വളരെ കുറഞ്ഞ കാലം കൊണ്ട് തന്നെ ഒരു പിടി ചിത്രങ്ങളിലൂടെ തെന്നിന്ത്യൻ സിനിമാലോകത്തിന്റെ പ്രിയ നായകനായി മാറിയ താരമാണ് നാനി.ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന ദസറയാണ് നാനിയുടെ ഏറ്റവും പുതിയ ചിത്രം.മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ചിത്രത്തിലെ നായിക. ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രം ആയിട്ടാണ് കീർത്തി എത്തിയത്.പെദ്ദപ്പള്ളി ജില്ലയിലെ ഗോദാവരികാനിയിലെ സിംഗരേണി കല്‍ക്കരി ഖനിയില്‍ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയാണ് ചിത്രത്തിന്റെ പ്രമേയം.ഏതാണ്ട് 65 കോടി ബഡ്ജറ്റിൽ ചിത്രം ഒരുങ്ങിയത്.
വലിയ രീതിയിലുള്ള പ്രമോഷനുകൾക്കും ഹൈപ്പിനുശേഷം വിവിധ ഭാഷകളിൽ റിലീസിന് എത്തിയ ചിത്രം ഇപ്പോൾ ഒരാഴ്ച പിന്നിടുമ്പോൾ 100 കോടി ക്ലബ്ബിൽ ഇടം നേടി മുന്നേറുകയാണ്.നാനിയുടെ കരിയറിലെ ആദ്യത്തെ പാൻ ഇന്ത്യൻ ചിത്രമാണ് നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്നത്.അടുത്തിടെ ചിത്രത്തിൻറെ വിജയാഘോഷവുമായി ബന്ധപ്പെട്ട ഒരു ചടങ്ങ് നടന്നിരുന്നു.ഈ ചടങ്ങിൽ വച്ച് ചിത്രത്തിൻറെ സംവിധായകൻ സുധാകർ ചെറുകുരി ചിത്രത്തിൻറെ സംവിധായകൻ ശ്രീകാന്ത് ഒഡേലേക്ക് ഒരു ആഡംബരക്കാർ സമ്മാനിച്ചിരുന്നു.കൂടാതെ ചിത്രത്തിലെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും അദ്ദേഹം 10 ഗ്രാം സ്വർണ്ണം വീതവും നൽകി.
ഈ വിജയാഘോഷ ചടങ്ങിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്.മാര്‍ച്ച് 30 നാണ് ദസറ തിയറ്ററുകളില്‍ എത്തിയത്.റിലീസ് ദിനം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 38 കോടി നേടി.നൂറുകോടി ക്ലബ്ബിൽ ഇടം നേടുന്ന നാനിയുടെ ആദ്യ പാൻ ഇന്ത്യൻ ചിത്രമാണ് ദസറ എന്നിരിക്കെ മുൻപ് എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് നാനി നായകനായി എത്തിയ ഈഗ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.സിങ്കരേണി കൽക്കരി ഖനികളുടെ പശ്ചാത്തലത്തിൽ നാനി അവതരിപ്പിക്കുന്ന ധരണി എന്ന കഥാപാത്രത്തെയും കീർത്തി സുരേഷ് അവതരിപ്പിക്കുന്ന വെണ്ണേല എന്ന കഥാപാത്രത്തെയും ചുറ്റിപ്പറ്റിയാണ് ചിത്രത്തിൻറെ കഥ പുരോഗമിക്കുന്നത്.
സമുദ്രക്കനി,സായ് കുമാർ,ഷംന കാസിം,സറീന വഹാബ് എന്നിവരും ‘ദസറ’യില്‍ വേഷമിടുന്നു. സന്തോഷ് നാരായണനാണ് ചിത്രത്തിന്റെ സംഗീതം.ചിത്രത്തിലെ വെണ്ണേല എന്ന കഥാപാത്രത്തെ കീർത്തി അതിമനോഹരമായി ആണ് അവതരിപ്പിച്ചിരിക്കുന്നത് എന്നും മറ്റൊരാളെ കണ്ടെത്താൻ സാധിക്കുമായിരുന്നില്ല എന്നും നാനി നേരത്തെ പറഞ്ഞിരുന്നു.നവിൻ നൂലി ചിത്രത്തിന്റെ ചിത്രസംയോജനം നിര്‍വഹിക്കുന്നു.സത്യൻ സൂര്യൻ ഐഎസ്സി ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധായകൻ അവിനാശ് കൊല്ലയാണ്.മലയാളം,തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷകളിലായി ഒരുങ്ങുന്ന ചിത്രം മലയാളത്തിൽ E4 എന്റർടെയ്ൻമെന്റ്സ് ആണ് തിയേറ്ററുകളിൽ എത്തിച്ചത്.