നിരവധി ചിത്രങ്ങളിലൂടെ ബോളിവുഡിലെ പ്രിയ നായികയായി മാറിയ താരമാണ് സോനം കപൂർ. എന്നാൽ ഈ കഴിഞ്ഞ ദിവസങ്ങളിൽ സോനം കപൂറിൻറെതായി പുറത്തുവന്ന ഒരു ട്വീറ്റാണ് ശ്രദ്ധ നേടുന്നത്.മുംബൈ മഹാനഗരത്തിലെ മലിനീകത്തെയും ഗതാഗത കുരുക്കിനെയും പരാമർശിച്ച് ആണ് സോനം കപൂറിന്റെ ട്വീറ്റ്.ഈ കഴിഞ്ഞ ശനിയാഴ്ച മുംബൈയിലൂടെ താരം നടത്തിയ യാത്രയ്ക്കിടെ ഉണ്ടായ ബുദ്ധിമുട്ടുകളാണ് ഈ ട്വീറ്റിന് പിന്നിൽ.
ജുഹുവിലെ വീട്ടിൽ നിന്ന് ബാന്ദ്ര ബാൻഡ് സ്റ്റാൻഡിലേക്ക് ഉള്ള യാത്രക്കിടയാണ് താരം ട്രാഫിക് കുരുക്കിൽ പെട്ടത്.മുംബൈ നഗരത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ വര്‍ദ്ധിച്ചത് വലിയതോതില്‍ മലിനീകരണവും,റോഡ് ട്രാഫിക്ക് കുരുക്കും വര്‍ദ്ധിപ്പിച്ചുവെന്ന് നടി ട്വീറ്റ് ചെയ്തു. ‘മുംബൈയിലൂടെ വാഹനമോടിക്കുന്നത് വേദനാജനകമാണ്,ജുഹുവിൽ നിന്ന് ബാൻഡ്സ്റ്റാൻഡിലെത്താൻ എനിക്ക് ഒരു മണിക്കൂർ എടുത്തു.
എല്ലായിടത്തും വളരെയധികം നിർമ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. എന്താണ് നടന്നുകൊണ്ടിരിക്കുന്നത്’.ഇത്തരത്തിൽ ആയിരുന്നു സോനം കപൂർ ട്വീറ്റ് ചെയ്തത്. എന്നാൽ താരത്തിന്റെ പോസ്റ്റിന് അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് കമൻറ് ഇട്ടത്.നടിയെപ്പോലെ ഉന്നതർക്ക് ബുദ്ധിമുട്ടുണ്ടായപ്പോൾ അത് വലുതാക്കി കാണിക്കുന്നെന്നും നിർമ്മാണ പ്രവർത്തനങ്ങൾ വികസന പ്രവർത്തനങ്ങളുടെ ഭാഗമാണെന്നും തുടങ്ങിയാണ് കമൻറുകൾ.
മുംബൈ നഗരം വളർന്നുകൊണ്ടിരിക്കുകയാണെന്നും അതിൻറെ ഭാഗമായാണ് ഇത്തരം നിർമ്മാണ പ്രവർത്തനങ്ങൾ എന്നും മലിനീകരണത്തെ പറ്റി സംസാരിക്കുമ്പോൾ താരത്തിന്റെ കാർ തന്നെ മലിനീകരണത്തിന്റെ ഭാഗമാണെന്ന തരത്തിലും കമൻറുകൾ വന്നിരുന്നു. എന്നാൽ നിർമ്മാണ പ്രവർത്തനങ്ങൾ പൊതുജീവിതത്തിന് തടസ്സമാകരുത് എന്ന രീതിയിലും ആരാധകർ കമൻറ് ഇട്ടു.ഷോം മഖിജയാണ് സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലർ ചിത്രം ബ്ലൈൻഡ് ആണ് സോനത്തിന്റെ ഏറ്റവും പുതിയ ചിത്രം.