സിരുത്തൈ ശിവയുടെ സംവിധാനത്തിൽ തമിഴ് സൂപ്പർതാരം സൂര്യ നായകൻ ആകുന്ന ചിത്രമാണ് ഇനിയും പേരിടാത്ത സൂര്യ 42.ചിത്രത്തിനായി സൂര്യ വൻ ശാരീരിക മാറ്റങ്ങളാണ് നടത്തുന്നത്. ഒരു പിരീഡ് ആക്ഷൻ ഡ്രാമയായ ചിത്രത്തിനായി സൂര്യ സിക്സ് പാക്ക് ലുക്കിലാണ് എത്തുന്നത്. അടുത്തിടെ സൂര്യ ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു.ഇത് ഈ ചിത്രത്തിൻറെ ഭാഗമായാണെന്നാണ് സൂചന.
പത്തു ഭാഷകളിലെ ഒരുങ്ങുന്ന ഒരു ബിഗ് ബജറ്റ് ചിത്രമാണ് സൂര്യ 42.വെങ്കാറ്റര്‍,അറത്താര്, മണ്ഡങ്കാര്,മുകത്താര്,പെരുമനാഥര്‍ എന്നീ അഞ്ചു വ്യത്യസ്ത കഥാപാത്രങ്ങളെയാണ് സൂര്യ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.യു വി ക്രിയേഷന്‍സിന്റെ ബാനറില്‍ വംശി പ്രമോദും സ്റ്റുഡിയോ ഗ്രീനിന്റെ ബാനറില്‍ കെ ഇ ജ്ഞാനവേല്‍രാജയും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിൽ സൂര്യയുടെ നായികയായി എത്തുന്നത് ബോളിവുഡ് താരം ദിഷ പടാനിയാണ്.
ദേവി ശ്രീ പ്രസാദ് സംഗീത സംവിധാനം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിംഗ് നിഷാദ് യൂസഫാണ്.ചിത്രത്തിൻറെതായി നേരത്തെ പുറത്തിറങ്ങിയ മോഷൻ പോസ്റ്റർ വളരെയധികം ശ്രദ്ധ നേടിയിരുന്നു.പോരാട്ടം നടക്കുന്ന ഒരു യുദ്ധഭൂമിയും അവിടെ വട്ടമിട്ട് പറക്കുന്ന കഴുകനും, ഒരു പാറ മുകളിൽ നിന്ന് ഇതെല്ലാം വീക്ഷിക്കുന്ന ഒരു യോദ്ധാവിനെയും മോഷൻ പോസ്റ്ററിൽ കാണാനാകുന്നു.സൂര്യ തന്നെയായിരുന്നു ഈ 3D ചിത്രത്തിൻറെ മോഷൻ പോസ്റ്റർ ട്വീറ്റ് ചെയ്തത്.
ചിത്രത്തിലെ അഭിനേതാക്കളുടെയും അണിയറപ്രവർത്തകരുടെയും വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.ചിത്രത്തിൻറെ പ്രധാന ഷൂട്ടിംഗ് ലൊക്കേഷനുകൾ ഗോവയും ചെന്നൈയുമാണ്. ആദിനാരായണ ആണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കുന്നത്.വിവേകയും മദൻ കർക്കിയും ചേർന്നാണ് ചിത്രത്തിൻറെ ഗാനരചന നിർവഹിക്കുന്നത്.പളനി സ്വാമി ഛായഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ കലാസംവിധായകൻ മിലൻ ആണ്.