ഇന്ത്യൻ സിനിമ ലോകത്ത് 80കളിലും 90കളിലും നെഗറ്റീവ് വേഷങ്ങൾ ചെയ്യാൻ ഒരു നായികയും തയ്യാറായിരുന്നില്ല. ആ റിസ്ക് ഏറ്റെടുക്കാൻ തയ്യാറായ നടിയായിരുന്നു ബിന്ദു ദേശായി. തൻറെ വേഷങ്ങളിലൂടെ ആരാധകരുടെ ശാപവും തെറിവിളികളും എല്ലാം കേൾക്കേണ്ടി വന്നുവെങ്കിലും ബോളിവുഡിന്റെ ഡാർലിംഗ് ആയി മാറുകയായിരുന്നു ബിന്ദു. എന്നാൽ ബോളിവുഡിലെ പൊളിറ്റിക്സിന്റെ ഇരയാവുകയും ചെയ്യേണ്ടി വന്നിരുന്നു ബിന്ദുവിന്. ബോളിവുഡ് ഹംഗാമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ബിന്ദു തനിക്ക് നേരിടേണ്ടിവന്ന ദുരനുഭവം വെളിപ്പെടുത്തിയത്. പുതുമുഖം ആണെന്ന് പേരിൽ തനിക്ക് അവാർഡ് നിഷേധിച്ചു എന്നും പകരം മുൻനിര നടിയായ ജയ ബച്ചന് പുരസ്കാരം നൽകിയെന്നും ആണ് താരം ആരോപിച്ചിരിക്കുന്നത്.
ഇത് പിന്നാമ്പുറം രഹസ്യമാണ് കൂടുതൽ വോട്ട് കിട്ടിയിട്ടും എനിക്ക് അവാർഡ് തന്നില്ല. മൂന്നോ നാലോ തവണ ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. ഫിലിം ഫെയറിലാണ് ഇത് എപ്പോഴും സംഭവിച്ചിട്ടുള്ളത് എന്നായിരുന്നു ബിന്ദുവിന്റെ വെളിപ്പെടുത്തൽ. പക്ഷേ എങ്ങനെയാണ് ആദ്യ സിനിമ ചെയ്യുന്നവർക്ക് അവാർഡ് കൊടുക്കുക എന്ന് അവർ ചോദിച്ചു. എന്നിട്ട് ആ അവാർഡ് ജയയ്ക്ക് കൊടുത്തു. ജയ നായിക ആയതുകൊണ്ട് മാത്രമാണ്. ബിന്ദു ദേശായിയുടെ അച്ഛൻ നാനു ഭായ് ദേശായി അറിയപ്പെടുന്ന നിർമ്മാതായിരുന്നു. അമ്മ ജോൾസ്ന നാടക നടി ആയിരുന്നു. അതുകൊണ്ടുതന്നെ താരത്തിന് കുട്ടിക്കാലം മുതൽ സിനിമ മോഹമായി മാറുകയായിരുന്നു. 1962 ൽ പുറത്തിറങ്ങിയ ചിത്രത്തിലൂടെയായിരുന്നു ബിന്ദുവിന്റെ അരങ്ങേറ്റം.
നായികയാകാൻ ആണ് ആഗ്രഹിച്ചതെങ്കിലും തടിയില്ലെന്ന് പറഞ്ഞ് ബിന്ദുവിനെ ഒഴിവാക്കി. എന്നാൽ പിന്നീട് സിനിമകളിൽ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ തുടങ്ങി. ആളുകൾ എന്ത് ചിന്തിക്കുമെന്നോ താൻ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നൊന്നും ചിന്തിക്കാതെയായിരുന്നു ബിന്ദു ആ തീരുമാനം എടുത്തത്. പൊതുവിടങ്ങളിൽ ബിന്ദു എത്തുമ്പോൾ സ്ത്രീകൾ തങ്ങളുടെ ഭർത്താക്കന്മാരെ ബിന്ദുവിൽ നിന്ന് ഒളിപ്പിച്ചു വെക്കുമായിരുന്നു അത്രേ. അവരെ അവൾ മയക്കി എടുക്കുമെന്ന് അവർ ഭയന്നിരുന്നു. ഇതേ കുറിച്ച് ഒരു അഭിമുഖത്തിൽ ബിന്ദു തന്നെ മനസ്സുതുറക്കുന്നുണ്ട്. പുരുഷന്മാർ എന്നെ കാണാൻ വരുമ്പോൾ ഭാര്യമാർ അവരെ പിന്നിലേക്ക് വലിക്കുമായിരുന്നു. ഭാര്യമാർ ഭർത്താക്കന്മാരെ എന്നിൽ നിന്നും ഒളിപ്പിച്ചുവെച്ചു. ഞാനവരെ മയക്കുമെന്ന് അവർ ഭയന്നു.