അരുൺ മതേശ്വരൻ ധനുഷിനെ നായകനാക്കി ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമാണ്’ക്യാപ്റ്റൻ മില്ലർ’.പ്രഖ്യാപനം തൊട്ടെ നിരവധി പ്രേക്ഷകരാണ് ചിത്രത്തിനു വേണ്ടി കാത്തിരിക്കുന്നത്. സംവിധായകൻ അരുൺ മതേശ്വരൻ തന്നെയാണ് ചിത്രത്തിൻറെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിൻറെ ഒരു മേക്കിങ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് ചിത്രത്തിൻറെ അണിയറ പ്രവർത്തകർ.സത്യജ്യോതി ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പുറത്തു വന്നിരിക്കുന്നത്.
സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ കന്നഡ താരം ശിവരാജ് കുമാറും, തെലുങ്ക് യുവതാരം സുധീപ് കിഷനും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.പ്രിയങ്ക മോഹൻ നായികയായിരുന്ന എത്തുന്ന ചിത്രത്തിൻറെ സംഗീതം ജീവി പ്രകാശ് കുമാറാണ് നിർവഹിക്കുന്നത്.ധനുഷിന്റെ ആരാധകരെ ആവേശത്തിലാക്കിയ പ്രഖ്യാപനമായിരുന്നു.ക്യാപ്റ്റൻ മില്ലെറിന്റേത്.മുപ്പതുകള്‍ പശ്ചാത്തലമാക്കി ഒരു ആക്ഷൻ അഡ്വഞ്ചര്‍ ബിഗ് ബജറ്റ് ചിത്രമായിരിക്കും ക്യാപ്റ്റൻ മില്ലെർ.
ചിത്രത്തിൻറെ പുറത്തിറങ്ങിയ ക്യാരക്ടർ പോസ്റ്ററുകളും വീഡിയോകളും എല്ലാം തന്നെ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടിയിരുന്നു. ധനുഷിന്റെ ചിത്രങ്ങളിൽ ഏറിയവയും കഥയ്ക്കും ആഖ്യാനത്തിനുമൊക്കെ നായകനൊപ്പം തന്നെ പ്രാധാന്യമുള്ളവയായിരിക്കും.വേറിട്ട കഥകളുമായി എത്തുന്ന സംവിധായകരെ അവരുടെ മികച്ച കഥകൾ തിരഞ്ഞെടുക്കുന്നതിൽ ധനുഷ് വളരെ സെലക്ടീവ് ആണ്.ക്യാപ്റ്റൻ മില്ലറും വ്യത്യസ്തമായ ഒരു ചലച്ചിത്ര അനുഭവമായിരിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന വാദി എന്ന ചിത്രമാണ് ധനുഷിന്റെതായി ഇനി റിലീസ് ചെയ്യാനുള്ളത്.ഗവംശി എസും,സായ് സൗജന്യയും ചേര്‍ന്നാണ് വാത്തിയുടെ നിർമ്മാണം നിർവഹിക്കുന്നത്.മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായ യുവ താരം സംയുക്ത മേനോനാണ് ചിത്രത്തിലെ നായിക.ജീവി പ്രകാശ് കുമാർ സംഗീതസംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ ഛായാഗ്രഹണം ജെ യുവരാജ് ആണ്. സെൽവരാഘവൻ സംവിധാനം ചെയ്ത നാനെ വരുവേൻ എന്ന ചിത്രമാണ് ധനുഷിന്റെ അവസാനം റിലീസിന് എത്തിയത്.