മലയാളികൾക്ക് സുപരിചിതയായ നടിയാണ് രമ്യ നമ്പീശൻ. സഹ നായിക വേഷങ്ങളിൽ തുടക്കകാലത്ത് കണ്ട രമ്യ നമ്പീശൻ പിന്നീട് നായികനിരയിലേക്കു ഉയർന്നു. മലയാളത്തിൽ ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാൻ കഴിയുന്ന രമ്യ നമ്പീശൻ പിന്നീട് തമിഴിലും സാന്നിധ്യം ഉറപ്പിച്ചു. ഇതിനിടെ ഒരുപിടി ഗാനങ്ങളും രമ്യ നമ്പീശൻ ആലപിച്ചു. കരിയറിന്റെ മികച്ച സമയത്ത് നിൽക്കവേയാണ് രമ്യ നമ്പീശൻ സിനിമ ലോകത്ത് സജീവമല്ലാതായത്. കഴിഞ്ഞ കുറെ വർഷങ്ങളായി രമ്യ എന്ന നടിയേ മലയാളി പ്രേക്ഷകർ കണ്ടിട്ടില്ല. 2017 ന് ശേഷമാണ് രമ്യയുടെ കരിയറിൽ ഇത്തരമൊരു മാറ്റം സംഭവിക്കുന്നത്. നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് പൂർണ്ണപിന്തുണയും ആയി രമ്യ നമ്പീശൻ രംഗത്ത് വന്നിരുന്നു.
പിന്നാലെ ഡബ്ലിയു സി സി എന്ന സിനിമ രംഗത്തെ സ്ത്രീകൾക്കായുള്ള സംഘടനയുടെ രൂപീകരണ ഘട്ടത്തിലും രമ്യ നമ്പീശൻ മുന്നിൽനിന്നും. ഈ കാരണത്താൽ രമ്യ ഉൾപ്പെടെയുള്ള പല നടിമാരെയും ചിലർ മാറ്റി നിർത്തിയതാണെന്നും ആരോപണം വന്നു. ഏറെ നാളുകൾക്ക് ശേഷം രമ്യയുടെതായി പുറത്തിറങ്ങുന്ന സിനിമയാണ് വി 32 മുതൽ 44 വരെ. രമ്യയെ കൂടാതെ അനാർക്കലി മരക്കാർ, ഹരീഷ് ഉത്തമൻ സിനിമയിൽ പ്രധാന വേഷം ചെയ്യുന്നു. ഒരു അഭിമുഖത്തിൽ തന്നെ കരിയറിൽ വന്ന ഇടവേളയെ കുറിച്ച് സംസാരിക്കുകയാണ് രമ്യ. നമ്മൾ ഒരു കാര്യത്തിന് വേണ്ടി നിലപാടുകളോടെ നിൽക്കുമ്പോൾ ഓർഗാനിക്കായി പല കാര്യങ്ങളും സംഭവിക്കും.
എന്നെ സംബന്ധിച്ച് ചലഞ്ചുകൾ ഇഷ്ടമാണ് നമ്മളെ അങ്ങനെ വീഴ്ത്താൻ പറ്റില്ല ഒരു കാര്യം പറഞ്ഞുകൊണ്ട് ഒപ്പം നിന്നുകൊണ്ട് സിനിമകൾ നഷ്ടമാകാം. ഇടങ്ങൾ ഇല്ലാതാകും, അതിൽ നിന്നും അതിജീവിക്കുകയാണെന്നും ഓർഗാനിക് നടക്കണമെന്നും, ഒപ്പം നിന്നതിൽ എന്താണ് തെറ്റ്. ചില ആളുകൾ വന്ന് ചോദിക്കും പടം ഒന്നുമില്ലേ എന്ന്. ഇവർക്ക് എന്താണ് ഇത്ര വിഷമം. എനിക്ക് ഇത്ര വിഷമം ഇല്ലല്ലോ എന്നും ഞാൻ ആലോചിക്കും. ചിലർ കരുതൽ കൊണ്ട് ചോദിക്കുന്നതാണ്, ചിലർ ഇവൾക്കിട്ട് ഒരു കുത്ത് കൊടുക്കാം എന്ന് കരുതിയും ആകും എന്നും താരം പറയുന്നു. പ്രതികൂല സാഹചര്യങ്ങളാണ് സൗഹൃദങ്ങളുടെ ശക്തി കൂട്ടുന്നതെന്നും രമ്യ നമ്പീശൻ പറഞ്ഞു.
നാളുകൾക്കുശേഷമാണ് രമ്യ സിനിമയിലൂടെ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. ആൽബം ഗാനങ്ങളിലൂടെ ആയിരുന്നു രമ്യ നമ്പീശനെ ആദ്യം പ്രേക്ഷകർ കാണുന്നത്. പിന്നീട് അവതാരകയും രമ്യ എത്തി. നരേന്ദ്രൻ മകൻ ജയകാന്തൻ വക, ഗ്രാമഫോൺ തുടങ്ങിയ സിനിമകളിൽ ചെറിയ വേഷങ്ങളിലൂടെയാണ് രമ്യ അഭിനയിച്ചത്. ആനച്ചന്തം എന്ന സിനിമയിൽ പിന്നീട് നായികയായി എത്തി. പിന്നീട് ചെറിയ വേഷങ്ങൾ രമ്യ ചെയ്തു. ചാപ്പാ കുരിശ് എന്ന സിനിമയ്ക്ക് ശേഷമാണ് നടിയുടെ കരിയറിൽ വഴിത്തിരിവ് ഉണ്ടാകുന്നത്. പിന്നീട് കൈ നിറയെ അവസരങ്ങൾ രമ്യ നമ്പീശനെ തേടിയെത്തി.
തമിഴിൽ വിജയ് സേതുപതി ക്കൊപ്പം അഭിനയിച്ച സിനിമ വൻ ഹിറ്റ് ആയിരുന്നു. മലയാളത്തിൽ കണ്ടില്ലെങ്കിലും തമിഴിൽ ചില സിനിമകൾ ഇതിനിടെ അഭിനയിച്ചിട്ടുണ്ട്. സിനിമകൾക്ക് അപ്പുറത്ത് സോഷ്യൽ മീഡിയയിലും സജീവമായിരുന്നില്ല. പുതിയ സിനിമയുടെ കരയിൽ വീണ്ടും നടി സജീവമായേക്കാം. അഭിനയത്തിന്റെ പുറമേ ഗായികയും കൂടിയായ രമ്യ തട്ടത്തിൻ മറയത്ത്, ബാച്ചിലർ പാർട്ടി തുടങ്ങിയ സിനിമകളിൽ പാടിയ പാട്ടുകൾ വൻ ഹിറ്റായിരുന്നു.