പരസ്പരം ഒത്തു പോകാൻ കഴിയാത്ത സാഹചര്യത്തിൽ ദാമ്പത്യ ജീവിതത്തിൽ ഏറ്റവും ആവശ്യമായ ഒന്നാണ് വിവാഹമോചനം. എന്നാൽ വിവാഹമോചനം തെറ്റാണെന്ന് വിശ്വസിക്കുന്ന ഒരു വലിയ സമൂഹം ഇപ്പോഴുമുണ്ട്. അവർക്കിടയിലേക്കാണ് കഴിഞ്ഞ ദിവസം തമിഴ് നടി ശാലിനി വിവാഹമോചനം ആഘോഷമാക്കി കൊണ്ടുള്ള ചിത്രങ്ങൾ പങ്കുവെച്ചത്. വിവാഹമോചനത്തിനുശേഷം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുകയായിരുന്നു താരം. ശാലിനിയുടെ ചിത്രങ്ങൾ നിമിഷ നേരം കൊണ്ടാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയത്. മുള്ളും മലരും എന്ന തമിഴ് സീരിയലിലൂടെ ശ്രദ്ധ നേടിയ താരമാണ് ശാലിനി. ഭർത്താവിനൊപ്പം ഉള്ള ചിത്രങ്ങൾ വലിച്ചുകീറിയും, ജീവിതത്തിൽ 95 പ്രശ്നങ്ങളുണ്ടാകും അതിലൊന്നല്ല ഭർത്താവ് എന്ന ബോർഡ് കയ്യിൽ പിടിച്ചുമാണ് ശാലിനി ഡിവോഴ്സ് ഫോട്ടോ ഷൂട്ട് നടത്തിയത്.
ഭർത്താവിന് ഒപ്പമുള്ള ഫോട്ടോ ചവിട്ടുന്നതും ചിത്രത്തിൽ ഉണ്ട്. ചുവന്ന ഗൗനിൽ സ്റ്റൈലിഷ് ആയി നിൽക്കുന്ന ശാലിനിയാണ് ചിത്രങ്ങളിൽ ഉള്ളത്. വർഷങ്ങൾക്കു മുൻപാണ് ശാലിനി റിയാസിനെ വിവാഹം ചെയ്തത്. തൻറെ കടുത്ത ആരാധകനായ റിയാസിനെ പ്രണയിച്ചു വിവാഹം കഴിക്കുകയായിരുന്നു താരം. ഇവർക്ക് ഒരു മകളും ഉണ്ട്. ഒരു മോശം ദാമ്പത്യം ഉപേക്ഷിക്കുന്നതിൽ കുഴപ്പമില്ല. കാരണം നിങ്ങൾ സന്തോഷവാനായിരിക്കാൻ അർഹനാണ്. നിങ്ങളുടെ കുട്ടികൾക്കും മികച്ച ഭാവി സൃഷ്ടിക്കാൻ ആവശ്യമായ മാറ്റങ്ങൾ വരുത്തുക. വിവാഹമോചനം ഒരു പരാജയമല്ല, ഇത് നിങ്ങൾക്ക് ഒരു വഴിത്തിരിവാണെന്ന് കുറിച്ചുകൊണ്ടായിരുന്നു ശാലിനി ഫോട്ടോഷൂട്ട് ചിത്രങ്ങൾ പങ്കുവെച്ചത്.
വിവാഹബന്ധം ഉപേക്ഷിച്ച് ഒറ്റയ്ക്ക് നിൽക്കാൻ ഒരുപാട് കാര്യം ആവശ്യമാണ്. അതിനാൽ എൻറെ എല്ലാ ധൈര്യശാലികൾക്കും ഞാനിത് സമർപ്പിക്കുന്നു എന്നും ശാലിനി കുറിച്ചിരുന്നു. നിരവധി പേരാണ് ശാലിനിയെ പ്രശംസിച്ച് രംഗത്തെത്തിയത്. വിവാഹം ഫോട്ടോയെടുത്ത് ആഘോഷമാക്കാം എങ്കിൽ ഇത് ആഘോഷമാക്കാം. വിവാഹബന്ധം വേർപ്പെടുത്തി എന്നുകരുതി വിഷമിച്ചിരിക്കേണ്ട കാര്യമില്ല എന്നും നിരവധിപേർ കമൻറ് ചെയ്ത രംഗത്തെത്തി. എന്നാൽ നിരവധി പേർ ശാലിനിയെ വിമർശിക്കുകയും ചെയ്തിരുന്നു. വിവാഹശേഷം റിയാസ് തന്നെ മർദ്ദിക്കറുണ്ടായിരുന്നതും, കുഞ്ഞു ജനിച്ച ശേഷവും ഇതേ അവസ്ഥ തുടരുകയായിരുന്നു.
ഇതേ തുടർന്നാണ് താൻ ബന്ധം വേർപ്പെടുത്തിയതെന്ന് ശാലിനി പറഞ്ഞിരുന്നു. എന്നാൽ വിവാഹമോചനം ഫോട്ടോഷൂട്ട് നടത്തി ആഘോഷിക്കുന്നത് തെറ്റായ മാതൃകയാണെന്ന് പറഞ്ഞ് രംഗത്തെത്തുകയാണ് ചിലർ. ഈ സാഹചര്യത്തിൽ തന്റെ ഡിവോഴ്സ് ഫോട്ടോഷൂട്ടിനെ കുറിച്ച് വിശദീകരണം നൽകിയിരിക്കുകയാണ് ശാലിനി ഇപ്പോൾ. നിരവധി പേർ അഭിമുഖങ്ങൾക്കായി വിളിക്കുന്നുണ്ട്. അതിനെക്കുറിച്ച് ഇപ്പോൾ ഒരു അഭിമുഖം നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ ഫോട്ടോകൾ പരസ്യത്തിനായി എടുത്തതല്ല. സമാനമായ സാഹചര്യങ്ങളിലുള്ള മറ്റു സ്ത്രീകൾക്കുള്ള സന്ദേശമായാണ് ഇത് എടുത്തത്. ശബ്ദമില്ലെന്ന് തോന്നുന്നവരെ ബോധവൽക്കരിക്കാൻ ഞാനെന്റെ ശബ്ദം ഉപയോഗിക്കുകയായിരുന്നു എന്നാണ് ശാലിനി കുറിച്ചത്.
ചിലർ എന്നെ വലിയ രീതിയിൽ വിമർശിച്ചിട്ടുണ്ട്. ചിലർക്ക് ഞാൻ നേരിട്ട വെല്ലുവിളികളും എൻറെ പോരാട്ടങ്ങളും പൂർണമായി മനസ്സിലാക്കാൻ കഴിയില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എൻറെ സാഹചര്യം പങ്കുവെക്കുന്നതിലൂടെ സമാനമായ അവസ്ഥയിലുള്ള സ്ത്രീകളെ സഹായിക്കാൻ കഴിയും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു. ഇങ്ങനെയാണ് ശാലിനി പറഞ്ഞത്. ഇതും ഇപ്പോൾ ശ്രദ്ധ നേടികൊണ്ടിരിക്കുകയാണ്. നാലുദിവസം മുമ്പായിരുന്നു ശാലിനി ചിത്രങ്ങൾ പങ്കുവെച്ചത്. അധികം വൈകാതെ തന്നെ ചിത്രം സോഷ്യൽ മീഡിയയും തമിഴ് മാധ്യമങ്ങളും ഏറ്റെടുക്കുകയായിരുന്നു. സീരിയൽ താരമായ ശാലിനി സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്. ഇടയ്ക്ക് ഫോട്ടോഷൂട്ട് ചിത്രങ്ങൾ ശാലിനി പങ്കുവയ്ക്കാറുണ്ട്. ആദ്യമായിട്ടാണ് ശാലിനിയുടെ ചിത്രങ്ങൾ ഇത്രയധികം ശ്രദ്ധ നേടുന്നത്.