മലയാള സിനിമ ലോകം എന്നും അഭിമാനത്തോടെ കാണുന്ന നടിയാണ് ശോഭന. 80 കളും 90കളിലും സിനിമാലോകത്ത് നിറസാന്നിധ്യമായ ശോഭനയ്ക്ക് ശ്രദ്ധേയമായ നിരവധി വേഷങ്ങൾ ലഭിച്ചു. ഒട്ടനവധി സിനിമകൾ ചെയ്തെല്ലെങ്കിലും മണിച്ചിത്രത്താഴ് എന്ന സിനിമയാണ് ശോഭനയുടെ കരിയറിൽ എന്നും എല്ലാവരും എടുത്തു പറയുന്ന സിനിമ. നാഗവല്ലി എന്ന കഥാപാത്രത്തെ ശോഭന മികച്ചതാക്കി. പല ഭാഷകളിലേക്ക് സിനിമ റീമേക്ക് ചെയ്തു എങ്കിലും മറ്റൊരു നടിക്കും ശോഭന നൽകിയ പൂർണത ഈ കഥാപാത്രത്തിന് കൊടുക്കാൻ കഴിഞ്ഞില്ല എന്ന് ആരാധകർ പറയുന്നു. പിൽക്കാലത്ത് സിനിമകളിൽ നിന്നും അകന്നു തുടങ്ങിയ ശോഭന നൃത്തത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചു.
അഭിനയരംഗത്ത് ഇടവേള വന്ന കാലഘട്ടങ്ങളിൽ ശോഭന നൃത്ത വേദികൾ സജീവമായിരുന്നു. നൃത്തത്തിനും സിനിമക്കും അപ്പുറം ശോഭനയെ മറ്റു നടിമാരെ പോലെ അടുത്തറിയാൻ ആരാധകർക്ക് പറ്റിയിട്ടില്ല. തന്റെ വ്യക്തിപരമായ കാര്യങ്ങൾ നിന്നും സ്വകാര്യത പുലർത്തുന്ന ശോഭന മാധ്യമങ്ങളിൽ നിന്നും അകലം പാലിച്ചു. അഭിമുഖങ്ങളിൽ സ്വകാര്യമായ കാര്യങ്ങളെക്കുറിച്ച് ചോദിക്കാൻ ശോഭന അനുവദിക്കാറില്ല. അതേസമയം മുൻപൊരിക്കൽ നടി രേവതിക്കൊപ്പം ഒരു അഭിമുഖ പരിപാടിയിൽ തൻറെ കുടുംബത്തെക്കുറിച്ച് ശോഭന പരാമർശിച്ചിട്ടുണ്ട്. അന്ന് ശോഭന തന്റെ പിതാവിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
1979 മുതൽ 1995 വരെ ഞാനൊരു ദിവസം പോലും വീട്ടിൽ ഇരുന്നിട്ടില്ല. അച്ഛൻ ഒരിക്കൽപോലും എന്തുകൊണ്ടാണ് ഡബിൾഷിപ്പ് എടുക്കുന്നു ഒരു ഷിഫ്റ്റ് എടുത്ത് വീട്ടിലിരുന്നാൽ പോരെ എന്ന് പറഞ്ഞിട്ടില്ല. തീർച്ചയായും അദ്ദേഹത്തിന് എൻറെ ഒപ്പം സമയം ചെലവഴിക്കാൻ ആഗ്രഹമുണ്ടായിരുന്നു. ഞാൻ ഒറ്റ മകളാണ് പാവം അദ്ദേഹം ഒന്നും പറഞ്ഞില്ല. ഞങ്ങൾ ഒരുമിച്ച് സമയം ചിലവഴിച്ചില്ല എന്ന ഒറ്റ വിഷമം മാത്രമേ ഉള്ളൂ. ചന്ദ്രകുമാർ പിള്ളയെന്നാണ് ശോഭനയുടെ പിതാവിൻറെ പേര്. വർഷങ്ങൾക്കു മുമ്പ് ഒരു അഭിമുഖത്തിലാണ് ശോഭനയും രേവതിയും ഒരുമിച്ച് എത്തിയത്. അഭിനയഠ നിർത്താൻ തീരുമാനിച്ചത് കാരണം എന്താണെന്നും ശോഭന വ്യക്തമാക്കി. കരിയറിലെ മികച്ച സമയത്ത് സിനിമകളിൽ മാത്രമായിരുന്നു ശ്രദ്ധ.
ഒരു ദിവസം എനിക്ക് തോന്നി ഇതെല്ലാം മതിയാക്കണമെന്ന് എനിക്ക് മറ്റാഗ്രഹങ്ങളും ഉണ്ടായിരുന്നു. സിനിമകൾ തന്നെ ചെയ്താൽ ഒന്നും നടക്കില്ല അങ്ങനെയാണ് നൃത്തത്തിലേക്ക് ശ്രദ്ധ കൊടുക്കുന്നതെന്നും അന്ന് ശോഭന തുറന്നു പറഞ്ഞു. വലിയൊരു ആഗ്രഹം എന്താണെന്ന് ചോദിച്ചപ്പോൾ തന്റെ മകൾ നൃത്തത്തിൽ അരങ്ങേറണമെന്നാണ് ശോഭന വ്യക്തമാക്കി. ഡാൻസ് ചെയ്യാൻ താല്പര്യം ഉണ്ട് പക്ഷേ ഡാൻസ് ക്ലാസിൽ വരാറില്ല അവൾക്ക് സ്വയം ചെയ്യണമെന്നും അവൾ നന്നായി നൃത്തം ചെയ്യണമെന്ന് ആഗ്രഹമുണ്ടെന്നും ശോഭന പറഞ്ഞു.
അനന്തനാരായണി എന്നാണ് ശോഭനയുടെ മകളുടെ പേര്. 2020 പുറത്തിറങ്ങിയ വരനെ ആവശ്യമുണ്ട് എന്ന സിനിമയാണ് ശോഭന അവസാനമായി അഭിനയിച്ചത്. സുരേഷ് ഗോപി, ദുൽഖർ സൽമാൻ, കല്യാണി പ്രിയദർശൻ തുടങ്ങി നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച സിനിമ മികച്ച വിജയം നേടി. വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം ശോഭന ചെയ്ത സിനിമയായിരുന്നു ഇത്.