മലയാളത്തിൽ ഏറ്റവും മികച്ച ഫാമിലി സിനിമകൾ ഒരുക്കിയിട്ടുള്ള സംവിധായകനാണ് രാജസേനൻ. നിരവധി ഹിറ്റുകൾ ആണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചിട്ടുള്ളത്. ജയറാം ആയിരുന്നു രാജസേനന്റെ മിക്ക സൂപ്പർ ഹിറ്റ് സിനിമകളിലെയും നായകൻ. മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച കൂട്ടുകെട്ട് ആയിരുന്നു ഇവരുടെത്. പിൽക്കാലത്ത് ഇവർ വേർപിരിഞ്ഞെങ്കിലും, ആ സിനിമകൾ എല്ലാം പ്രേക്ഷകർക്ക് എന്നും പ്രിയപ്പെട്ടതാണ്. ജയറാമുമായി പിരിഞ്ഞശേഷം രാജസേനന്റെ കരിയറിൽ പരാജയ ചിത്രങ്ങൾ ആയിരുന്നു. ഇടയ്ക്ക് സിനിമയിൽ നിന്നും ഇടവേള എടുത്ത അദ്ദേഹം അഞ്ചു വർഷങ്ങൾക്കുശേഷം വീണ്ടും സജീവമാകാൻ ഒരുങ്ങുകയാണ്. അതിനിടെ കരിയറിൽ ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകളെക്കുറിച്ച് മനസ്സു തുറന്നിരിക്കുകയാണ് രാജസേനൻ ഇപ്പോൾ.
ഏറ്റവും കൂടുതൽ സംതൃപ്തി നൽകിയ സിനിമകളെക്കുറിച്ച് രാജസേനൻ പങ്കുവെക്കുന്നുണ്ട്. ചെയ്യേണ്ടിയിരുന്നില്ല എന്ന് തോന്നിയ സിനിമകളുണ്ട്. എന്നാൽ അത് സ്ക്രിപ്റ്റിന്റെയും കഥയുടെയും പ്രശ്നം കൊണ്ടല്ല എന്ന് രാജസേനൻ പറയുന്നു. കാസ്റ്റിംഗ് ആണ് റേഡിയോ ജോക്കി ആണ് ഒരു സിനിമ. 72 മോഡൽ എന്നൊരു സിനിമയും അതുപോലെ ഉണ്ട്. ചിത്രത്തിൻറെ നല്ല സബ്ജക്ട് ആയിരുന്നു ന്യൂജൻ സിനിമകൾ വരുന്നതിന്റെ തുടക്കത്തിൽ വന്ന സിനിമകളാണ്. ചെറുപ്പക്കാരുടെ സൗഹൃദം ഒക്കെ പറയുന്ന സിനിമ. അതും കാസ്റ്റിങ്ങിൽ ആണ് പോയത്. അതിന്റെ ഉത്തരവാദിത്വം തനിക്കാണ് രാജസേനൻ വ്യക്തമാക്കി. വിമർശനങ്ങൾ ഉയർന്ന സിനിമയായിരുന്നു രാജസേനന്റെ ഒരു സ്മാൾ ഫാമിലി. ആ സിനിമയിലും തൃപ്തനായിരുന്നില്ല എന്ന് രാജസേനൻ പറഞ്ഞു. 90% ആളുകൾ കള്ളുകുടിക്കുന്ന കേരളത്തിൽ ഒരു സിനിമ എടുക്കരുത്.
ആദ്യത്തെ തെറ്റ് അതാണ് രണ്ടാമത്തെ തെറ്റ് സിനിമയുടെ ഇൻറർവെല്ലിന് ശേഷം സ്ക്രിറ്റിൽ കൊണ്ടുവന്ന മാറ്റങ്ങൾ ആണ്. അത് എന്നിലെ നടനിൽ എനിക്ക് അന്ന് ഇല്ലാതിരുന്ന കോൺഫിഡൻസ് കുറവുകൊണ്ടാണോ പ്രൊഡ്യൂസറിന്റെ ഇടപെടൽ കൊണ്ടാണോ എന്ന് സംശയമുണ്ട്. രണ്ടും കൂടിയായപ്പോൾ സംഭവിച്ചതാണ് എന്ത് സംഭവിച്ചാലും അതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് ഞാൻ എന്ന സംവിധായകൻ തന്നെയാണ്. അതിന് മറ്റൊരാളെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല എന്നും രാജസേനൻ പറയുന്നു. തനിക്ക് ഏറ്റവും സംതൃപ്തി നൽകിയ സിനിമ ഡാർലിംഗ് ഡാർലിംഗ് ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ടെക്നിക്കലിയും സ്ക്രിപ്റ്റും കൊണ്ടും കഥയുടെ ടിപ്പിക്കൽ ആലിറ്റി കൊണ്ടൊക്കെ ഒരു 70% എനിക്ക് ഇഷ്ടപ്പെട്ട സിനിമ ഡാർലിംഗ് ഡാർലിംഗ് ആണ്.
മേലേപറമ്പിൽ ആൺവീട് എന്ന സിനിമ ചെയ്യുന്ന സമയത്തൊക്കെ സംവിധായകൻ എന്ന നിലയിൽ ഞാൻ ശരിയായി വരുന്ന ഒരു കാലഘട്ടമാണ്. ഒരു അഞ്ചുവർഷം കഴിഞ്ഞാണ് ആ സിനിമ എടുത്തിരുന്നതെങ്കിൽ ടെക്നിക്കലി മനോഹരമായേനെ. ആളുകൾ ഏറ്റവും അധികം ഇഷ്ടപ്പെടുന്ന സിനിമകൾ ആണെങ്കിലും അതിലെ ചെറിയ പ്രശ്നങ്ങൾ നമ്മുടെ ഉള്ളിലുണ്ടാകും. ഒരു ഡയറക്ടർ എന്ന നിലയിൽ എനിക്ക് നന്നാക്കാവുന്ന ചില കാര്യങ്ങൾ അതിലുണ്ട്. എന്നാൽ ഡാർലിംഗ് ഡാർലിംഗ് അങ്ങനെയല്ല. അതുപോലെയാണ് മേഘസന്ദേശം. മലയാളത്തിൽ ഒരുപാട് പ്രേത സിനിമകൾ വന്നിട്ടുണ്ടെങ്കിലും ഒരു സയൻറിഫിക്കൽ ഹൊറർ മൂവി അതാണ്. ഒരു അച്ഛനെ കൂടെ നിർത്തിയാണ് അതിൻറെ സ്ക്രിപ്റ്റ് ചെയ്തത്. ടെക്നിക്കലി നല്ലൊരു സിനിമയാണിത്.
സുരേഷ് ഗോപിയുടെയും രാജ്ശ്രീയുടെയും ഒക്കെ പ്രകടനവും ഗംഭീരമായിരുന്നു. അയലത്തെ വീട്ടിലെ അദ്ദേഹം, കൊട്ടാരം വീട്ടിൽ അപ്പൂട്ടൻ ഒക്കെ നല്ല സിനിമകളാണ് ജയറാമിന്റെ മികച്ച പ്രകടനങ്ങളൊക്കെയാണ്. പക്ഷേ സംതൃപ്തി നൽകിയ സിനിമ ചോദിക്കുമ്പോൾ അത് രണ്ടുമാണ് പറയാനുള്ളതെന്നും രാജസേനൻ വ്യക്തമാക്കി. ഞാനും പിന്നെ ഒരു ഞാനും എന്ന ചിത്രത്തിലൂടെയാണ് രാജ്സേനൻ തിരിച്ചുവരുന്നത്. രാജസേനൻ തന്നെയാണ് ചിത്രത്തിലെ നായകൻ. ഒരു ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഇന്ദ്രൻസ്, സുധീർ കരമന, ജോയ് മാത്യു, ജഗദീഷ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.