നാമോരോരുത്തർക്കും അല്ലെങ്കിൽ ലോകത്തിലെ ഓരോ വ്യക്തികൾക്കും അവരുടേതായ സ്വഭാവ സവിശേഷതകളും ജീവിതരീതികളും ഉണ്ടായിരിക്കും. പല വ്യക്തികൾക്കും അവർക്ക് പാരമ്പര്യമായി ലഭിക്കുന്ന ഇത്തരം സ്വഭാവ സവിശേഷതകളും ജീവിതത്തിലൂടെ നേടിയെടുക്കുന്ന ജീവിതരീതികളും സ്വന്തമായി ഉണ്ടായിരിക്കും.ഇത്തരം സ്വഭാവ ജീവിത രീതികളെ ജീവിതത്തിൻറെ പല ഘട്ടങ്ങളിലും മികച്ചതാക്കാൻ നമുക്ക് ഓരോരുത്തർക്കും പല രീതിയിലുള്ള അവസരങ്ങൾ ലഭിക്കുന്നുണ്ട്.ഈ അവസരങ്ങൾ എല്ലാ വ്യക്തികളും മികച്ച രീതിയിൽ പ്രയോജനപ്പെടുത്തുന്നുണ്ടോ എന്നത് സംശയമാണ്.
പലതരത്തിലുള്ള മുൻവിധികളെ അടിസ്ഥാനമാക്കിയുള്ള മനോനിലയിൽ തുടരുന്നവർക്ക് ജീവിതത്തിൽ വളർച്ചയുണ്ടാവാൻ ബുദ്ധിമുട്ട് ആണ് എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്.’ഫിക്സഡ് ആയ മനോനിലയുള്ളവരെ സംബന്ധിച്ച് അവരെന്താണോ അത് തെളിയിക്കുക,അതില്‍ വിജയിക്കുക എന്നൊരു വഴിയാണുള്ളത്.എന്നാല്‍ നേരെ തിരിച്ച് മനോനിലയുള്ളവരാകട്ടെ,നിരന്തരം നടത്തുന്ന പുതിയ പഠനങ്ങളിലൂടെ വ്യക്തിത്വം മെച്ചപ്പെടുത്തുകയാണ്. അവര്‍ക്കായിരിക്കും വളര്‍ച്ചയുടെ സാധ്യതകള്‍ കൂടുതല്‍’ഇത്തരത്തിലാണ് അമേരിക്കയിലെ ശാസ്ത്രജ്ഞരുടെ പഠനം പറയുന്നത്.
നമ്മുടേത് പലതരത്തിലുള്ള മുൻവിധികളെ അടിസ്ഥാനമാക്കിയുള്ള സ്വഭാവ രീതിയാണോ അല്ലയോ എന്ന് ചില കാര്യങ്ങളിലൂടെ പരിശോധിക്കാം.പുതിയ കാര്യങ്ങൾ പരീക്ഷിക്കുന്നതിനുള്ള മടിയും എന്തെങ്കിലും ഒരു കാര്യമോ പ്രശ്നങ്ങളോ വരുമ്പോൾ അതിനെ നേരിടാതെ ഒളിച്ചോടുന്നതും ഇത്തരത്തിലുള്ള സ്വഭാവ രീതികളുടെ സൂചനയാണ്.തങ്ങളുടെ പ്രവർത്തനങ്ങളെയും കഴിവുകളെയും ഉള്ളവർ അംഗീകരിക്കുന്നതും അവരിൽനിന്ന് എപ്പോഴും അഭിനന്ദനം പ്രതീക്ഷിക്കുന്നതും ഇത്തരത്തിലുള്ള സ്വഭാവരീതിയിലുള്ള വ്യക്തികളുടെ പ്രത്യേകതകളാണ്.
ജീവിതത്തിൽ ഏതെങ്കിലും രീതിയിലുള്ള പരാജയങ്ങൾ സംഭവിക്കുമ്പോൾ അത് തന്റെ കഴിവുകേടാണ് എന്ന രീതിയിലുള്ള മനോഭാവം ഇത്തരം വ്യക്തികളിൽ പ്രകടമാകുന്നു. ഇത്തരം പരാജയങ്ങളിൽ നിന്ന് വിജയം നേടാൻ ശ്രമിക്കാതിരുന്നാൽ അത് ജീവിതത്തെ പിന്നോട്ട് വലിക്കുന്നു.ഏതെങ്കിലും രീതിയിലുള്ള പ്രശ്നങ്ങളും ബുദ്ധിമുട്ടുകളും നേരിടുമ്പോൾ അതിനോട് പൊരുതാതെ പെട്ടെന്ന് കീഴടങ്ങി കൊടുക്കുന്നത് ഇത്തരം സ്വഭാവമുള്ളവരുടെ രീതിയാണ്.തനിക്ക് പ്രശ്നത്തെ അഭിമുഖീകരിക്കാനുള്ള കഴിവ് ഇല്ലെന്ന് ചിന്താഗതിയാണ് ഇവരെ വേട്ടയാടുന്നത്.
എല്ലാ കാര്യങ്ങളിലും തങ്ങളെ മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുന്നതാണ് ഇത്തരം സ്വഭാവ രീതി ഉള്ളവരുടെ മറ്റൊരു ലക്ഷണം.ഇത്തരം സന്ദർഭങ്ങളിൽ സ്വന്തമായി ഒരു സെൽഫ് റെസ്പെക്ട് വളർത്തിയെടുക്കുകയാണ് വേണ്ടത്. ഇത്തരം സ്വഭാവ രീതികളെ അതിജീവിക്കാനായി പ്രശ്നങ്ങളോ അല്ലെങ്കിൽ ബുദ്ധിമുട്ടുകളോ നേരിടെണ്ടി വരുമ്പോൾ ഒളിച്ചോടാതെ അതിനെ അഭിമുഖീകരിക്കാനുള്ള ഒരു മനോഭാവം സ്വന്തമായി വളർത്തിയെടുക്കുക എന്നത് വളരെ പ്രധാനമാണ്. പരാജയങ്ങളെ സ്വന്തം കഴിവുകേടായി കാണാതെ അതിൽനിന്ന് പാഠം ഉൾക്കൊണ്ട് മുന്നേറാൻ ശ്രമിക്കേണ്ടതാണ്.