മമ്മൂട്ടിയുടെ കുട്ടികളെയും മുതിർന്നവരെയും ഒരുപോലെ രസിപ്പിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു ഫാന്റസി പശ്ചാത്തലത്തിൽ എത്തിയ ഈ പട്ടണത്തിൽ ഭൂതം എന്ന ജോണി ആൻറണി സംവിധാനം നിർവഹിച്ച ചിത്രം.ഈ ചിത്രത്തിൽ മമ്മൂട്ടി ഡബിൾ റോളിൽ ആയിരുന്നു എത്തിയിരുന്നത്.എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ ഈ ചിത്രത്തിലെ ഒരു ലൊക്കേഷൻ സ്റ്റിൽ ഏറെ ശ്രദ്ധ നേടിയിരുന്നു.മമ്മൂട്ടിയും ഡബിൾ റോൾ ആയ ഭൂതവും ബൈക്കിൽ ഇരിക്കുന്നതും ഒപ്പം സംവിധായകൻ ജോണി ആന്റണിയെയും ചിത്രത്തിൽ കാണാം.പ്രമുഖ സ്റ്റിൽ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ ആണ് ഈ ചിത്രം തൻറെ സോഷ്യൽ മീഡിയയിലൂടെ പോസ്റ്റ് ചെയ്തത്.
മമ്മൂട്ടിയുടെ രണ്ട് ഗെറ്റപ്പുകളും ഏറെ ഒറിജിനാലിറ്റി തോന്നിക്കുന്ന ചിത്രത്തിൽ ഇതിൽ ഏതാണ് ഒറിജിനൽ മമ്മൂട്ടി എന്ന ചോദ്യവുമായി പ്രേക്ഷകർ രംഗത്ത് വന്നിരുന്നു.ഇപ്പോഴിതാ ഫോട്ടോഗ്രാഫർ ജയപ്രകാശ് പയ്യന്നൂർ തന്നെ ഇതിന് വ്യക്തതയുമായി രംഗത്ത് വന്നിരിക്കുകയാണ്.മമ്മൂട്ടി ഡബിള്‍ റോളില്‍ എത്തിയ ചിത്രത്തില്‍ അദ്ദേഹത്തിന്റെ ബോഡി ഡബിള്‍ ആയി എത്തിയത് നടന് ടിനി ടോം ആയിരുന്നു.’ഈ പട്ടണത്തില്‍ ഭൂതത്തിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ഞാനായിരുന്നു. മുന്നിലുള്ളതാണ് ശരിക്കുമുള്ള മമ്മൂട്ടി.പിന്നിലുള്ളത് ടിനി ടോം ആണ്. ഇത്തരത്തിൽ ആയിരുന്നു ജയപ്രകാശ് പയ്യന്നൂർ രസകരമായ ഈ ചിത്രത്തെക്കുറിച്ച് പറഞ്ഞത്.
ചിത്രത്തിൻറെ ഷൂട്ടിംഗ് നടക്കവേ മമ്മൂട്ടിയുടെ ഇരു കഥാപാത്രങ്ങൾക്ക് ഒപ്പമുള്ള തൻറെ ഒരു ചിത്രം വേണമെന്ന് സംവിധായകനായ ജോണി ആൻറണി പറഞ്ഞിരുന്നുവെന്നും കൂടാതെ ചിത്രത്തിൻറെ ലൊക്കേഷൻ സ്റ്റിൽസ് എല്ലാമുള്ള ഒരു ആൽബം തയ്യാറാക്കുന്നതിന്റെ ഭാഗമായും എടുത്തതാണ് ഈ ചിത്രം എന്നും ജയപ്രകാശ് പയ്യന്നൂർ പറയുന്നു.കമല്‍,സത്യന് അന്തിക്കാട്, ലോഹിതദാസ്,ഷാഫി,സിബി മലയില്‍,ലാല്‍ജോസ് എന്നീ പ്രമുഖ സംവിധായകർക്കൊപ്പം എല്ലാം പ്രവർത്തിച്ച ഫോട്ടോഗ്രാഫറാണ് ജയപ്രകാശ് പയ്യന്നൂർ.നരസിംഹം എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം അസിസ്റ്റൻറ് ഫോട്ടോഗ്രാഫറായി എത്തുന്നത്.
അദ്ദേഹം ഏതാണ്ട് എഴുപതിലധികം ചിത്രങ്ങളുടെ സ്റ്റിൽ ഫോട്ടോഗ്രാഫറായി മലയാള സിനിമയിൽ പ്രവർത്തിച്ചിട്ടുണ്ട്.വർഷങ്ങൾക്കു മുൻപ് ദുബായിലേക്ക് പോയതോടെ മലയാള സിനിമയിൽ അത്ര സജീവമല്ല.എന്നാൽ ദുബായിലെത്തുന്ന പല സെലിബ്രിറ്റികളുടെയും ഫോട്ടോഷൂട്ടുകളിലും മറ്റും ഇദ്ദേഹത്തെ കാണാനാവും.അടുത്തിടെ യുഎഇയില്‍ ചിത്രീകരിച്ച ലാല്‍ജോസ് ചിത്രം മ്യാവൂവിന്റെ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ജയപ്രകാശ് പയ്യന്നൂര്‍ ആയിരുന്നു. ദുബൈയിലും ഫോട്ടോഗ്രാഫി മേഖലയില്‍ തന്നെയാണ് അദ്ദേഹം.2009 ലാണ് പട്ടണത്തിൽ ഭൂതം എന്ന ഈ മമ്മൂട്ടി ചിത്രം തിയേറ്ററുകളിൽ എത്തിയത്.ഉദയകൃഷ്ണയും സിബി കെ തോമസും ചേര്‍ന്നാണ് ചിത്രത്തിൻറെ നിർവഹിച്ചത്.