നിരവധി വർഷങ്ങളായി വില്ലൻ കഥാപാത്രങ്ങളിലൂടെയും സ്വഭാവനടനായും മലയാള സിനിമയിൽ തിളങ്ങിയ താരമാണ് നടൻ കൃഷ്ണകുമാർ.തൻറെ രാഷ്ട്രീയ നിലപാടുകളും അഭിപ്രായങ്ങളും കൃഷ്ണകുമാർ പലരീതിയിൽ മുൻപ് പ്രകടിപ്പിച്ചിട്ടുണ്ട്.അതിൻറെ പേരിൽ അദ്ദേഹത്തിന് ധാരാളം വിമർശനങ്ങളും ട്രോളുകളും മറ്റും നേരിടേണ്ടി വന്നിട്ടുണ്ട്.ദിവസങ്ങള്‍ക്ക് മുന്‍പ് പശുക്കള്‍ക്കൊപ്പം നില്ക്കുന്ന ചില ചിത്രങ്ങള്‍ നടന് കൃഷ്ണകുമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.തുടർന്ന് താരത്തിനെതിരെ സോഷ്യൽ മീഡിയയിൽ പലരീതിയിലുള്ള ട്രോളുകളാണ് വന്നത്.
ഇപ്പോഴിതാ കൃഷ്ണകുമാറിന്റെ ഭാര്യ സ്വന്തം വ്ളോഗിൽ ഇത്തരം കാര്യങ്ങളെക്കുറിച്ച് കൃഷ്ണകുമാറിനോട് സംസാരിക്കുന്ന ഒരു വീഡിയോയാണ് പങ്കുവെച്ചിട്ടുള്ളത്. പശുക്കളോടൊപ്പം ഉള്ള ചിത്രം പങ്കുവെക്കുമ്പോൾ തന്നെ അതിനെ ചുറ്റിപ്പറ്റി ട്രോളുകൾ വരുമെന്ന് അറിയാമായിരുന്നു എന്നും സിന്ധു പറയുന്നു. ഇത്തരം ട്രോളുകളെ പറ്റിയും ചാണകം എന്ന് വിളിച്ച് കളിയാക്കുന്നതിനെ പറ്റിയും കൃഷ്ണകുമാർ എന്താണ് പറയുന്നതെന്ന് അറിയണമല്ലോ,എന്ന് പറഞ്ഞു കൊണ്ടാണ് കൃഷ്ണകുമാറിനോട് വീഡിയോയിൽ ചോദിക്കുന്നത്.എന്നാൽ ഇത്തരം ട്രോളുകളും വീഡിയോകളും തനിക്ക് ഇഷ്ടമാണെന്നും ശ്രദ്ധിക്കാറുണ്ടെന്നും കൃഷ്ണകുമാർ പറയുന്നു.
ട്രോളുകൾ മോശമായിട്ട് ആണെങ്കിലും നല്ലതായത് ആണെങ്കിലും പങ്കുവെക്കുന്നവർ നമ്മളെപ്പറ്റി ശ്രദ്ധിക്കുകയും നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടല്ലോ,അത് വലിയ കാര്യമാണ്.അവർ എന്തെങ്കിലും രീതിയിലുള്ള വിയോജിപ്പുകൾ കൊണ്ടായിരിക്കാം അത്തരത്തിൽ ട്രോളുകൾ ചെയ്യുന്നതെന്നും പല ട്രോളുകൾ കണ്ടപ്പോൾ പശുക്കളെക്കാൾ കൂടുതൽ ഇഷ്ടം അവരോട് തോന്നിയെന്നും കൃഷ്ണകുമാർ പറയുന്നു.മുന്‍പ് കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന് കാര്‍ട്ടൂണുകള്‍ക്കെതിരെ പറഞ്ഞത് തന്നെയാണ് തനിക്കും പറയാനുള്ളത് എന്നാണ് കൃഷ്ണകുമാര്‍ പറയുന്നത്.
ഇത്തരം ട്രോളുകള്‍ കുപ്രസിദ്ധിയാണ് ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്.എന്നാല്‍ അതിലെ കു മാറ്റിയാല്‍ അത് പ്രസിദ്ധിയായില്ലെ എന്നാണ് പണ്ട് കരുണാകരന് പറഞ്ഞത്.നമ്മെ ആളുകൾ ശ്രദ്ധിക്കുന്നതിനും പ്രശസ്തരാക്കുന്നതിനും ട്രോളുകൾക്ക് വളരെ പങ്കുണ്ടെന്ന് കൃഷ്ണകുമാർ പറയുന്നു.മകൾ ബീഫ് കഴിക്കുന്നുണ്ടല്ലോ എന്ന രീതിയിൽ വന്ന ഒരു കമന്റിനെ കുറിച്ചും കൃഷ്ണകുമാർ പറയുന്നുണ്ട്.മകൾ മാത്രമല്ല താനും നന്നായി ബീഫ് കഴിച്ചിരുന്നുവെന്നും പിന്നീട് പ്രായമായപ്പോൾ നിർത്തിയതാണെന്നും കൃഷ്ണകുമാർ പറയുന്നു.അഭിപ്രായ സ്വാതന്ത്ര്യമുള്ള രാജ്യമാണ് നമ്മുടെത്.നിങ്ങള്‍ പ്രതികരിക്കണം.എനിക്ക് ആരോടും ദേഷ്യം തോന്നില്ല.കൃഷ്ണകുമാർ പറയുന്നു.