ഒട്ടനവധി വർഷങ്ങളായി മലയാള സിനിമാരംഗത്തോടൊപ്പം സഞ്ചരിക്കുന്ന താരമാണ് കുഞ്ചാക്കോ ബോബൻ.ഒരുകാലത്ത് റൊമാൻറിക് ഹീറോയായി പ്രേക്ഷകരുടെ മനം കവർന്ന താരം ഇടയ്ക്ക് ഒരു ഇടവേള എടുക്കുകയും അതിനുശേഷം ഒട്ടനവധി വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ സജീവമായി തന്റെ അഭിനയാത്ര തുടരുകയും ആണ് ഇപ്പോൾ.കുഞ്ചാക്കോ ബോബനെ പോലെ തന്നെ ഭാര്യ പ്രിയയും മകൻ ഇസഹാക്കും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്.ഇരുവർക്കും ഉള്ള വിശേഷങ്ങളും,ചിത്രങ്ങളും,വീഡിയോകളും എല്ലാം ചാക്കോച്ചൻ ഇടയ്ക്കിടെ പ്രേക്ഷകരുമായി പങ്കുവയ്ക്കാറുണ്ട്.
ഇപ്പോഴതാ മകനൊപ്പമുള്ള ഒരു രസകരമായ വീഡിയോ തന്റെ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. ചാക്കോച്ചനും ഇസഹാക്കും മാർവൽ കഥാപാത്രങ്ങളായ താനോസിന്റെയും സ്പൈഡർമാന്റെയും മുഖംമൂടി അണിഞ്ഞിരിക്കുന്നതാണ് വീഡിയോയിൽ കാണാനാവുക.അതിനിടയിൽ താനോസ് ആയ ചാക്കോച്ചന് കാപ്പി കുടിക്കണം.പക്ഷേ മുഖം മൂടി വച്ച് എങ്ങനെ കുടിക്കും എന്ന് ചോദിക്കുന്ന ചാക്കോച്ചന് അത് മാറ്റി അങ്ങ് കുടിക്കൂ എന്ന് ഇസഹാക്ക് പറയുന്നു.താനോസിനെ ചായകുടിക്കാൻ സഹായിക്കുന്ന സ്പൈഡർമാൻ എന്നാണ് ആരാധകരുടെ കമൻറുകൾ.
നിരവധി ആരാധകരും സെലിബ്രിറ്റികളുമാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തുന്നത്. 2005 വിവാഹിതരായ കുഞ്ചാക്കോ ബോബനും പ്രിയയ്ക്കും നീണ്ട 14 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് 2019 ഇസഹാക്ക് ജനിക്കുന്നത്. മകൻറെ ജനനം മുതൽ അവനുമായി ബന്ധപ്പെട്ട വിശേഷങ്ങൾ എല്ലാം തന്നെ ചാക്കോച്ചൻ ആരാധകരുമായി പങ്കുവെക്കാറുണ്ട്.ചാക്കോച്ചന്റെ ലോകം ഇപ്പോള്‍ മോനു ചുറ്റും തിരിഞ്ഞുകൊണ്ടിരിക്കുകയാണ്.കുഞ്ഞിനെ കെട്ടിപ്പിടിച്ചുറക്കുന്നു.എടുത്തു നടക്കുന്നു.
ചിലപ്പോള്‍ കുഞ്ഞു കരഞ്ഞാല്‍ ഞാനറിയാറില്ല.പക്ഷേ,ചാക്കോച്ചന് ചാടിയെഴുന്നേല്ക്കും.
ഇത്തരത്തിൽ ആയിരുന്നു ഇസഹാക്കും ചാക്കോച്ചനുമായുള്ള ആത്മബന്ധത്തെക്കുറിച്ച് ഭാര്യ പ്രിയ മുൻപ് പറഞ്ഞത്.മഹേഷ് നാരായണൻ ചിത്രം അറിയിപ്പ്,രതീഷ് ബാലകൃഷ്ണൻ ചിത്രം ന്നാ താൻ കേസ് കൊട്,തമിഴിൽ അരവിന്ദ് സ്വാമിക്ക് ഒപ്പമുള്ള ഒറ്റ് തുടങ്ങിയ ഒരുപിടി മികച്ച ചിത്രങ്ങളാണ് കുഞ്ചാക്കോ ബോബൻറെതായി ഈ കഴിഞ്ഞവർഷം തിയേറ്ററുകളിൽ എത്തിയത്.നോയിഡയിലെ ഒരു ഫാക്ടറിയിൽ ജീവനക്കാരായ ദമ്പതികളുടെ കഥ പറഞ്ഞ അറിയിപ്പ് കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദർശിപ്പിച്ചിരുന്നു.വളരെ വ്യത്യസ്തമായ കഥാപാത്രത്തിൽ നിരവധി പുതുമുഖങ്ങളോടൊപ്പം ചാക്കോച്ചൻ എത്തിയ ന്നാ താൻ കേസ് കൊട് കഴിഞ്ഞ വർഷത്തെ വളരെയധികം ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിൽ ഒന്നായിരുന്നു.