നടൻ കുഞ്ചാക്കോ ബോബന്റെ മകൻ ഇസഹാക്കിന്റെ പിറന്നാൾ ആയിരുന്നു ഇന്നലെ. എല്ലാ തവണയും പോലെ തന്നെ ഇസകുട്ടൻറെ നാലാം ജന്മദിനവും ചാക്കോട്ടനും കുടുംബവും ഗംഭീരമായി തന്നെ ആഘോഷിച്ചു. ദിനോസർ വേൾഡ് എന്ന തീമിലാണ് ബർത്ത് ഡേ പാർട്ടി ഒരുക്കിയത്. അതേ തീമിൽ തന്നെയാണ് ചാക്കോച്ചനും ഭാര്യയും പിറന്നാൾ താരം ഇസഹാക്കും ഡ്രസ്സ് ചെയ്തത്. ആഘോഷത്തിൻ്റെ ചിത്രങ്ങൾക്കൊപ്പം മകന് ആശംസകൾ അറിയിച്ചുള്ള കുറിപ്പ് താരം പങ്കുവെച്ചിരുന്നു.
കുഞ്ഞ് ജനിച്ചതിനു ശേഷം ആദ്യദിവസം എടുത്തു നിൽക്കുന്നതും, നാലാം പിറന്നാളിൽ ഇരുവരും ഒരുമിച്ച് നിൽക്കുന്ന ചിത്രവും കോർത്തിണക്കി കൊണ്ടാണ് ചാക്കോച്ചൻ കുറിപ്പ് പങ്കുവെച്ചത്. “ആദ്യദിവസം മുതൽ 1461 ദിവസം വരെ. ഇന്ന് എൻറെ മകന് നാലുവയസ്സ് ആകുമ്പോൾ എത്ര പെട്ടെന്നാണ് സമയം പോകുന്നതെന്ന് തോന്നുന്നു. ജീവിതം നിനക്കായി കാത്തുവെച്ചിരിക്കുന്നത് എല്ലാം അനുഭവിക്കാൻ സാധിക്കട്ടെ. നല്ലൊരു മനുഷ്യനായി നീ വളരുക. എപ്പോഴും നിൻറെ മുഖത്ത് ഈ ചിരി ഉണ്ടാകട്ടെ. കൂടെ മറ്റുള്ളവരും ആ ചിരികൾക്ക് കാരണമാകട്ടെ.”
എന്നായിരുന്നു ഇസകുട്ടൻറെ പിറന്നാൾ ദിനം ചാക്കോച്ചൻ തൻറെ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്. മഞ്ജു വാര്യർ, ദുൽഖർ സൽമാൻ, സൗബിൻ ഷാഹിർ, രമേശ് പിഷാരടി തുടങ്ങി നിരവധി താരങ്ങളാണ് കുഞ്ഞിന് പിറന്നാൾ ആശംസകൾ നേർന്നത്. 14 വർഷത്തെ നീണ്ട കാത്തിരിപ്പിനു ശേഷം കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും ജീവിതത്തിലേക്ക് വന്ന കണ്മണിയാണ് ഇസഹാക്ക്.
മകൻ ജനിച്ചത് മുതൽ ജീവിതത്തിലെ കൊച്ചു കൊച്ചു സന്തോഷങ്ങൾ വരെ ചാക്കോച്ചൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. മകൻറെ ജനനശേഷം ജീവിതം ആഘോഷമാക്കുകയാണ് പ്രിയ താരങ്ങൾ.മലയാള സിനിമയിലെ താര പുത്രന്മാരിൽ ഏറ്റവും അധികം ആരാധകരുള്ളതും ഇസക്കുട്ടന് തന്നെയാണ്.