തമിഴകത്തെ പ്രിയ താരദമ്പതികളാണ് സംവിധായകൻ മണി രത്നവും നടി സുഹാസിനിയും. ഒട്ടനവധി നടീനടന്മാരുടെ കരിയറിൽ നാഴികക്കല്ലായ സിനിമകൾ സമ്മാനിച്ച മണി രത്നം സുഹാസിനിയെ ഒരു സിനിമയിലും നായികയാക്കിയിട്ടില്ല. എന്നാൽ ജീവിതത്തിലെ നായികയായി അദ്ദേഹം സുഹാസിനിയെ സ്വീകരിച്ചു. സിനിമാരംഗത്ത് മണി രത്നവും സുഹാസിനിയും ഇപ്പോഴും സജീവമാണ്. പൊന്നിയിൻ സെൽവൻ എന്ന സിനിമയിലൂടെ വിജയത്തിളക്കത്തിലാണ് മണിരത്നം ഇപ്പോൾ. മറുവശത്ത് സിനിമകളും ഷോകളും മറ്റുമായി സുഹാസിനിയും തിരക്കിലാണ്. 1988 ആയിരുന്നു ഇവരുടെ വിവാഹം. നന്ദൻ എന്ന മകനും ദമ്പതികൾക്ക് ജനിച്ചു. തങ്ങളുടെ വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് സുഹാസിനി.
വീട്ടുകാർ ആലോചിച്ചു ഉറപ്പിച്ച വിവാഹമാണെന്നും ഇടയ്ക്ക് വെച്ച് ഞങ്ങൾ പ്രണയത്തിലാവുകയായിരുന്നു എന്നും സുഹാസിനി വ്യക്തമാക്കി. എൻറെ അച്ഛനും അദ്ദേഹത്തിൻറെ ചേട്ടനും ആണ് ഞങ്ങളുടെ വിവാഹാലോചന നടത്തിയത്. ആദ്യം കണ്ടപ്പോൾ നമ്മൾ രണ്ടുപേരും ഒത്തു പോകില്ല എന്ന് പറഞ്ഞു പിരിഞ്ഞതാണ്. എന്നാൽ പിന്നീട് പ്രണയത്തിലായെന്ന് സുഹാസിനി ഓർത്തു. മണി രത്നം നൽകിയ മറക്കാനാവാത്ത സമ്മാനത്തെ കുറിച്ചും സുഹാസിനി സംസാരിച്ചു. കല്യാണത്തിന് മുമ്പ് ഗീതാഞ്ജലി എന്ന സിനിമയിലൂടെ സ്ക്രിപ്റ്റിലായിരുന്നു മണി. നിനക്ക് കുറച്ചു വസ്ത്രങ്ങൾ വാങ്ങിയിട്ടുണ്ട് എന്ന് അദ്ദേഹം എന്നോട് പറഞ്ഞു. ഞാൻ വീട്ടിൽ ചെന്നു. മുറിയിൽ നിരവധി വസ്ത്രങ്ങൾ. 10 സാരികളും മറ്റുമുണ്ടായി എന്ന് സുഹാസിനി ഓർത്തു.
നടിയും സംവിധായകയുമായ രേവതിയുടെ വീട്ടിൽ വച്ച് മണിരത്നത്തെ ആദ്യമായി പരിചയപ്പെട്ടപ്പോൾ ഉണ്ടായ സംഭവങ്ങളും സുഹാസിനി ഓർക്കുന്നുണ്ട്. രേവതി എൻറെ സോൾ സിസ്റ്റർ ആണ്. മണിയെ പരിചയപ്പെടുത്തുന്നത് രേവതിയുടെ വീട്ടിൽ വച്ചാണ്. രേവതിക്ക് എന്നെക്കാൾ മൂന്നുവർഷം മുമ്പ് വിവാഹം നടന്നു. ഞങ്ങളെ രണ്ടുപേരെയും രേവതി വീട്ടിലേക്ക് വിളിച്ചു. ഒരു സിനിമയുടെ ചർച്ചയ്ക്കിടെ ഞങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസം വന്നു. രേവതി ഇത് കണ്ടു ഭയന്നു അന്നുമുതൽ ഞങ്ങളെ രേവതിക്ക് അറിയാം എന്നും സുഹാസിനി പറഞ്ഞു. തന്റെ മകനെ കുറിച്ചും സുഹാസിനി സംസാരിച്ചു. അമ്മയായതും മകനെ നന്നായി വളർത്തിയത് എല്ലാം ഒരു നേട്ടമായി ഞാൻ കാണുന്നു. പക്ഷേ മക്കളുമായി വല്ലാതെ അടുക്കരുതെന്ന് അമ്മമാരോട് ഞാൻ പറയും.
കാരണം അവർക്കും അവരുടെതായ ജീവിതമുണ്ട്. പൊക്കിൾകൊടി മുറിച്ചതാണ് മനസ്സിൽ നിന്നും അതും മുറിക്കണം. എൻറെ മകൻ 14 വർഷമായി ലണ്ടനിൽ ആണ്. ഇപ്പോൾ തിരിച്ചു വരാൻ പോകുന്നു മകന്റെ ജീവിതത്തിൽ അധികം ഇടപെടാറില്ല എന്നും സുഹാസിനി വ്യക്തമാക്കി. 1992 ലാണ് മകൻ പിറക്കുന്നത്. കരിയറിന്റെ മികച്ച സമയത്തായിരുന്നു സുഹാസിനിയുടെ വിവാഹം. കാരണം നടിമുമ്പ് പറഞ്ഞിട്ടുണ്ട്. അച്ഛന് അസുഖം കൂടുതലായതോടെ വീട്ടുകാരുടെ നിർബന്ധം കാരണമാണ് വിവാഹത്തിന് തയ്യാറായത് എന്നാണ് അന്ന് സുഹാസിനി വ്യക്തമാക്കിയത്.
മണിരത്നത്തിനൊപ്പം സിനിമയുടെ അണിയറ പ്രവർത്തനങ്ങളിൽ സുഹാസിനി ഇടപെടാറുണ്ട്. ഇരുവർ, രാവണൻ എന്ന സിനിമയുടെ സംഭാഷണം എഴുതിയത് സുഹാസിനിയാണ്. മദ്രാസ് ടാക്കീസ് എന്ന പ്രൊഡക്ഷൻ കമ്പനിയും ഇവർ ഒരുമിച്ച് നടത്തുന്നു. നടി എന്നതിനപ്പുറം സംവിധായക എന്ന നിലയിലും സുഹാസിനി ശ്രദ്ധ നേടി. സുഹാസിനി സംവിധാനം ചെയ്ത ഇന്ദിര എന്ന സിനിമ ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. 1995ലാണ് ഈ സിനിമ പുറത്തിറങ്ങിയത്. അടുത്തിടെ ആണ് മണിരത്നത്തിന്റെ പൊന്നിയിൻ സെൽവൻ റിലീസ് ചെയ്തത്.