സിനിമ മേഖലയിൽ അധികം നാൾ സജീവമായി നിൽക്കുക എന്നത് വളരെ പ്രയാസപ്പെട്ട ഒന്നുതന്നെയാണ്. ആണായാലും പെണ്ണായാലും അത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്. എന്നാൽ അത് പെണ്ണുങ്ങളുടെ വശത്തുനിന്ന് നോക്കുമ്പോൾ വളരെയധികം ബുദ്ധിമുട്ടുള്ള കാര്യമായി പലപ്പോഴും തോന്നിയിട്ടുണ്ട്. അത്രയധികം സജീവമായി നിൽക്കുന്ന സ്ത്രീകൾ വളരെ കുറവാണ് പ്രത്യേകിച്ച് സിനിമ മേഖലയിൽ. സിനിമ മേഖല അങ്ങനെ എല്ലാ പ്രായത്തിലുള്ള സ്ത്രീകൾക്ക് പറ്റിയ ഒന്നല്ല എന്നും, ഓരോ പ്രായം കഴിയുംതോറും അവർക്ക് കഥാപാത്രങ്ങൾ കിട്ടാതെ വരും എന്നൊക്കെയുള്ള സംസാരമാണ്.
എന്നാൽ നാല് വയസു മുതൽ ഇന്നലെ 40 വർഷം പിന്നിട്ടിരിക്കുകയാണ് നമ്മുടെ മീനയുടെ സിനിമ ജീവിതം. പല ഭാഷകളിൽ പല താരങ്ങളുടെ നായികയായി അഭിനയിച്ച് ഇപ്പോഴും വിലസുക തന്നെയാണ്. ഏറ്റവും അവസാനം മലയാളത്തിൽ നമ്മുടെ യുവതാരം പൃഥ്വിരാജിന്റെ അമ്മയായി എത്തിയപ്പോൾ പോലും മീനയെ ഇരുകൈയും നീട്ടി മലയാളി പ്രേക്ഷകർ ഉൾപ്പടെ സ്വീകരിച്ചിരുന്നു. ലാലേട്ടന്റെ കൂടെ എത്തുന്ന മീനയുടെ കഥാപാത്രങ്ങൾ എല്ലാം മലയാളികൾക്ക് ഇഷ്ടപ്പെട്ട കോമ്പോ ആയി മാറിയത് തന്നെയാണ്. നാലു വയസ്സിൽ അഭിനയിച്ചു തുടങ്ങിയ മീന ഇപ്പോൾ യാത്രയിൽ 40 വയസ്സ് തികഞ്ഞിരിക്കുന്നു.
ചെന്നൈയിൽ പ്രിയപ്പെട്ടവർ എല്ലാം ചേർന്ന് മീനയുടെ അഭിനയ ജീവിതത്തിലെ നാല് പതിറ്റാണ്ട് ആഘോഷമാക്കി മാറ്റിയത് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. തൂവെള്ള വസ്ത്രത്തിൽ സുന്ദരിയായി സന്തോഷത്തോടെ മീര നടന്നു കയറിയ റാമ്പിൽ നമ്മളെല്ലാവരും കയ്യടിക്കുകയും നോക്കിനിൽക്കുകയും ചെയ്തു. അന്നും ഇന്നും മാറാതെ നിൽക്കുന്നത് മീനയുടെ പുഞ്ചിരി തന്നെയാണ്. മിനയുടെ ജീവിതത്തിൽ എത്രമാത്രം പല കാര്യങ്ങളും തളർത്താൻ നോക്കിയിട്ടും ജീവിതത്തിലേക്ക് മുന്നേറി വന്ന പെൺകുട്ടിയാണ് മീന എന്ന് മലയാളികളെല്ലാവരും ഒറ്റ ശ്വാസത്തിൽ പറയുന്നു. മീനയോടുള്ള സ്നേഹം ഇരട്ടിച്ചത് മാത്രമേയുള്ളൂ. ഈ ഇടയ്ക്കാണ് മീനയുടെ ഭർത്താവ് മരണപ്പെട്ടത്.
മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ മരണം മലയാളികളെ ഉൾപ്പെടെ ഞെട്ടിച്ച ഒന്നുതന്നെയാണ്. മീനയുടെയും വിദ്യാസാഗരം മകൾ നയനിക തെരി എന്ന വിജയ് ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് വന്നപ്പോൾ മലയാളികൾ എല്ലാവരും താരത്തെ ഏറ്റെടുത്തു. 2022ൽ ആയിരുന്നു വിദ്യാസാഗറിന്റെ മരണം. 2009 ആയിരുന്നു നമ്മുടെ സ്വന്തം മീന വിദ്യാസാഗറിനെ വിവാഹം കഴിച്ചത്. വിദ്യാസാഗർ ബാംഗ്ലൂർ സോഫ്റ്റ്വെയർ എൻജിനീയറായിരുന്നു. അവർ രണ്ടുപേരും സുഖമായി സന്തോഷമായി ജീവിക്കുകയായിരുന്നു. അതിനിടയിലാണ് വിദ്യാസാഗർ മരിച്ചത്.
28 ജൂൺ 2022 മുതൽ മീനയുടെ വിശേഷങ്ങള് ഓരോന്നും ചെറുതായി ചെറുതായി വന്നാൽ പോലും മലയാളികൾ അത് ഏറ്റെടുക്കാൻ തുടങ്ങി. സങ്കടത്തിൽ മലയാളികൾ കൂടെ നിൽക്കാൻ തുടങ്ങി മീനയുടെ ഭർത്താവ് എല്ലാമെല്ലാമായ ഒരാൾ വിട്ടു പിരിഞ്ഞതിന്റെ വിഷമം സുഹൃത്തുക്കളോടൊപ്പം തന്നെ മലയാളികളും പിന്തുണയ്ക്കാൻ തുടങ്ങി. മലയാളി പ്രേക്ഷകർ മാത്രം എന്ന് പറയാൻ സാധിക്കില്ല സൗത്ത് ഇന്ത്യയിലെ മുഴുവൻ പ്രേക്ഷകർ മീനിയോടൊപ്പം തന്നെ ഉണ്ടായിരുന്നു. ഇത്രയും നാളുകൾക്ക് ശേഷം മീനെ ഇത്രയും അധികം സന്തോഷിച്ച ഒരു നിമിഷം ഉണ്ടാകില്ല എന്നും അത് ഒരുക്കിയ എല്ലാ സുഹൃത്തുക്കൾക്കും നന്ദി എന്ന മലയാളികളും മറ്റുള്ള പ്രേക്ഷകരും എല്ലാവരും നന്ദി പറയുന്നു.