ജന്മം കൊണ്ട് മുംബൈക്കാരി ആണെങ്കിലും തെന്നിന്ത്യയിലെ സ്വന്തം നായികയാണ് ഹൻസിക. തുടക്കം ബാലതാരമായിട്ടായിരുന്നു. പിന്നീട് തെന്നിന്ത്യൻ സിനിമകളിലൂടെ നായികയായി മാറി. തെലുങ്കിലും തമിഴിലും എല്ലാം മുൻനിര നായികയായി മാറാൻ ഹൻസികയ്ക്ക് അധികനാൾ വേണ്ടിവന്നില്ല. വിജയ്, അല്ലു അർജുൻ, സൂര്യ, കാർത്തി, ചിമ്പു ധനുഷ്, ജയം രവി, വിശാൽ, ആര്യ തുടങ്ങിയ മുൻനിര നായകന്മാരുടെ കൂടെയെല്ലാം ഹൻസിക നായികയായി എത്തി. ഈയടുത്തായിരുന്നു ഹൻസികയുടെ വിവാഹം. ഏറെ നാളത്തെ പ്രണയത്തിനു ശേഷമാണ് ഹൻസിക സുഹൃത്തായ സ്വഹീൻ ഗദ്രിയയെ വിവാഹം കഴിക്കുന്നത്. വലിയ ആഘോഷമായിരുന്നു ഹൻസികയുടെ വിവാഹം.
താരവിവാഹം ഹോട്ട് സ്റ്റാറിലും എത്തിയിരുന്നു. പ്രണയത്തെക്കുറിച്ചും വിവാഹത്തിനു മുന്നോടിയായി കേൾക്കേണ്ടിവന്ന വിമർശനങ്ങളെ കുറിച്ചും ഒക്കെ ഈ സീരീസിൽ ഹൻസിക സംസാരിക്കുന്നുണ്ട്. അതേസമയം സമീപകാലത്തായി ഹൻസികയ്ക്ക് വന്ന മാറ്റം ആരാധകരുടെ ശ്രദ്ധ നേടിയിട്ടുണ്ട്. കരിയറിന്റെ ഒരു ഘട്ടത്തിൽ ഉണ്ടായിരുന്നതിനേക്കാൾ മെലിഞ്ഞിട്ടുണ്ട് ഹൻസിക. താരത്തിന്റെ മേക് ഓവർ ആരാധകരുടെ കയ്യടി നേടുകയും ചെയ്തു. ഇപ്പോഴിതാ യോഗാ ദിനത്തിൽ ഹൻസിക പങ്കുവെച്ച ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്. രാജ്യാന്തര യോഗദിനം ആഘോഷിച്ചു കൊണ്ടാണ് താരം ചിത്രങ്ങൾ പങ്കുവെച്ചത്. ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറി. ഇതിനിടെ ഒരാളുടെ കമന്റിന് ഹൻസിക നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
നടിമാരൊക്കെ ഓപ്പറേഷനിലൂടെ ശരീരം മൊത്തം മാറ്റും. യോഗയിലൂടെയാണ് ശാരീരികമായി മാറ്റങ്ങളൊക്കെ സംഭവിച്ചതെന്ന് നടിക്കും. എന്നായിരുന്നു ഒരാളുടെ കമന്റ്. അതിന് മറുപടിയുമായി എത്തിരിക്കുകയാണ് ഹൻസിക. എനിക്ക് എൻറെ കാര്യം മാത്രമേ സംസാരിക്കാൻ ആകൂ. ഇപ്പോൾ എന്നെ കാണുന്നതുപോലെ ആകാൻ ഒരുപാട് കഠിന അധ്വാനം വേണ്ടി വന്നിട്ടുണ്ട്. അതിൽ യോഗയും ഒരുപാട് ഉൾപ്പെടുന്നു. മറ്റൊരു രസകരമായ വസ്തുത വെറുപ്പ് കുറയ്ക്കാനും പോസ്റ്റിവിറ്റി പ്രചരിപ്പിക്കാനും യോഗ്ക്ക് സാധിക്കുമെന്നാണ് ഹൻസിക നൽകിയ മറുപടി. മറുപടിക്ക് സോഷ്യൽ മീഡിയയും ആരാധകരും കയ്യടിക്കുകയാണ്. അതേസമയം ഇത് ആദ്യമായിട്ടല്ല ഹൻസിക സർജറി ആരോപണം നേരിടേണ്ടി വരുന്നത്.
നേരത്തെ തന്നെ പ്രായത്തിൽ കവിഞ്ഞ വലിപ്പം തോന്നിപ്പിക്കാനായി ഹൻസികയ്ക്ക് അമ്മ ഹോർമോൺ ഇൻജെക്ഷൻ നൽകിയ തരത്തിലുള്ള റിപ്പോർട്ടുകളും സജീവമായിരുന്നു. എന്നാൽ അതൊന്നും വസ്തുതാപരമല്ലെന്ന് താരവും അമ്മയും പിന്നീട് വ്യക്തമാക്കുകയായിരുന്നു. ബാലതാരമായി ആയിരുന്നു ഹൻസികയുടെ അരങ്ങേറ്റം. പിന്നീട് നിരവധി സിനിമകളിൽ അഭിനയിച്ചു. നായികയായി അരങ്ങേറുന്നത് അല്ലു അർജുൻ നായകനായ ദേവസമുദ്ര എന്ന ചിത്രത്തിലൂടെയാണ്.
ഈ ചിത്രം ഹീറോ എന്ന പേരിൽ കേരളത്തിലും വലിയ വിജയമായി മാറി. പിന്നീട് തെലുങ്കിലേയും തമിഴിലെയും മുൻനിര നായികയായി ഹൻസിക വളർന്നു. ഇടയ്ക്ക് ഹിന്ദിയിലും അഭിനയിച്ചു. മോഹൻലാൽ ചിത്രം വില്ലനിലൂടെയാണ് മലയാളത്തിൽ എത്തുന്നത്. മഹാ ആണ് ഒടുവിൽ ബോക്സ് ഓഫീസിൽ എത്തിയ സിനിമ. വിവാഹത്തിനായി ഇടവേള എടുത്ത ഹൻസിക ശക്തമായ തിരിച്ചുവരവിനായി തയ്യാറെടുക്കുകയാണ്. നിരവധി സിനിമകളാണ് ഹൻസികയുടേതായി അണിയറയിൽ ഉള്ളത്.