പ്രകൃതി നമുക്കായി നല്കിയ ഒരു അത്ഭുത പാനീയമാണ് തേങ്ങാ വെള്ളം.ചൂടിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും മികച്ച പാനീയങ്ങളില്‍ ഒന്നായ ഇത് ശരീരത്തില്‍ പെട്ടെന്ന് ഊര്‍ജ്ജം നിറക്കാന്‍ സഹായിക്കുന്നു. തേങ്ങാവെള്ളം പല സമയത്തും കുടിക്കുന്നത് നമ്മുടെ ശരീരത്തിൽ പല ആരോഗ്യ ഗുണങ്ങളും ഉണ്ടാക്കുന്നുണ്ട്.എന്നാൽ സ്ത്രീകൾ നല്ല രീതിയിൽ തേങ്ങ വെള്ളം കുടിക്കണം എന്ന് പറയാറുണ്ട്. എന്തുകൊണ്ടെന്നാൽ ആർത്തവ സമയത്ത് നല്ല രീതിയിൽ തേങ്ങ വെള്ളം കുടിക്കുന്നത് ആർത്തവ വേദന കുറയ്ക്കാനും ആർത്തവം ചക്രം ഫലപ്രദമായി ക്രമീകരിക്കാനും സഹായിക്കുന്നു.
തേങ്ങാവെള്ളം കുടിക്കുന്നത് മൂലം ശരീരത്തിലെ വിഷ വസ്തുക്കളെ ഇല്ലാതാക്കാനും,ശരീരത്തെ ശുദ്ധീകരിക്കാനും,നമ്മുടെ ആന്തരിക അവയവങ്ങളെ തണുപ്പിക്കുന്നതിനും കാരണമാകുന്നു.തേങ്ങാ വെള്ളം കുടിക്കുന്നത് മൂലം കരൾ വീക്കം കുറയ്ക്കാനും ശരീരത്തെ അണുബാധകളിൽ നിന്ന് സംരക്ഷിക്കാനും സഹായിക്കുന്നു.പുള്ളികൾ, ചുളിവുകൾ,പ്രായത്തിന്റെ പാടുകൾ തുടങ്ങിയ ചർമ്മ പ്രശ്നങ്ങളിൽ തുടങ്ങിയ പ്രായമാകുമ്പോൾ ഉണ്ടാവുന്ന പ്രശ്നങ്ങൾക്ക് തേങ്ങാവെള്ളം വളരെ ഗുണപ്രദമാണ്.ഇത്തരം പ്രായമാകുമ്പോൾ ഉണ്ടാകുന്ന പ്രശ്നങ്ങളെ തേങ്ങാവെള്ളത്തിന്റെ ഗുണപരമായ ഘടകങ്ങൾ മന്ദഗതിയിലാകുന്നു.
നമ്മുടെ ചർമ്മത്തിന്റെയും മുടിയുടെയും ആരോഗ്യത്തെ സംരക്ഷിക്കാനും,വൃക്കയിൽ കല്ലുകൾ ഉണ്ടാവുന്നത് തടയാനും തേങ്ങാ വെള്ളത്തിലെ ഔഷധ ഗുണങ്ങൾ സഹായിക്കുന്നു.വിറ്റാമിനുകൾ, മഗ്നീഷ്യം,പൊട്ടാസ്യം,കാൽസ്യം, ആന്റിഓക്സിഡന്റുകൾ എന്നിങ്ങനെ സമൃദ്ധമായ പോഷകങ്ങൾ അടങ്ങിയ തേങ്ങാവെള്ളം ആർത്തവ സമയത്തുണ്ടാകുന്ന അമിത രക്തസ്രാവത്തിൻറെ സാധ്യത കുറയ്ക്കാൻ സഹായിക്കുന്നു.സ്ത്രീകൾക്ക് അവരുടെ ആർത്തവചക്രത്തിൽ വിവിധ പ്രശ്നങ്ങൾ അനുഭവപ്പെടുന്നു.ഈ പാനീയം ആർത്തവത്തെ മൃദുവും സുഗമവുമാക്കാൻ സഹായിക്കുന്നു.
തേങ്ങാവെള്ളത്തിൽ അടങ്ങിയിരിക്കുന്ന ഇലക്ട്രോലൈറ്റുകൾ മനുഷ്യ ശരീരത്തിൽ ജലാംശം നിലനിർത്തുന്നതിന് സഹായിക്കുന്നു.മറ്റു പലതരത്തിലുള്ള പാനീയങ്ങളേക്കാൾ തേങ്ങാവെള്ളത്തിൽ കൊഴുപ്പിന്റെ അളവ് വളരെ കുറഞ്ഞതിനാൽ ഡയറ്റ് നോക്കുന്നവർക്ക് വിശപ്പ് കുറയ്ക്കാൻ തേങ്ങാവെള്ളം കുടിക്കുന്നത് സഹായിക്കുന്നു.ഭക്ഷണത്തിനു മുമ്പും ശേഷവും തേങ്ങാവെള്ളം കുടിക്കുന്നത് ദഹന പ്രശ്നങ്ങൾക്കുള്ള ശാശ്വതമായ ഒരു പരിഹാരമാണ്. പൊട്ടാസ്യം നല്ല രീതിയിൽ അടങ്ങിയിരിക്കുന്ന തേങ്ങാവെള്ളം ഏതെങ്കിലും ഒരു വിനോദത്തിൽ ഏർപ്പെടുന്നതിന് മുമ്പും ശേഷവും കുടിക്കുന്നത് ഏതൊരു സ്പോർട്സ് ഡ്രിങ്കുകളെക്കാളും ഗുണം ചെയ്യുന്നു.