എത്ര കഠിനമായി ശ്രമിച്ചിട്ടും വയർ കുറയുന്നില്ല എന്നതാണ് നമുക്ക് ചുറ്റുമുള്ള പലരുടെയും പ്രശ്നം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ നേരിടുന്ന ഒരു പ്രശ്നമാണിത്. അധികം വണ്ണം ഇല്ലെങ്കിൽ പോലും വയർ ചാടി നിൽക്കുന്നത് പലരും നേരിടുന്നുണ്ട്. ഇതിനായി പലതും കഠിനമായി ചെയ്യുന്നവരുമുണ്ട്. എന്നാൽ ഈ ചെയ്യുന്നതൊന്നും ഫലവത്തായി കാണുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. വയറ്റിൽ കൊഴുപ്പ് അടിയുന്നത് വളരെ എളുപ്പമുള്ള കാര്യമാണ്. എന്നാൽ ആ കൊഴുപ്പിനെ നീക്കം ചെയ്യുന്നതാണ് പ്രയാസം. അടിഞ്ഞ കൊഴുപ്പിനെ നീക്കം കളയാനല്ലേ പ്രയാസമുള്ളത്. അതുകൊണ്ട് നമുക്ക് ചില കാര്യങ്ങൾ ചെയ്തു വയറിൽ കൊഴുപ്പ് അടിയാതെ സംരക്ഷിക്കാം.
അങ്ങനെ വയറിൽ കൊഴുപ്പ് അടിയാതെ സംരക്ഷിക്കാൻ ഉള്ള ചെറിയ കുറുക്ക് വഴികൾ നോക്കാം. അതിൽ ഏറ്റവും പ്രധാന പങ്കുവയ്ക്കുന്ന ഒന്നാണ് ഇളം ചൂടുവെള്ളം. എന്നും രാവിലെ വെറും വയറ്റിൽ ഒന്നോ രണ്ടോ ഗ്ലാസ് ഇളം ചൂടുവെള്ളം കുടിക്കുന്നത് വയറ്റിൽ കൊഴുപ്പ് അടിയുന്നതിനുള്ള സാധ്യതകൾ കുറയ്ക്കാൻ സഹായിക്കും. മാത്രമല്ല ഇത് മലബന്ധം എളുപ്പമാക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗം കൂടിയാണ്. അതുകൊണ്ട് ഇനി എന്നും രാവിലെ രണ്ടോ മൂന്നോ ഗ്ലാസ് ചെറുചൂടുവെള്ളം നമുക്ക് കുടിക്കാം. അടുത്തതാണ് നാം കഴിക്കുന്ന പ്രാതൽ. രാവിലെ ജോലിക്ക് പോകാനുള്ള അല്ലെങ്കിൽ പഠിക്കാൻ പോകാനുള്ള തിരക്കിൽ പല ആളുകളും ഉപേക്ഷിക്കുന്ന ഒന്നാണ് പ്രഭാത ഭക്ഷണം.
എന്നാൽ കൃത്യമായി രാവിലെ പ്രഭാത ഭക്ഷണം കഴിക്കുന്നത് തടി കുറയാൻ വരെ സഹായിക്കും എന്ന കാര്യം പലർക്കും അറിയില്ല. കേട്ടിട്ടില്ലേ രാവിലത്തെ ഭക്ഷണം രാജകീയമായി കഴിക്കണം എന്നത്. അതുകൊണ്ട് ഇനി പ്രഭാത ഭക്ഷണം ഉപേക്ഷിക്കാതെ നോക്കണേ. അടുത്ത ഒരു മാർഗമാണ് പ്രോട്ടീൻ സമ്പന്നമായ ആഹാരവസ്തുക്കൾ. വയറു കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഒരു മാർഗ്ഗം തന്നെയാണ് പ്രോട്ടീൻ സമ്പന്നമായ ഭക്ഷണസാധനങ്ങൾ നമ്മുടെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നത്. ഇത് ഒരിത്തിരി കഴിക്കുകയാണെങ്കിൽ തന്നെ വയർ നിറഞ്ഞതായി തോന്നാനും, ആരോഗ്യം നല്ല രീതിയിൽ വാർത്തെടുക്കാനും സഹായിക്കും.
അതുപോലെതന്നെ പ്രഭാത ഭക്ഷണത്തിൽ ഉൾപ്പെടുത്താൻ പറ്റുന്ന മറ്റൊരു ആഹാര വസ്തുവാണ് മുളപ്പിച്ച ചെറുപയർ. മുളപ്പിച്ച് ചെറുപയർ മാത്രമായി കഴിക്കാൻ പറ്റുന്നില്ല എങ്കിൽ അത് സാലഡിൽ ചേർത്തും കഴിക്കാവുന്നതാണ്. പ്രഭാത ഭക്ഷണം ആയി മുട്ട കഴിക്കുന്നതും വണ്ണവും വയറും കുറയ്ക്കുന്നതിനൊപ്പം ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും. ആരോഗ്യപരമായ ആഹാരവസ്തുക്കൾ കഴിക്കുന്നതിലുപരി വയറു കുറയ്ക്കാൻ ഏറ്റവും ഉത്തമമായ ഒരു ഉപായമാണ് വ്യായാമം. വയർ കുറയ്ക്കണമെങ്കിൽ ഒഴിവാക്കാൻ പാടില്ലാത്ത ഒന്നാണ് വ്യായാമം. ആരോഗ്യകരമായ ആഹാര ശീലം പിന്തുടരുന്നതിനൊപ്പം തന്നെ പതിവായുള്ള ജായാമം തടിയും വയറും കുറയ്ക്കാൻ ഫലപ്രദമാണ്.
വയർ കുറയ്ക്കാൻ ചെയ്യേണ്ട വ്യായാമങ്ങൾ നമ്മുടെ ഡോക്ടറോടോ അല്ലെങ്കിൽ അടുത്തുള്ള ഏതെങ്കിലും ഫിറ്റ്നസ് ട്രെയിനേഴ്സിനോട് ചോദിച്ചു മനസ്സിലാക്കാം. ഇന്ന് യൂട്യൂബിൽ അത്തരം വീഡിയോകൾ സുലഭമാണ്. നിങ്ങൾ അമിതമായി സമ്മർദ്ദം നേരിടുന്ന ഉണ്ടെങ്കിൽ അതും ശ്രദ്ധിക്കേണ്ട കാര്യം തന്നെയാണ്. അമിതമായി സമ്മർദ്ദം നേരിടുമ്പോൾ ഹോർമോൺ വ്യതിയാനങ്ങൾ ഉണ്ടാവുകയും ഭാരം കൂടാനും ഇടയാക്കുന്നു. അതുപോലെതന്നെ തൈറോയ്ഡ്, പിസിഒഡി തുടങ്ങിയ പ്രശ്നങ്ങൾ മൂലവും തടി കൂടുകയും വയർ ചാടുകയും ഒക്കെ ചെയ്യും. അതിനാൽ ഇത്തരം ആരോഗ്യപ്രശ്നങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ചികിത്സകൾ നേരത്തെ തേടുക.