സിനിമയിലെ എല്ലാ രംഗത്തും തൻറെ കഴിവ് തെളിയിച്ചു വരുന്ന ധ്യാൻ ശ്രീനിവാസൻ ഇപ്പോഴിതാ പിന്നണിഗാന രംഗത്തും തന്റെ ഏട്ടനെ പോലെ തന്നെ സജീവമാകാൻ ഒരുങ്ങുകയാണ്. ജയസൂര്യ നായകനായി അവതരിപ്പിച്ച ‘വെള്ളം’ എന്ന സിനിമയിലെ യഥാർത്ഥ കഥാപാത്രമായ വാട്ടർ മാൻ മുരളി അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ‘നദികളിൽ സുന്ദരി യമുന’. അഭിനയത്തിലും, സംവിധാനത്തിലും, നിർമ്മാണത്തിലും കഴിവു തെളിയിച്ച ധ്യാൻ ശ്രീനിവാസൻ ആദ്യമായി പിന്നണിഗായകരംഗത്തേക്ക് ചുവടുവെക്കുകയാണ് ഈ ചിത്രത്തിലൂടെ. ചിത്രത്തിലെ ധ്യാൻ പാടിയ ‘കൊന്നെടി പെണ്ണേ’ എന്ന പാട്ട് ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്.
പാട്ടിൻറെ വരികൾ രചിച്ചത് മനു മഞ്ജിത്തും ഗാനത്തിന് സംഗീതം നൽകിയത് അരുൺ മുരളീധരനും ആണ്. നവാഗതരായ വിജേഷ് പാണത്തൂർ, ഉണ്ണി വെള്ളാറ എന്നിവർ ചേർന്ന് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമ വിലാസ് കുമാർ, സിമി മുരളി എന്നിവർ ചേർന്ന് സിനിമാറ്റിക്കയുടെ ബാനറിൽ നിർമ്മിക്കുന്നു. കണ്ണൂരിലെ നാട്ടുമ്പുറങ്ങൾ പശ്ചാത്തലമാക്കി നിർമ്മിച്ചിരിക്കുന്ന സിനിമ അവിടുത്തെ സാധാരണക്കാരായ മനുഷ്യരുടെ കഥ പറയുന്നു. കണ്ണൻ, വിദ്യാധരൻ എന്നീ രണ്ട് യുവാക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കണ്ണൻ എന്ന കഥാപാത്രത്തെ ധ്യാൻ ശ്രീനിവാസനും വിദ്യാധരൻ എന്ന കഥാപാത്രത്തെ അജുവർഗീസും ആണ് അവതരിപ്പിക്കുന്നത്.
പേരു പോലെ തന്നെ വ്യത്യസ്തമായ കഥയും കഥാസന്ദർഭങ്ങളും ആണ് സിനിമയെ കൂടുതൽ വ്യത്യസ്തമാക്കുന്നത്. കണ്ണൂരിൻ്റെ സാമൂഹിക, രാഷ്ട്രീയ പശ്ചാത്തലങ്ങളെ കോർത്തിണക്കി വളരെ രസകരമായ ഒരു പ്രണയ കഥയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. സിനിമാറ്റിക് ഫിലിംസ് എൽ എൽ പി യുടെ ബാനറിൽ വിലാസ് കുമാർ, സിമി മുരളി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. വെള്ളിത്തിരയിലെ മിന്നും താരങ്ങളും നിരവധി പുതുമുഖങ്ങളും സിനിമയിൽ അണിനിരന്നിട്ടുണ്ട്. സുധീഷ്, കലാഭവൻ ഷാജോൺ, നിർമ്മൽ പാലാഴി, പാർവണ, അനീഷ്, ആമി, ഉണ്ണി രാജ, സോഹൻ സീനുലാൽ, രാജേഷ് അഴീക്കോടൻ, ശരത് ലാൽ, വിസ്മയ ശശികുമാർ എന്നിങ്ങനെ നിരവധി താരങ്ങളാണ് സിനിമയിൽ അണിനിരന്നിട്ടുള്ളത്.
ശങ്കർ ശർമയാണ് സിനിമയുടെ ബി.ജി.എം ചെയ്തിരിക്കുന്നത്. മനു മഞ്ജിത്തിന്റെയും ഹരിനാരായണൻ്റെയും വരികൾക്ക് അരുൺ മുരളീധരൻ ആണ് ഈണം പകർന്നിട്ടുള്ളത്. ഫൈസൽ അലി ആണ് ചിത്രത്തിൻറെ ഛായാഗ്രഹണം നിർവഹിക്കുന്നത്. രതിൻ രാധാകൃഷ്ണൻ എഡിറ്റിംഗ് നിർവഹിക്കുന്നു. കലാസംവിധാനം അജയൻ മങ്ങാട്, കോസ്റ്റ്യൂം ഡിസൈനർ – സുജിത്ത് മട്ടന്നൂർ, മേക്കപ്പ്- ജയൻ പൂങ്കുളം, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രിജിൻ ജെസ്സി, ഫിനാൻസ് കൺട്രോളർ-അഞ്ജലി നമ്പ്യാർ, പ്രൊഡക്ഷൻ മാനേജർ- മെഹമൂദ്, ഫോട്ടോ-സന്തോഷ് പട്ടാമ്പി, പ്രൊഡക്ഷൻ കൺട്രോളർ-സജീവ് ചന്ദിരൂർ, പി ആർ ഒ – വാഴൂർ ജോസ്, ആതിര ദിൽജിത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്- യെല്ലോ ടൂത്ത്.