മിനി സ്ക്രീനിലൂടെ അഭിനയരംഗത്തേക്ക് എത്തി ബിഗ് സ്ക്രീനിൽ ഏറെ തിളങ്ങിയ നടിയാണ് ലെന. മിനിസ്ക്രീനിൽ ചെറിയ ചെറിയ വേഷങ്ങൾ അഭിനയിച്ചു തുടങ്ങി നിരവധി സിനിമകൾ ശക്തമായ വേഷങ്ങളിലൂടെ മലയാള സിനിമയിൽ തന്റേതായ ഇടം ഇതിനകം തന്നെ ലെന നേടി കഴിഞ്ഞു. സ്നേഹം എന്ന് ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെച്ച് എത്തിയ ലെന ഇന്ന് മലയാള സിനിമയിലെ അഭിവാജ്യ ഘടകം തന്നെയാണ്. മലയാളത്തിലെ ചുരുക്കം ചില ബോർഡ് നായികമാരിൽ മുൻപന്തിയിൽ നിൽക്കുന്ന നടിയാണ് ലെന. ഏത് പ്രായത്തിലുള്ള വേഷവും തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു നടി കൂടിയാണ് ലെന.
90കളിലെ ആൽബം സോങ്ങുകളിലൂടെ പ്രത്യക്ഷപ്പെട്ടിരുന്ന ലെനയ്ക്ക് നിരവധി ആരാധകരുണ്ട്. അന്ന് ലെന അഭിനയിച്ചിരുന്ന ആൽബം സോങ്ങ് എല്ലാം വൈറലായിരുന്നു. ഇന്നും പലരും ആ പാട്ടുകൾ മൂളി നടക്കാറുണ്ട്. ലെനയുടെ ആൽബം സോങ് ലിസ്റ്റ് പറയുമ്പോൾ പലരും ‘മഴക്കാലമല്ലേ മഴയല്ലേ’ എന്ന ഗാനം ആണ് ഏറ്റവും കൂടുതൽ പുകഴ്ത്തി പറയാറുള്ളത്. എന്നാൽ താനല്ല ആൽബത്തിൽ അഭിനയിച്ചിരിക്കുന്ന പെൺകുട്ടിയെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ലെന ഇപ്പോൾ. പലർക്കും ഈ തെറ്റ് പറ്റിയിട്ടുണ്ടെന്നും, അങ്ങനെ ആൽബം സോങ്ങിൽ അഭിനയിച്ചിട്ടില്ലെന്നും, ആ പാട്ടിൽ പ്രത്യക്ഷപ്പെടുന്ന പെൺകുട്ടി മറ്റാരോ ആണെന്നും, തനിക്ക് അവരെ അറിയില്ലെന്നും ആണ് ഒരു അഭിമുഖത്തിൽ പറഞ്ഞത്.
“മഴക്കാലമല്ലേ മഴയല്ലേ ആൽബം സോങ്ങിൽ അഭിനയിച്ച പെൺകുട്ടി ഞാനല്ല. ഇഷ്ടം എനിക്കിഷ്ടം, പ്രണയത്തിന് ഓർമ്മയ്ക്കായി, പ്രണയം എന്നിങ്ങനെയുള്ള ആൽബങ്ങൾ ആണ് ഞാൻ അഭിനയിച്ചിട്ടുള്ളത്. മഴക്കാലമല്ലേ മഴയല്ലേ ആൽബത്തിൽ ആ സൈക്കിൾ പൂക്കോട്ടയും വെച്ച് വരുന്ന പെൺകുട്ടി ഞാനല്ല.” പലർക്കും ആ തെറ്റ് പറ്റിയിട്ടുണ്ട്. ഒരുപാട് പേർ ബെറ്റൊക്കെ വെച്ചിട്ടുണ്ടെന്നും ലെന വിശദീകരിച്ചു. പ്രണയത്തിന് ഓർമ്മയ്ക്ക് എന്ന ആൽബത്തിലേതാണ് മഴക്കാലമല്ലേ മഴയല്ലേ എന്ന ആൽബം സോങ്. സോഷ്യൽ മീഡിയയിലും ലെന വളരെ ആക്റ്റീവ് ആണ്. സോഷ്യൽ മീഡിയയിൽ സജീവമായി ലെന തൻറെ യാത്ര വിശേഷങ്ങളും പുതുപുത്തൻ ചിത്രങ്ങളും ബ്യൂട്ടി ടിപ്സും ഒക്കെ ആരാധകരുമായി പങ്കുവെക്കാറുണ്ട്.
സൈക്കാട്രിയിൽ ഉപരിപഠനം നടത്തിയ ലെന മുംബൈയിൽ സൈക്കോളജിസ്റ്റ് ആയി ജോലി ചെയ്തിട്ടുണ്ട്. കുറച്ചുകാലം ജോലി ചെയ്ത ശേഷം ഏഷ്യാനെറ്റ് യുവർ ചോയ്സ് എന്ന പരിപാടിയിൽ അവതാരികയായി. അതിനുശേഷം ഓമനത്തിങ്കൾ പക്ഷി എന്ന പരമ്പരയിലും പിന്നീട് ഓഹരി എന്ന അമൃത ടിവിയിലെ പരമ്പരയിലും അഭിനയിച്ചു. 42 കാരിയായ ലെന പ്രണയിച്ച് വിവാഹം ചെയ്തതാണ്. പക്ഷേ ഇരുവരും പിന്നീട് പരസ്പരം സമ്മതപ്രകാരം വേർപിരിഞ്ഞു. നായിക വേഷങ്ങൾ മാത്രമല്ല അമ്മയുടെ വരെ റോളുകൾ വളരെ പക്വതയോടെ ലെന അഭിനയിക്കാറുണ്ട്.
20 വർഷങ്ങൾക്ക് മുൻപ് സ്നേഹമെന്ന സിനിമയിൽ അഭിനയിക്കാൻ എത്തുമ്പോൾ ലെനയ്ക്ക് 16 വയസ്സ് മാത്രമായിരുന്നു പ്രായം. പക്ഷേ അന്ന് കണ്ടാൽ അതിനേക്കാളൊക്കെ പ്രായവും പക്വതയും തോന്നിക്കുമായിരുന്നു ലെനയ്ക്ക്. അത്തരം പക്വതയും പ്രായം തോന്നുന്ന കഥാപാത്രങ്ങളാണ് പിന്നീട് ലെന ചെയ്തവയിൽ ഏറെയും. എന്നാലും എൻറെ അളിയാ, ഓ മൈ ഡാർലിംഗ് എന്നിവയാണ് ലെനയുടെ പുത്തൻ പുതിയ റിലീസ് ചിത്രങ്ങൾ. ചെറുപ്പം വിടാതെ തുടരുന്നത് കൊണ്ടാണ് ചിലർ ലെനയെ ലേഡി മമ്മൂട്ടി എന്ന് വിളിക്കാറുള്ളത്.