഹേമന്ത് മേനോൻ. നായകനായും സഹനടനായും അഭിനയിച്ചിട്ടുള്ള ഹേമന്ത് ഡോക്ടർ ലവ് എന്ന സിനിമയിലൂടെയാണ് ശ്രദ്ധ നേടുന്നത്. കുഞ്ചാക്കോ ബോബൻ, ഭാവന തുടങ്ങി വൻ താരനിര അണിനിരന്ന സിനിമ സൂപ്പർ ഹിറ്റ് ആയിരുന്നു. 2010 ലിവിങ് ടുഗതർ എന്ന സിനിമയിലൂടെയാണ് ഹേമന്ത് അഭിനയ രംഗത്തേക്ക് കടക്കുന്നത്. ആ സിനിമ പരാജയപ്പെട്ടു. പിന്നീട് 2011 ഡോക്ടർ ലവ് സിനിമയിലൂടെ ലഭിച്ച വിജയം കരിയറിൽ വഴിത്തിരിവായി. ഓർഡിനറി, ചട്ടക്കാരി, ചാപ്റ്റേഴ്സ്, തോംസൺ വില്ല തുടങ്ങിയ നിരവധി സിനിമകൾ നടൻ അഭിനയിച്ചു. ഇന്ന് മലയാളത്തിനു പുറമേ തമിഴിലും ഹേമന്ത് അഭിനയിക്കുന്നുണ്ട്.
ഒരു അഭിമുഖത്തിൽ ഹേമന്ത് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഡോക്ടർ ലവ് എന്ന സിനിമയിൽ ഒരുമിച്ച് അഭിനയിച്ച ഭാവന ഇപ്പോഴും തൻറെ നല്ല സുഹൃത്താണെന്ന് പറയുന്നു. അന്നുള്ള സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്ന ആളാണ് ഭാവന. വളരെ സിമ്പിൾ ആയ പേഴ്സൺ ആണ്. സിനിമയുടെ ഭ്രമം തലയ്ക്കു പിടിക്കാത്ത ആളാണ്. നമുക്കൊരു ആവശ്യം പറഞ്ഞാൽ ചെയ്തു തരുന്ന എടാ പോടാ ബന്ധം കീപ്പ് ചെയ്യുന്ന ഫ്രണ്ടാണ്. ഭാവന പണ്ടൊക്കെ രഹസ്യങ്ങൾ പറയും. എന്നെ വിളിച്ച് എടാ ഞാൻ ആരോടും പറഞ്ഞിട്ടില്ല നിന്നോട് മാത്രമേ പറഞ്ഞിട്ടുള്ളൂ എന്ന് പറഞ്ഞു ഒരു കാര്യം പറയും. അതുതന്നെ അപ്പുറത്ത് മറ്റൊരാളോട് പറയും.
ഭാവന പണ്ടൊക്കെ എല്ലാവരെയും വിശ്വസിക്കുമായിരുന്നു. ഇപ്പോൾ അതൊക്കെ മാറി. കുറച്ചുകൂടി ആൾ സീരിയസായി. പണ്ടൊക്കെ എല്ലാം എല്ലാവരോടും പറയുന്ന ആളായിരുന്നു എന്നും, ഒന്നും ഒളിപ്പിക്കാത്ത ആളായിരുന്നു എന്നും ഹേമന്ത് മേനോൻ പറയുന്നു. ഡോക്ടർ ലവ് സിനിമയിലെ മറ്റൊരു നായകനായ കുഞ്ചാക്കോ ബോബനും വളരെ ഫ്രണ്ട്സ് ആയിരുന്നു. പക്ഷേ അന്ന് താൻ ഒരു നടൻ എന്നതിലുപരി ആരാധകനായാണ് അദ്ദേഹത്തോട് സംസാരിച്ചത് എന്നും ഹേമന്ത് ഓർത്തു. ചട്ടക്കാരി സിനിമ ചെയ്യുമ്പോഴുള്ള അനുഭവവും ഹേമന്ത് പങ്കുവെച്ചു.
നായികയായി അഭിനയിച്ച ഷംന എന്നെ കൂടുതൽ കംഫർട്ടബിൾ ആക്കി. എക്സ്പീരിയൻസ് ഉള്ള ആർട്ടിസ്റ്റ് ആണെന്നും ഹേമന്ത് പങ്കുവെച്ചു. ഈ കാലയളവിനിടയിൽ വ്യക്തി എന്ന നിലയിൽ ഒരുപാട് മാറിയിട്ടുണ്ടെന്ന് ഹേമന്ത് പറയുന്നു. ഇപ്പോഴാണ് പ്രോപ്പർ ആയ നടനാണെന്ന് തോന്നുന്നത്. മുൻപൊക്കെ സിനിമകൾ ചെയ്യുമ്പോൾ മോശമാണെന്ന് എനിക്ക് തന്നെ തോന്നിയിട്ടുണ്ട്. പക്ഷേ ഇപ്പോൾ എനിക്ക് ആത്മവിശ്വാസം ഉണ്ടെന്നും ഹേമന്ത് മേനോൻ പറയുന്നു. ഭാവനയുടെ കരിയറിലെ ഹിറ്റ് സിനിമകൾ ആയിരുന്നു ഡോക്ടർ ലവ്. ഭവന മലയാളത്തിൽ സജീവമായിരുന്ന കാലത്തായിരുന്നു ഇത്.
5 വർഷത്തെ ഇടവേളക്കുശേഷം ഭാവന മലയാളത്തിൽ ൻ്റെ ഇക്കാക്കക്ക് ഒരു പ്രേമൊണ്ടാർന്ന് എന്ന സിനിമയിലൂടെ തിരിച്ചെത്തിയത് അടുത്തിടെയാണ്. ഷറഫുദ്ദീൻ ആയിരുന്നു സിനിമയിലെ നായകൻ. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അതേ സമയം നിരൂപക പ്രശംസ നേടിയിരുന്നു. മലയാളത്തിൽ ഇടവേള എടുത്തിരുന്നു എങ്കിലും ഭാവന കന്നട സിനിമയിൽ അഭിനയിച്ചിരുന്നു. എന്നാലിപ്പോൾ മലയാളസിനിമയിൽ വീണ്ടും സജീവമായിരിക്കുകയാണ് ഭാവന. തമിഴിലും നടി അഭിനയിക്കുന്നുണ്ട്. സിനിമയിലേക്കുള്ള തിരിച്ചുവരവിനെ കുറിച്ച് നടി അടുത്തിടെ സംസാരിച്ചിരുന്നു. മലയാള സിനിമയിലേക്കുള്ള മടങ്ങിവരുവിനെ കുറിച്ച് ആലോചിച്ചിരുന്നില്ല. ഒരുപാട് ആലോചിച്ച ശേഷമാണ് മടങ്ങി വരുന്നതെന്ന് ഭാവന പറഞ്ഞു.