നിരവധി കഥാപാത്രങ്ങളിലൂടെ മലയാളികളുടെ യുവ നടന്മാരിൽ തന്റേതായ സ്ഥാനം നേടിയെടുത്ത നടനാണ് ഉണ്ണി മുകുന്ദൻ.താരത്തിന്റെ ഏറ്റവും പുതിയതായി റിലീസ് ചെയ്ത മാളികപ്പുറം എന്ന ചിത്രം വൻ പ്രേക്ഷക പ്രതികരണം നേടി ഹിറ്റിലേക്ക് കുതിക്കുകയാണ്.ഡിസംബർ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ബോക്സ് ഓഫീസിൽ പ്രേക്ഷകർക്കിടയിലും മികച്ച അഭിപ്രായമാണ് നേടി ഇപ്പോഴും മുന്നോട്ടു കുതിക്കുന്നത്.ഇപ്പോഴാ ഉണ്ണിമുകുന്ദൻ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്ത ചിത്രങ്ങളും കുറിപ്പും ആണ് ശ്രദ്ധ നേടുന്നത്.
തൻറെ പഴയ രണ്ട് ചിത്രങ്ങളും ഇപ്പോഴത്തെ മാളികപ്പുറത്തിന്റെ വിജയ പോസ്റ്ററും ആണ് ഉണ്ണി പങ്കുവെച്ചിരിക്കുന്നത്.കൂടാതെ പോസ്റ്റിന് താഴെ വൈകാരികമായ ഒരു കുറിപ്പും ഉണ്ട്.തന്റെ അഭിനയ ജീവിതത്തിലേക്ക് അതിൻറെ തുടക്കത്തിൻറെ ഓർമ്മകളിലേക്ക് സഞ്ചരിക്കുകയാണ് താരം.’എന്റെ ജീവിതത്തിലെ ഏറ്റവും വിലയേറിയ 2 ചിത്രങ്ങളാണിവ.അഹമ്മദാബാദിൽ നിന്ന് തൃശ്ശൂരിലേക്ക് ട്രെയിനിൽ കയറുന്ന ദിവസങ്ങൾ,ഒരു ദിവസം ഇതിനെല്ലാം പ്രതിഫലം ലഭിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നു.
ഈ ചിത്രങ്ങൾ എന്ന് കണ്ടാലും എന്റെ മുഖത്തൊരു പുഞ്ചിരിയുണ്ടാകും.എന്റെ ലക്ഷ്യസ്ഥാനത്തേക്കുള്ള യാത്രയുടെ ആ ചെറിയ വശം കാണിക്കുന്ന ചിത്രങ്ങൾ.എന്റെ ജീവിതത്തിൽ സഹായിച്ച ആളുകൾക്കെല്ലാവർക്കും നന്ദി.ഈ യാത്രയിൽ ഞാൻ കണ്ട വലിയ സ്വപ്നത്തിലേക്ക് എന്നെ അടുപ്പിച്ചതിന് നന്ദി.സ്വപ്നങ്ങൾ കാണാനും വിശ്വസിക്കാനും പിന്തുടരാനും കീഴടക്കാനുമുള്ളതാണ്.മാളികപ്പുറത്തെ എന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററാക്കിയതിന് നന്ദി.
നിങ്ങളുടെ ഹൃദയത്തിൽ സ്പർശിക്കാനും നിങ്ങളുടെ കണ്ണുകൾ നനയ്ക്കാനും നിങ്ങളുടെ ജീവിതത്തിൽ സന്തോഷത്തിന്റെ ചെറിയ നിമിഷം കൊണ്ടുവരാനും കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്.അതാണ് സിനിമ.നിങ്ങളുടെ അടുത്തുള്ള തിയേറ്ററുകളിൽ സിനിമ ആസ്വദിക്കൂ.ഇത്തരത്തിൽ ആയിരുന്നു ഉണ്ണി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്.വിഷ്ണു ശശിശങ്കർ സംവിധാനം ചെയ്ത മാളികപ്പുറം കുഞ്ഞ് കല്യാണിയുടെ അയ്യപ്പനെ കാണാനുള്ള ആഗ്രഹം, തുടർന്ന് ശബരിമലയിൽ എത്തുന്നത് എന്നിവയിലൂടെയാണ് കഥ പറയുന്നത്.