രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയെ പറയുന്നതാണ് പ്രമേഹം. ഇത്തരത്തിൽ രക്തത്തിൽ പഞ്ചസാരയുടെ അളവ് വർധിക്കുന്നത് മൂലമാണ് പ്രമേഹ രോഗത്തിൻറെ പ്രധാന കാരണം. ജീവിതശൈലിയിലെ മാറ്റങ്ങൾ കാരണം ഇന്ന് പ്രമേഹരോഗം വളരെ സാധാരണമായി മാറിക്കഴിഞ്ഞു. പ്രമേഹമുള്ള രോഗികൾ മധുരം കഴിക്കാൻ പാടില്ലെന്ന് നമുക്കെല്ലാവർക്കും അറിയാം. പഴങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെങ്കിലും പ്രമേഹമുള്ള രോഗികൾക്ക് അങ്ങനെ എല്ലാ പഴങ്ങളൊന്നും കഴിക്കാൻ പറ്റില്ല. എന്നാൽ അവർക്ക് കഴിക്കാൻ പറ്റുന്നതായി ചില പഴങ്ങളുണ്ട് അവ എന്തെല്ലാമാണ് നോക്കാം. അത്തരത്തിൽ പ്രമേഹരോഗികൾക്ക് കഴിക്കാൻ പറ്റുന്ന ഒരു ഫലമാണ് ആപ്പിൾ.
ആപ്പിളിൽ കാർബ്സും, ഗാലറീസും അതുപോലെതന്നെ ഫൈബറും വിറ്റാമിൻ സി യും അടങ്ങിയിട്ടുണ്ട്. മാത്രവുമല്ല ഇതിൽ ധാരാളം പോഷകഗുണങ്ങളും അടങ്ങിയിട്ടുള്ളതിനാൽ ഇവ ആരോഗ്യത്തിന് നല്ലതാണ്. അതുപോലെതന്നെ വൈറ്റമിൻ സി ധാരാളം അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് ഓറഞ്ച്. 75% വൈറ്റമിൻ സി യും ബാക്കി 25% കാർബ്സും കാലറീസും ആണ് ഓറഞ്ചിൽ അടങ്ങിയിട്ടുള്ളത്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്ന മറ്റൊരു ഫലമാണ് ചെറീസ്. കുറച്ച് പുളിപ്പ് ഉള്ള ചെറികൾ കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. ശരീരത്തിലെ ഇൻഫ്ളമേഷൻ ഇല്ലാതാക്കുന്നതിനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കുന്നതിനും ക്യാൻസറിനെ തടയുന്നതിനും ഇത് സഹായിക്കും. കിവിയും പ്രമേഹരോഗികൾക്ക് നല്ലതാണ്.
കിവിയിൽ ധാരാളം പൊട്ടാസ്യവും ഫൈബറും അതുപോലെ വൈറ്റമിൻ സിയും അടങ്ങിയിട്ടുള്ളതിനാൽ പ്രമേഹരോഗികൾക്ക് ഡയറ്റിൽ ഉൾപ്പെടുത്താവുന്ന ഏറ്റവും നല്ല പഴമാണ് കിവി. വൈറ്റമിൻ കെയും ഫൈബറും അടങ്ങിയിട്ടുള്ള പഴമാണ് പിയർ. പിയർ സാലഡിൽ ചേർത്ത് കഴിക്കുന്നത് പ്രമേഹ രോഗികൾക്ക് നല്ലതാണ്. പിയറിൽ അടങ്ങിയിരിക്കുന്ന ഫൈബർ ദഹനത്തിനും അതുപോലെ ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാതിരിക്കാനും സഹായകമാണ്.
ബ്ലൂ ബെറിസ്, ബ്ലാക്ക് ബെറിസ്, സ്ട്രോബറിസ് എന്നിങ്ങനെ നിരവധി തരത്തിൽ ബെറിസ് ഉണ്ട്. പ്രമേഹ രോഗികൾക്ക് കഴിക്കാൻ പറ്റുന്നതിൽ ഏറ്റവും നല്ല ഫലമാണ് ബെറീസ്. ബെറീസിൽ ധാരാളം ആന്റിഓക്സിഡൻസും അതുപോലെ ഫൈബറും അടങ്ങിയിട്ടുണ്ട്. ആവശ്യത്തിന് കാലറിയും കാർബോഹൈഡ്രേറ്റും പൊട്ടാസ്യവും വൈറ്റമിൻ സി യും അടങ്ങിയിരിക്കുന്ന ഒരു ഫലം ആണ് പീച്ച്. പീച്ച് ശരീരത്തിലെ പഞ്ചസാരയുടെ അളവ് കൂടാതെ നോക്കാൻ സഹായിക്കുന്നു.