മലയാളികൾക്ക് ഏറെ പ്രിയങ്കരനായ താരമാണ് രമേശ് പിഷാരടി. സ്റ്റേജ് ഷോകളിലും ടെലിവിഷൻ ഷോകളിലും പ്രേക്ഷകരെ ചിരിപ്പിച്ചിട്ടുള്ള താരം ഇന്ന് നടനായും അവതാരകനായും സംവിധായകനായും ഒക്കെ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ്. മിമിക്രിയിലൂടെ കടന്നുവന്ന പിഷാരടി വളരെ പെട്ടെന്ന് തന്നെ മലയാള സിനിമ ടെലിവിഷൻ ലോകത്ത് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. നിരവധി ടെലിവിഷൻ അതിഥിയായും വിധികർത്താവുമായും പിഷാരടി എത്താറുണ്ട്. അടുത്തിടെ ഒരു റിയാലിറ്റി ഷോയിൽ അതിഥിയായി എത്തിയപ്പോൾ താനൊരു നല്ല ഡാൻസർ കൂടിയാണെന്നും പിഷാരടി തെളിയിച്ചിരുന്നു.
സ്പോട്ടിൽ നർമ്മത്തിൽ പൊതിഞ്ഞ കൗണ്ടറുകൾ അടിക്കാൻ കഴിയുന്ന കഴിവാണ് പിഷാരടിയെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്തനാക്കുന്നത്. അതുകൊണ്ടുതന്നെ നടൻറെ സംസാരം കേട്ടിരിക്കാൻ ഇഷ്ടപ്പെടുന്നവർ നിരവധിയാണ്. അതുകൊണ്ടുതന്നെ പിഷാരടിയുടെ അഭിമുഖങ്ങൾ ഒക്കെ വളരെ വേഗത്തിൽ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ അങ്ങനെ ഒരു അഭിമുഖത്തിൽ തന്റെ വിവാഹത്തെപ്പറ്റി പിഷാരടി പറയുന്ന വാക്കുകളാണ് സൈബർ ഇടത്തിൽ വൈറലായി മാറുന്നത്. വൈഫിന്റെ വീട് എവിടെയാണെന്ന് എല്ലാവരും ചോദിക്കുന്നുണ്ട് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു പിഷാരടി. വൈഫിന്റെ സ്ഥലം പൂനെയിലാണ്. അവിടെനിന്ന് കല്യാണം കഴിക്കേണ്ടി വന്നത് ഇവിടെ നിന്നും പെണ്ണ് കിട്ടാത്തത് കൊണ്ടാണ്. ഞാൻ ആരാധിച്ചാണ് കെട്ടിയത്. അതായത് അറേഞ്ച് മാര്യേജ് ആയിരുന്നു.
ഞാൻ പ്രേമ വിവാഹത്തിന് എതിരൊന്നും ആയിരുന്നില്ല പക്ഷെ എനിക്ക് പ്രേമം ഒന്നും ഉണ്ടായിരുന്നില്ല എന്നും പിഷാരടി പറയുന്നു. ഞാൻ പലരീതിയിൽ ശ്രമിച്ചുനോക്കി ചില സാധനങ്ങൾ ശ്രമിച്ചാലും കിട്ടില്ലല്ലോ. എങ്ങനെയെങ്കിലും കരിയറിൽ മുന്നിലെത്താം എന്നത് മാത്രമായിരുന്നു ചിന്ത. അതുകൊണ്ട് പ്രേമത്തിന്റെ കാര്യത്തിൽ എനിക്ക് മുന്നിലെത്താൻ പറ്റിയില്ല. പ്രേമത്തിൽ കൂടുതൽ ഫോക്കസ് ചെയ്യാൻ പറ്റിയില്ലെന്നാണ് പിഷാരടി പറയുന്നത്. അങ്ങനെയാണ് അറേഞ്ച് മാര്യേജ് എത്തിയത്. അങ്ങനെ നോക്കി നോക്കി പൂനെയിൽ എത്തിയതാണ്. ഔറംഗബാദിലാണ് ഭാര്യ ജനിച്ചതും വളർന്നതും. ഞാൻ കല്യാണം കഴിക്കുന്ന ടൈമിൽ അവർ പൂനയിൽ ആയിരുന്നു.
നാട്ടിൽ ചെറായിയ്ക്ക് അടുത്താണ് നാട് എന്നും പിഷാരടി പറഞ്ഞു. സൗമ്യ ആണ് പിഷാരടിയുടെ ഭാര്യ. മൂന്ന് മക്കളാണ് ഇവർക്കുള്ളത്. തന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. രസകരമായ ക്യാപ്ഷനുകളോട് പങ്കുവയ്ക്കുന്ന ചിത്രങ്ങൾ അതിവേഗമാണ് വൈറലായി മാറാറുള്ളത്. ക്യാപ്ഷൻ കിംഗ് എന്നാണ് സോഷ്യൽ മീഡിയയില് പിഷാരടി അറിയപ്പെടുന്നത് തന്നെ. അതേസമയം പൊതുവേദികളിലോ അഭിമുഖങ്ങളിലും ഒക്കെ വളരെ വിരളമായാണ് പിഷാരടിയുടെ ഭാര്യയും മക്കളും കാണാറുള്ളത്. സിനിമയിൽ മാളികപ്പുറം എന്ന ചിത്രത്തിലാണ് പിഷാരടി അവസാനമായി അഭിനയിച്ചത്. ടെലിവിഷനിൽ വൺസ് അപ്പോൺ എ ടൈം എന്ന പരിപാടി ഡയറക്ടറും ജഡ്ജും ആണ് പിഷാരടി ഇപ്പോൾ.