തമിഴകത്ത് ഇന്ന് സ്ക്രിപ്റ്റ് സെലക്ഷനിൽ മികവുപുലർത്തുന്ന നടിയാണ് കീർത്തി സുരേഷ്. ദസറ എന്ന സിനിമയുടെ വിജയത്തിനുശേഷം മറ്റൊരു പുതിയ ചിത്രത്തിലൂടെ നടി വീണ്ടും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. വ്യത്യസ്തമായ സിനിമകൾ ചെയ്യുന്നതിനൊപ്പം വാണിജ്യ മൂല്യമുള്ള നായിക നടിയായി താരമൂലം നിലനിർത്താനും കീർത്തി സുരേഷിന് കഴിയുന്നു. മലയാളത്തിൽ ചുരുക്കം സിനിമകളിലേക്ക് എത്തി അഭിനയിച്ചിട്ടുള്ളൂ. തെലുങ്കിലും തമിഴിലും തിരക്കേറുന്ന കീർത്തിയെ കുറിച്ച് തുടരെ ഗോസിപ്പുകളും വരാറുണ്ട്. അടുത്തിടെയാണ് നടിയുടെ കാമുകൻ എന്ന പേരിൽ ഒരു യുവാവിന്റെ ചിത്രം പുറത്തുവന്നത്.
റിയൽ എസ്റ്റേറ്റ് ബിസിനസുകാരനായ ഫർഹാൻ ബിൻ ലിഖായത്തിനൊപ്പമുള്ള ഫോട്ടോയാണ് കീർത്തി പങ്കുവെച്ചത്. ഫർഹാൻറെ പിറന്നാൾ ദിനത്തിന് ആശംസകൾ അറിയിച്ചു കൊണ്ടാണ് കീർത്തി ഫോട്ടോ പങ്കുവെച്ചത്. ഒരേ നിറത്തിലുള്ള വസ്ത്രം ധരിച്ചു നിൽക്കുന്ന ഫോട്ടോ ചുരുങ്ങിയ സമയത്തിനുള്ളിൽ വൈറലായി. കീർത്തി സുരേഷിന്റെ കാമുകൻ എന്ന പ്രചരണവും നടന്നു. എന്നാൽ ഗോസിപ്പുകൾ കടുത്തതോടെ വാർത്തയുടെ സത്യാവസ്ഥ കീർത്തി വ്യക്തമാക്കി. നടിയുടെ ബാല്യകാല സുഹൃത്താണ് ഫർഹാൻ. തങ്ങൾ പ്രണയത്തിൽ അല്ലെന്ന് താരം പറഞ്ഞു. കീർത്തിയുടെ പിതാവ് നിർമാതാവ് സുരേഷ് കുമാറിനെ അലോസരപ്പെടുത്തിയ ഗോസിപ്പ് ആയിരുന്നു ഇത്.
തെറ്റായ വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് ഇദ്ദേഹവും ആവശ്യപ്പെട്ടു. ഇപ്പോഴിതാ ഫർഹാന് ഒപ്പം ഉള്ള ഗോസിപ്പുകൾ ഉണ്ടായ പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുകയാണ് കീർത്തി. ഫ്രണ്ടിന് ആശംസകൾ അറിയിച്ചിട്ട ഫോട്ടോയാണ്. അവൻ പാവം ഞങ്ങൾ വിവാഹിതരാവാൻ പോകുന്ന വാർത്തകൾ വന്നതോടെ അവന്റെ ഗേൾഫ്രണ്ട് എന്നെ വളരെ വിഷമത്തോടെ വിളിച്ചു. അവൻറെ വീട്ടിൽ എല്ലാം ബുദ്ധിമുട്ടായി. ഗോസിപ്പ് തുടക്കത്തിൽ തമാശയായിരുന്നു. എന്നാൽ ഒരു ഘട്ടത്തിനപ്പുറം വിഷയം മാറിപ്പോയി. ഒരു സുഹൃത്തിന്റെ കൂടെയുള്ള ഫോട്ടോ പോലും പങ്കുവെക്കാൻ പറ്റാത്ത സാഹചര്യമാണെന്നും കീർത്തി സുരേഷ് ചൂണ്ടിക്കാട്ടി. വിചിത്രമായി തോന്നിയ ഒരു ആരാധകന്റെ സ്നേഹത്തെക്കുറിച്ചും കീർത്തി സുരേഷ് തുറന്നു പറഞ്ഞു.
കുറച്ചുനാളുകൾക്ക് മുന്നേ ഒരാൾ എന്റെ വീട് തേടി വന്നു. അദ്ദേഹം നോർമലാണെന്ന് തോന്നുന്നില്ല. അന്ന് ഞാൻ വീട്ടിൽ ഇല്ല. ജോലിക്കാരുണ്ട് അവരുടെ അടുത്ത് പോയി ഞാൻ അയാളുടെ ഭാര്യയാണെന്ന് പോലെ സംസാരിച്ചു. എന്തിനാണ് ഇത്തരം സിനിമകളൊക്കെ ചെയ്യുന്നത് എന്ന് ചോദിച്ചു. കേരളത്തിൽ എന്റെ അമ്മയുടെ വീട്ടിൽ പോയി അവരോടൊക്കെ സംസാരിക്കാൻ ശ്രമിച്ചു. ഉദയനിധി സ്റ്റാലിൻ സാറോട് പറഞ്ഞു ഇതാരാണെന്ന് കണ്ടുപിടിക്കേണ്ടി വന്നു. കോളേജിൽ പഠിക്കുന്ന കാലത്ത് ഉണ്ടായ മറക്കാനാവാത്ത അനുഭവം കീർത്തി സുരേഷ് പങ്കുവച്ചു.
ഞാൻ എന്റെ സുഹൃത്തും റോഡിലൂടെ നടക്കുകയായിരുന്നു. അത് വഴി രണ്ടു പേർ വന്നു അതിൽ ഒരാൾ കുടിച്ചിരുന്നു. ആ പയ്യൻ എൻറെ ദേഹത്തേക്ക് ചാഞ്ഞു ഞാൻ അടിച്ചു. ഞങ്ങൾ മുന്നോട്ട് നടന്ന റോഡ് ക്രോസ് ചെയ്യവേ ഈ പയ്യൻ വന്നിട്ട് എൻറെ തലക്കടിച്ചു. ഞങ്ങൾ അവനെ പിന്നാലെ ഓടി. അവനെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത് കീർത്തി സുരേഷ് ഓർത്തു. ജൂൺ 29നാണ് കീർത്തിയുടെ പുതിയ ചിത്രം റിലീസ് ചെയ്യുന്നത്.