ബോളിവുഡ് സൂപ്പർ താരം ഷാരൂഖ് ഖാന്റെ പുത്രൻ ആര്യൻ ഖാൻ സംവിധായകനായി ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.നെറ്റ്ഫ്ലിക്സിനായി ഒരുക്കുന്ന ഒരു വെബ് സീരീസിലൂടെയാണ് ആര്യൻ തൻറെ സംവിധാന സംരംഭത്തിന് തുടക്കം കുറിക്കുന്നത്. ആര്യൻ തന്നെയാണ് ഈ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്.വെബ് സീരീസിന്റെ തിരക്കഥ പൂർത്തിയായി എന്നും ഷൂട്ടിംഗ് അടുത്തവർഷം ആരംഭിക്കുമെന്നും ആണ് സൂചന.
‘എഴുത്ത് കഴിഞ്ഞു ആക്ഷൻ പറയാൻ കൊതിയാകുന്നു’എന്ന അടിക്കുറിപ്പ് കൂടെയാണ് ആര്യൻ ഈ വാർത്ത പങ്കുവെച്ചത്.ആര്യൻറെ അമ്മ ഗൗരി ഖാനും,ഷാരൂഖും പോസ്റ്റിനു താഴെ ആശംസകൾ അറിയിച്ച രംഗത്ത് എത്തി.റെഡ് ചില്ലിസ് എന്റർടൈൻമെന്റ് ബാനറിൽ
ഷാരൂഖ് തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.ചിന്തിക്കുന്നു വിശ്വസിക്കുന്നു സ്വപ്നം കണ്ടു കഴിഞ്ഞു,ഇനി ധൈര്യമായി മുന്നോട്ട് ആദ്യത്തെ സിനിമയ്ക്ക് ആശംസകൾ നേരുന്നു.അത് എപ്പോഴും സ്പെഷ്യലാണ് എന്നിങ്ങനെയാണ് ഷാരൂഖ് ഖാൻ ആശംസകൾ നേർന്നത്.
അതേസമയം’കാണാൻ കാത്തിരിക്കുന്നു’എന്നാണ് അമ്മ ഗൗരീഖാൻ കമൻറ് ചെയ്തത്. അമേരിക്കയിൽ നിന്നാണ് ആര്യൻ തൻറെ സിനിമ പഠനം പൂർത്തിയാക്കിയത്.നിരവധി സെലിബ്രിറ്റികളാണ് ആര്യൻറെ ആദ്യ സംവിധാന സംരംഭത്തിന് ആശംസകൾ നേരാൻ എത്തിയത്.അതേസമയം,ആര്യന്റെ സഹോദരിയും ഷാരൂഖിന്റെ രണ്ടാമത്തെ മകളുമായ സുഹാന ഖാനും സിനിമയിലേക്ക് ചുവടുവക്കാനൊരുങ്ങുകയാണ്.വെബ് സീരീസിലൂടെയാണ് സുഹാനയുടെ അരങ്ങേറ്റമുണ്ടാകുക.
ആര്യന് അഭിനയത്തിൽ താല്പര്യമില്ലെന്നും സംവിധാനത്തിലാണ് താല്പര്യമുള്ളതെന്നും ഷാരൂഖ് മുൻപ് ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. അടുത്തിടെ ലഹരി മരുന്നുകേസുമായി ബന്ധപ്പെട്ട് ആര്യൻ ഖാൻ വൻ വാർത്തയായിരുന്നു.പിന്നീട് ആര്യനെയും സുഹൃത്തുക്കളെയും കോടതി വെറുതെ വിട്ടിരുന്നു.വിവാദങ്ങളിൽ നിന്നെല്ലാം അകന്ന് തൻറെ ജീവിതത്തിലെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണ് ആര്യൻ.മുൻപ് പല ചിത്രങ്ങളുടെയും അണിയറയിലും ആര്യൻ പ്രവർത്തിച്ചിരുന്നു.