മലയാള സിനിമയിൽ ഇന്ന് ഹണി റോസ് എന്ന പേര് പ്രശസ്തമാണ്. സിനിമകളിൽ വർഷങ്ങളായി തുടരുന്ന നടി അടുത്തകാലത്താണ് ഇത്രയേറെ വാർത്താപ്രാധാന്യം നേടിയത്. ബോയ്ഫ്രണ്ട് എന്ന വിനയൻ ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന ഹണി ഇത്ര വലിയ താരമാകുമെന്ന് ഒരുപക്ഷേ അന്ന് ആരും കരുതി കാണില്ല. ആദ്യം അഭിനയിച്ച സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. ഒരു പുതുമുഖ നടിയുടെതായ പിഴവുകൾ ഹണിയുടെ അഭിനയത്തിൽ ഉണ്ടായിരുന്നു. കുറഞ്ഞ വർഷങ്ങൾക്കിപ്പുറം ട്രിവാൻഡ്രം ലോഡ്ജ് എന്ന സിനിമയിലൂടെ ശക്തമായ കടന്നുവരവ് ഹണി റോസ് വീണ്ടും നടത്തി. സിനിമയും ഹണി റോസ് ചെയ്ത വേഷവും ഒരേ പോലെ ശ്രദ്ധിക്കപ്പെട്ടു.
പിന്നീട് ഇങ്ങോട്ട് ഉയർച്ച താഴ്ചകൾ നിറഞ്ഞതായിരുന്നു ഹണി റോസിന്റെ സിനിമ കരിയർ. ചില സിനിമകൾ ശ്രദ്ധ നേടുമ്പോൾ ചിലത് പരാജയപ്പെട്ടു. എന്തിരുന്നാലും മോഹൻ ലാൽ, മമ്മൂട്ടി ഉൾപ്പെടെയുള്ള സൂപ്പർസ്റ്റാറുകളുടെ നായികയാവാനും, ചങ്ക്സ് ഉൾപ്പെടെയുള്ള ഹിറ്റ് സിനിമകളുടെ ഭാഗമാകാനും കഴിഞ്ഞു. മോൺസ്റ്റർ ആണ് മലയാളത്തിൽ ഹണി റോസിന്റെ അവസാനം പുറത്തിറങ്ങിയ മലയാളം സിനിമ. മോഹൻലാൽ നായകനായി വൈശാഖ് സംവിധാനം ചെയ്ത ഈ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പക്ഷേ നാളുകൾക്കുശേഷമാണ് അഭിനയ പ്രാധാന്യമുള്ള വേഷം ഹണി റോസിനെ തേടിയെത്തിയത്. സിനിമയിലെ കേന്ദ്ര കഥാപാത്രം ഹണി റോസ് ആയിരുന്നു. മലയാളത്തിന് പുറമേ ഇന്ന് തെലുങ്കിലും ഹണി റോസ് പ്രശസ്തയാണ്.
വീരസിംഹ റെഡി എന്ന സിനിമയിലൂടെയാണ് നടി തെലുങ്കിൽ പ്രശസ്തി നേടിയത്. സിനിമയിൽ ഹണി റോസിന് പ്രധാനപ്പെട്ട കഥാപാത്രവും ലഭിച്ചിരുന്നു. ഹണി റോസിന് ഇപ്പോൾ തെലുങ്കിൽ നിരവധി ആരാധകരുണ്ട്. ഇപ്പോൾ ഇതാ തന്റെ വസ്ത്രധാരണത്തിന് നേരേ വരുന്ന കുറ്റപ്പെടുത്തലുകളോട് പ്രതികരിച്ചിരിക്കുകയാണ് ഹണി റോസ്. ഓരോ വ്യക്തിക്കും ഇഷ്ടമുള്ള രീതിയിലാണ് വസ്ത്രം ധരിക്കേണ്ടത്. അല്ലാതെ മറ്റൊരാളുടെ നിർദ്ദേശപ്രകാരമല്ല എന്ന് ഹണി റോസ് അഭിപ്രായപ്പെട്ടു. സിനിമകളിൽ കഥാപാത്രത്തിന് അനുസരിച്ചാണ് ഡ്രസ്സ് ചെയ്യുന്നത്. അതിനപ്പുറം ഒരു ഇവൻ്റിൽ എങ്ങനെ വസ്ത്രം ധരിക്കണമെന്ന് ഓരോ വ്യക്തികളുടെയും ഇഷ്ടമാണെന്നും നടി ചൂണ്ടിക്കാട്ടി.
സെലിബ്രിറ്റികൾക്ക് അവർക്ക് ഇഷ്ടമുള്ള വസ്ത്രം ധരിക്കാൻ പറ്റണം. ബോഡി ഷേമിങ്ങിന്റെ അങ്ങേയറ്റമാണ് തനിക്ക് നേരിടേണ്ടി വരുന്നതെന്ന് ഹണി റോസ് പറഞ്ഞിരുന്നു. മുൻപൊരിക്കൽ മോഹൻലാലിനെയും തന്നെയും ചേർത്ത് വന്ന ഒരു ഫോട്ടോയും വ്യാജ പ്രസ്താവനയും തന്നെ വളരെ വിഷമിച്ചിരുന്നുവെന്നും താരം വ്യക്തമാക്കിയിരുന്നു. നിയമനടപടി സ്വീകരിക്കണമെന്ന് കരുതിയതാണ്. എന്നാൽ അമ്മയാണ് പിന്തിരിപ്പിച്ചത്. അഭിമുഖങ്ങളിൽ ഇതിൽ വ്യക്തത വരുത്തുന്നതാണ് നല്ലത്.
കേസ് കൊടുത്താൽ കുറച്ചുപേരിൽ കൂടി ഈ ഫോട്ടോ എത്തുമെന്നും അമ്മയാണ് പറഞ്ഞത് എന്നും ഹണി റോസ് പറഞ്ഞു. സോഷ്യൽ മീഡിയയിലെ ഹണി റോസിന്റെ മിക്ക ഫോട്ടോകളും വൈറൽ ആകാറുണ്ട്. ഉദ്ഘാടന പരിപാടിയുടെ ദൃശ്യങ്ങളാണ് പലപ്പോഴും ട്രോൾ ആകാറുള്ളത്. എന്നാൽ ഉദ്ഘാടനങ്ങൾക്ക് പോകുമ്പോൾ ജനങ്ങളുടെ സ്നേഹം നേരിട്ടറിയാമെന്നും അതിൽ എന്താണ് തെറ്റ് എന്നും ഹണി ചോദിക്കുന്നു.