നിരവധി വർഷങ്ങളായി ചിത്രങ്ങളിൽ ചെറുതും വലുതുമായ കഥാപാത്രങ്ങളിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും മലയാളികൾക്ക് സുപരിചിതയായ അഭിനേത്രിയാണ് അനുജോസഫ്.ഇപ്പോൾ അനു ഒരു യൂട്യൂബ് ചാനൽ നടത്തുന്നുണ്ട്.തന്റെ കുടുംബ വിശേഷങ്ങള്ക്ക് ഒപ്പം സഹതാരങ്ങളുടേയും സുഹൃത്തുക്കളുടെയും വിശേഷങ്ങളും ഈ ചാനലിലൂടെ അനു പങ്കുവയ്ക്കാറുണ്ട്.ഏറ്റവും പുതിയതായി സീരിയൽ മേഖലയിലെ വൈറൽ ദമ്പതികളായ ദർശനയും അനൂപുമായാണ് അനുവിന്റെ യൂട്യൂബ് ഇൻറർവ്യൂ.
അനൂപ് ദർശനയും കേരളോത്സവം വേദിയിൽ വച്ചാണ് സുഹൃത്തുക്കളാകുന്നത്.അപ്പോൾ ദർശനയുടെ കൂടെ മാതാപിതാക്കൾ വരുമായിരുന്നു. അത് പ്രണയം മൂർച്ഛിച്ചിരിക്കുന്നതിന്റെ ഭാഗമായാണെന്ന് അന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും വിവാഹത്തിന് ശേഷമാണ് അറിഞ്ഞതെന്നും അനു പറയുന്നു.രണ്ടു മതമായെന്നാൽ വീട്ടുകാർക്ക് കല്യാണം നടത്തിത്തരാൻ താല്പര്യമില്ലാത്തതിനാൽ ആണ് ഇരുവരും വിവാഹം കഴിക്കുന്നത്.ആദ്യം വീട്ടുകാരുടെ സമ്മതത്താൽ പ്രണയിക്കാം എന്ന് വിചാരിച്ചെങ്കിലും വീട്ടുകാർ കാര്യം അറിഞ്ഞതോടെ എല്ലാം കൂടുതൽ വഷളായിരുന്നു.
ഇതിനെല്ലാം ശേഷം ഞാനുമെന്റാളും ടെലിവിഷൻ ഷോയിൽ എത്തിയ ഞങ്ങൾക്ക് ജീവിതത്തിൽ മിസ്സ് ചെയ്ത പല കാര്യങ്ങളും വീണ്ടും അനുഭവിക്കാനായി.സേവ് ദ് ഡേറ്റും,കല്യാണവും, വീട്ടുകാരുമൊത്തുള്ള ഒത്തുചേരലും എല്ലാം ആസ്വദിക്കാനായി എന്ന് ദർശനയും അനൂപും പറയുന്നു.പ്രണയിക്കുമ്പോൾ എങ്ങനെയാണോ അതേപോലെ തന്നെ വിവാഹാശേഷവും തുടരണമെന്നാണ് ദർശനക്ക് മറ്റുള്ളവരോട് പറയാനുള്ളത്.എല്ലാ കാര്യങ്ങളും സംസാരിക്കുക, അതിൽ മടി കാണിക്കരുതെന്നും താരം പ്രേക്ഷകരോട് പറയുന്നു.
എന്നാൽ പിണങ്ങി നിന്ന് കുടുംബവുമായി ദർശന വഴക്കുകളെല്ലാം പറഞ്ഞുതീർത്ത് ഇരുവരും ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഒരുമിച്ച് ഒരേ സീരിയലിൽ പ്രവർത്തിക്കുമ്പോൾ ആയിരുന്നു ഇരുവരു.തമ്മിൽ ഇഷ്ടത്തിലാകുന്നതും പിന്നീട് വിവാഹിതരാകുന്നതും.രണ്ടു വീട്ടുകാരും സമ്മതിക്കില്ല എന്ന സാഹചര്യത്തിലും തങ്ങളുടെ ബന്ധം സീരിയൽ മേഖലയിൽ എല്ലാവർക്കും അറിയുന്നതിനാലും ആണ് പെട്ടെന്നുള്ള വിവാഹത്തിലേക്ക് എത്തിയത് എന്ന് ഇരുവരും പറഞ്ഞിരുന്നു.ദത്തുപുത്രി,ഫോർ ദി പീപ്പിൾ,കറുത്തമുത്ത്,പൂക്കാലം വരവായി,സ്വന്തം സുജാത എന്നീ ഒരു പിടി സീരിയലുകളിലൂടെയാണ് ദർശന മലയാളി പ്രേക്ഷകർക്ക് ഏറെ സ്വീകാര്യ ആയത്.