ഒന്നോ രണ്ടോ സിനിമയിൽ വന്ന പ്രേക്ഷക ഹൃദയം കവർന്ന നിരവധി നടീനടന്മാരുണ്ട്. മറ്റ് താരങ്ങളെ പോലെ ഇവരെ തുടരെ സിനിമകൾ കണ്ടില്ലെങ്കിലും ഒറ്റ സീനുകളിലൂടെ ഇവർ പ്രേക്ഷകർക്ക് എന്നും ഓർക്കുന്നു. 2016 പുറത്തിറങ്ങിയ ആക്ഷൻ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം ശ്രദ്ധ നേടിയവരാണ് മേരി ബേബി എന്നീ നടിമാർ. സിനിമയിൽ ഒറ്റ സീൻ മാത്രമേ രണ്ടുപേരെയും കാണുന്നുള്ളൂ. എന്നാൽ ഈ സീൻ ഉണ്ടാക്കിയ തരംഗം ചെറുതൊന്നുമല്ല. സോഷ്യൽ മീഡിയയിൽ വൻതോതിൽ ഇവർ വൈറലായി. ട്രോളുകളിലും മീമുകളിലും ഇവരുടെ മുഖഭാവങ്ങൾ ഇന്നും ഉപയോഗിക്കുന്നുണ്ട്. ജൂനിയർ ആർട്ടിസ്റ്റുകൾ ആയിരുന്നവർ ഒറ്റ സീനിലൂടെ താരങ്ങളായി മാറിയെങ്കിലും പിന്നീട് രണ്ടുപേർക്കും നേരിടേണ്ടിവന്നത് അപ്രതീക്ഷിത പ്രശ്നങ്ങൾ ആണ്.
വരുമാനം മാർഗത്തിനായി മേരി ലോട്ടറി വില്പനയിലേക്ക് കടന്നു സിനിമകൾ തുടരെ ലഭിക്കാത്തതും തിരികെ ജൂനിയർ ആർട്ടിസ്റ്റായി ആരും വിളിക്കാത്തത് ആണ് ഈ ജോലിക്ക് ഇറങ്ങാൻ മേരിയെ പ്രേരിപ്പിച്ചത്. ആക്ഷൻ ഹീറോ ബിജു എന്ന സിനിമയ്ക്ക് ശേഷം ഞങ്ങൾക്ക് സംഭവിച്ചത് എന്തെന്ന് തുറന്നു പറയുകയാണ് മേരിയും ബേബിയും. ആദ്യമായി ലോട്ടറി വിൽപ്പനക്ക് പോകുമ്പോൾ സങ്കടമുണ്ടായിരുന്നു എന്ന് മേരി പറയുന്നു. ടിക്കറ്റുമായി വീട്ടിൽ നിന്നിറങ്ങിയപ്പോൾ എന്റെ കണ്ണുനിറഞ്ഞു. ആരും ചോദിക്കരുത് എന്ന് വിചാരിച്ചാണ് നടന്നത്. ഞാൻ ഇറങ്ങുമ്പോൾ എന്റെ മരുമകൾ നിലവിളിക്കുന്നു. എനിക്ക് സങ്കടം വരുന്നു അമ്മച്ചി എന്ന് പറഞ്ഞു. അകത്ത് മകനും കരയുകയാണ്. പോകാതിരിക്കാൻ എനിക്ക് പറ്റില്ലായിരുന്നു.
ഒരുപാട് കടങ്ങളുണ്ട് ചിലപ്പോൾ ഒരെണ്ണം അടിച്ചാൽ എൻറെ കടങ്ങൾ തീരുമല്ലോ എന്ന് മേരി പറയുന്നു. ആക്ഷൻ ഹീറോ ബിജുവിൽ അഭിനയിച്ച ശേഷം ജൂനിയർ ആർട്ടിസ്റ്റായി ആരും വിളിക്കുന്നില്ല എന്ന് ബേബി ചൂണ്ടിക്കാട്ടി. ജൂനിയർ ആർട്ടിസ്റ്റ് ആയി പോകുമ്പോൾ 500 രൂപയൊക്കെയാണ് നമുക്ക് തരുന്നത്. ഏഴുവർഷം ജൂനിയർ ആർട്ടിസ്റ്റായി നടന്നു. ആദ്യമൊക്കെ ഞാൻ അഭിനയിച്ച സിനിമകൾ മക്കളെയൊക്കെ കാണിക്കുമായിരുന്നു. പക്ഷേ എൻറെ മുഖം സിനിമകളിൽ കാണില്ല സങ്കടപ്പെട്ട് തിരിച്ചുവരും. ആക്ഷൻ ഹീറോയിൽ പൈസ തരുമ്പോൾ ഇനി ജൂനിയർ ആർട്ടിസ്റ്റ് ആയി പോകരുത് എന്ന് നിവിൻ പോളി സാറും സംവിധായകനും പറഞ്ഞു. നല്ല വേഷങ്ങൾ കൊടുക്കണമെന്ന് കോഡിനേറ്ററിനോട് പറയുകയും ചെയ്തു.
ഇനി ജൂനിയർ ആർട്ടിസ്റ്റായി വിളിക്കില്ലെന്ന് അവർ ഞങ്ങളോട് പറഞ്ഞു. പക്ഷേ എനിക്ക് അത് ഗുണത്തെക്കാൾ ദോഷമായാണ് തോന്നിയത്. ജൂനിയർ ആർട്ടിസ്റ്റായി പോയിക്കൊണ്ടിരിക്കുമ്പോൾ എല്ലാ ദിവസവും വർക്കാണ്. 500 രൂപ മതി ഒരു ജോലിയെന്ന് പറഞ്ഞു പോകാം കുടുംബം കഴിയാനും നമ്മുടെ അത്യാവശ്യങ്ങൾ നടക്കാനുമാണ് ജോലിക്ക് പോകുന്നത്. പക്ഷേ ഈ സിനിമ കഴിഞ്ഞതോടെ ഞങ്ങളെ വേണമെങ്കിൽ മാത്രം വിളിക്കും സാമ്പത്തിക പ്രശ്നങ്ങൾ ഉള്ളതിനാൽ ലോട്ടറി വില്പനയ്ക്ക് പോകുമെന്ന് മേരി എന്നോട് നേരത്തെ പറഞ്ഞിരുന്നു. നല്ല കാര്യമാണെന്നാണ് ഞാൻ മറുപടി പറഞ്ഞത്. ഏത് ജോലിക്കും അതിന്റേതായ മാന്യതയുണ്ട്. ജോലി ചെയ്യുന്നതിന് എന്തിനാണ് നാണിക്കുന്നത്. തനിക്കും ഇതേ ജോലി ചെയ്യണമെന്നുണ്ട് പക്ഷേ വീട്ടിൽ നിന്നും വിടുന്നില്ലെന്നും ബേബി പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റ് ആയി മുന്നോട്ടു പോയേനെ പക്ഷേ ഈ സിനിമ വന്നതിനുശേഷം തിരിച്ചു ജൂനിയർ ആർട്ടിസ്റ്റ് qആയി പോകാനും പറ്റില്ലെന്ന് മേരിയും ചൂണ്ടിക്കാട്ടി.