ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ആക്ഷൻ ത്രില്ലർ ചിത്രം ക്രിസ്റ്റഫറിലെ അമല പോളിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്ത്.മലയാളത്തിൽ നിന്ന്
വളർന്ന് തമിഴ് തെലുങ്ക് ഭാഷകളിൽ സജീവമായ അമല പോൾ കുറച്ചു നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് മലയാളത്തിൽ തിരിച്ചെത്തുന്നത്. ചിത്രത്തിൽ സുലേഖ എന്ന കഥാപാത്രമായാണ് അമല എത്തുന്നത്.സൂപ്പർതാരം മമ്മൂട്ടിയാണ് ചിത്രത്തിലെ നായകൻ.
ഉദയകൃഷ്ണയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രം ഒരു ആക്ഷൻ സസ്പെൻസ് ത്രില്ലർ മൂവിയാണ്. മമ്മൂട്ടി ഒരു പോലീസ് ഓഫീസർ കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ ഐശ്വര്യ ലക്ഷ്മി,ഷൈൻ ടോം ചാക്കോ എന്നിവരും പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്.അടുത്തവർഷം ആദ്യം തിയേറ്ററുകളിൽ എത്തുന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് പൂർത്തിയായിട്ടുണ്ട്.
ചിത്രത്തിൽ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ഫൈസ് സിദ്ധിക്കും,സംഗീതം കൈകാര്യം ചെയ്തിരിക്കുന്നത് ജസ്റ്റിൻ വർഗീസുമാണ്.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം ഒരു ത്രില്ലർ സ്വഭാവമുള്ളതാണെന്നാണ് മനസ്സിലാക്കാൻ ആകുന്നത്.ചിത്രത്തിൻറെ എഡിറ്റിംഗ് മനോജ്,കലാസംവിധാനം ഷാജി നടുവില്‍, വസ്ത്രാലങ്കാരം പ്രവീണ്‍വര്‍മ്മ,ചമയം ജിതേഷ് പൊയ്യ,നിര്‍മ്മാണ നിര്‍വ്വഹണം അരോമ മോഹന്‍ എന്നിവരാണ് നിർവഹിച്ചിരിക്കുന്നത്.
വിവേക് സംവിധാനം ചെയ്യുന്ന ടീച്ചർ ആണ് അമല പോളിന്റെ അടുത്തതായി മലയാളത്തിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം.ഡിസംബർ രണ്ടിനാണ് ഈ ചിത്രത്തിൻറെ റിലീസ്.ചെമ്പന്‍ വിനോദ് ജോസ്, പ്രശാന്ത് മുരളി,നന്ദു,ഹരീഷ് പേങ്ങൻ,മഞ്ജു പിള്ള, അനുമോള്‍,മാലാ പാർവതി,വിനീത കോശി
എന്നിവരാണ് ഈ ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്.
അജയ് ദേവഗൺ നായകനാകുന്ന ബോസ് എന്ന ഹിന്ദി ചിത്രത്തിലൂടെ ബോളിവുഡിലേക്കും അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ് അമല. ഇതിനു മുൻപ് ചില ഹിന്ദി വെബ്സീരീസുകളിൽ താരം പ്രത്യക്ഷപ്പെട്ടിരുന്നു.