മലയാളം മിനി സ്ക്രീൻ രംഗത്തെ ഏറ്റവും വലിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. ഇതുവരെ നാല് സീസണുകളാണ് പരിപാടി പിന്നിട്ടത്. പുതിയ സീസണിലെ പ്രമോ വീഡിയോകളുടെ സംപ്രേഷണം ആരംഭിച്ചു കഴിഞ്ഞു. പുതിയ സീസൺ എപ്പോൾ ആരംഭിക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും മാർച്ച് അവസാനത്തോടെ ആരംഭിക്കും എന്നാണ് കരുതപ്പെടുന്നത്. ബിഗ് ബോസ് മലയാളത്തിന്റെ രണ്ടാം സീസണിൽ മത്സരാർത്ഥിയായി എത്തിയതോടെ ഒരുപാട് വിമർശനങ്ങൾ കേട്ട താരമാണ് ആര്യ. ബിഗ് ബോസിൽ നിന്നിറങ്ങിയശേഷം തനിക്കുണ്ടായത് മോശം അനുഭവങ്ങളാണ് ആര്യ പലതവണ തുറന്നു പറഞ്ഞിട്ടുണ്ട്.
ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആര്യ പങ്കു വെച്ച വാക്കുകൾ ആണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്. ബിഗ് ബോസ് സ്ക്രിപ്റ്റഡ് അല്ല. ആണെങ്കിൽ ഇങ്ങനെയൊന്നും ആവില്ലായിരുന്നു. സ്ക്രിപ്റ്റഡ് ഷോ അല്ല ബിഗ് ബോസ് വെൽ എഡിറ്റഡ് ഷോയാണ് ചാനലിനെ ഇതിൽ ഒരു കുറവും പറയാൻ പറ്റില്ല. ഇത്രയും വലിയ ഫണ്ട് വെച്ച് ഷോ ചെയ്യുകയാണ്. അതിൽ നിന്ന് ലാഭം വരണം. അതിന് ആളുകൾ ഷോ കാണണം. അതിപ്പോൾ ഏത് ഷോ ആണെങ്കിലും അങ്ങനെയാണ്. അടിസ്ഥാനപരമായി ഇത് ബിസിനസ് ആണ് പക്ഷേ അത് മനസ്സിലാക്കാൻ പ്രേക്ഷകർക്ക് ആയിട്ടില്ല. ഷോയിൽ ലഭിക്കുന്ന പ്രതിഫലം മത്സരാർത്ഥികൾ പരസ്പരം സംസാരിക്കാറില്ല.
അങ്ങനെ സംസാരിക്കാൻ അനുമതി ഇല്ല. മാത്രമല്ല അത് അൺ പ്രൊഫഷണൽ ആണ് എന്നും ആര്യ പറയുന്നു. ആഴ്ചകൾതോറും വരുന്ന ലാലേട്ടൻ ബിഗ് ബോസിന്റെ എപ്പിസോഡുകൾ മുഴുവൻ കാണുന്നുണ്ടോ എന്നറിയില്ല. കാണുന്നുണ്ടായിരിക്കും സീസൺ ത്രീയുടെ സമയത്ത് ഇടയ്ക്ക് ലാലേട്ടൻ ഞാനും സംസാരിച്ചപ്പോൾ ഇന്നത്തെ എപ്പിസോഡ് കണ്ടോ ഇതെന്താ ഇങ്ങനെയൊക്കെ എന്ന് ചോദിച്ചിരുന്നു. ചിലപ്പോൾ സമയം കിട്ടുന്നതനുസരിച്ച് ലാലേട്ടൻ കാണുന്നുണ്ടാകും. ബിഗ് ബോസിലുള്ളവരെ കൂട്ടി ഫിറോസിക്കയും സജിനയും വാട്സ്ആപ്പ് ഗ്രൂപ്പ് തുടങ്ങിയിരുന്നു. കുറേപേർ ആഡ് ആയപ്പോൾ തന്നെ ലെഫ്റ്റ് ആയിപ്പോയി. ഇപ്പോൾ ആ ഗ്രൂപ്പ് ഡെഡ് ആണെന്ന് നടി വ്യക്തമാക്കി.