തമിഴ് സിനിമാലോകത്ത് വലിയ ചർച്ചയായി വിവാഹമാണ് രവീന്ദ്രന്റെയും മഹാലക്ഷ്മിയുടെയും. അടുത്തകാലത്ത് ഇത്രമാത്രം ചർച്ചയായ ദമ്പതികൾ വിരളമാണെന്ന് തന്നെ പറയാം. രവീന്ദ്രനും മഹാലക്ഷ്മിക്കും വ്യാപക സൈബർ ആക്രമണം വിവാഹത്തിനുശേഷം നേരിടേണ്ടി വന്നു. രവീന്ദ്രന്റെ ശരീരഭാരം ചൂണ്ടിക്കാണിച്ച് ആയിരുന്നു പരിഹാസങ്ങൾ. കോടി കണക്കിന് രൂപ സമ്പാദ്യമുള്ള രവീന്ദ്രന്റെ പണം കണ്ടാണ് മഹാലക്ഷ്മി വിവാഹത്തിന് സമ്മതിച്ചതെന്ന് പരിഹാസവും വന്നു. രണ്ടുപേരുടെയും ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതാണ്. ആദ്യ വിവാഹത്തിൽ ഒരു മകനും മഹാലക്ഷ്മിക്ക് ഉണ്ട്. ഇതൊക്കെ സോഷ്യൽ മീഡിയയിൽ ചർച്ചയായി.
എന്നാൽ സൈബർ ആക്രമണങ്ങളെയും ട്രോളുകളെയും രവീന്ദ്രനോ മഹാലക്ഷ്മിയോ വക വെച്ചില്ല. മാത്രമല്ല ഇതിനെ ചിരിച്ചു തള്ളുകയും ചെയ്തു. രണ്ടുപേരും പരസ്പരം മനസ്സിലാക്കിയ ശേഷമാണ് വിവാഹം ചെയ്തത്. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് പരസ്പരം അറിയാം എന്നും ഇവർ വ്യക്തമാക്കി. രവീന്ദ്രന്റെ പണം കണ്ട് അല്ല രണ്ടാം വിവാഹത്തിന് തയ്യാറായത്. മകനെ ഒറ്റയ്ക്ക് വളർത്താമെന്ന ആത്മവിശ്വാസം ഉണ്ടായിരുന്നെന്നും മഹാലക്ഷ്മി നേരത്തെ പറഞ്ഞിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് രവീന്ദ്രൻ മഹാലക്ഷ്മിയും. ഭാര്യക്ക് ഒപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ രവീന്ദ്രൻ പങ്കുവെക്കാറുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രവീന്ദ്രൻ മഹാലക്ഷ്മിയും അകൽച്ചയിലാണെന്ന് അഭ്യൂഹങ്ങൾ ഇതിനിടെ പുറത്തുവന്നു. രവീന്ദ്രൻ പങ്കുവെച്ച് ചില ചിത്രങ്ങളാണ് ഇതിന് കാരണമായത്.
പൊതുവേ ഭാര്യക്ക് ഒപ്പം ഉള്ള ഫോട്ടോകളാണ് രവീന്ദ്രൻ സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറ്. എന്നാൽ കഴിഞ്ഞദിവസം ഒറ്റയ്ക്കുള്ള ചിത്രം നിരാശയോടെയുള്ള ക്യാപ്ഷനോടെ പങ്കുവെച്ചു. ഇതോടെയാണ് ഇരുവരും തമ്മിൽ അകൽച്ചയിൽ എന്ന അഭ്യൂഹം പരന്നത്. തമിഴ് യൂട്യൂബ് ചാനലുകൾ ഇത് ഏറ്റുപിടിക്കുകയും ചെയ്തു. വിവാഹമോചനം എന്ന വാർത്തകൾ പരന്നതോടെ ഇതിൽ വ്യക്തത വരുത്തിയിരിക്കുകയാണ് രവീന്ദ്രൻ. ഞങ്ങൾ തമ്മിൽ ഒരു പ്രശ്നവും ഇല്ലെന്ന് രവീന്ദ്രൻ വ്യക്തമാക്കി. ഭാര്യ ഗോസിപ്പിനെ കുറിച്ച് തന്നോട് പറഞ്ഞ വാക്കുകളും രവീന്ദ്രൻ പങ്ക് വെച്ചു. ദേ പുരുഷ ഒറ്റയ്ക്കുള്ള ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ പങ്കുവയ്ക്കരുതെന്ന് എത്ര തവണ പറഞ്ഞതാണെന്നും, സോഷ്യൽ മീഡിയ മുഴുവൻ പറയുന്നത് നമ്മൾ പിരിയുകയാണെന്നാണ്.
ഇനിയും ഇത് ആവർത്തിച്ചാൽ എനിക്ക് പ്രിയപ്പെട്ട സേമിയ ഉപ്പുമാവ് മാത്രം മൂന്നുനേരം ഭക്ഷണമായി തരും. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച മഹാലക്ഷ്മിയുടെ വാക്കുകൾ ഇങ്ങനെ; ഒരുമിച്ച് നിൽക്കുന്ന ഫോട്ടോയും രവീന്ദ്രൻ പങ്കുവെച്ചിട്ടുണ്ട്. ഗോസിപ്പ് പരത്തുന്നവരോട് ഇതിനൊരു അവസാനം ഇല്ലേ? എന്നും രവീന്ദ്രൻ ചോദിക്കുന്നു. നിരവധി പേരാണ് പോസ്റ്റിനു താഴെ കമൻറ് ആയി എത്തിയിരിക്കുന്നത്. പൊതുവേ ഇത്തരം ഗോസിപ്പുകളോട് മഹാലക്ഷ്മി പ്രതികരിക്കാറില്ല. ഇപ്പോഴും തമിഴ് സീരിയൽ രംഗത്ത് സജീവമാണ് മഹാലക്ഷ്മി. രവീന്ദ്രനാണ് മഹാലക്ഷ്മിയെ പ്രപ്പോസ് ചെയ്തത്. എന്നാൽ അന്ന് മഹാലക്ഷ്മി നിരസിക്കുകയാണ് ഉണ്ടായത്. എന്നാൽ പിന്നീട് രണ്ടു പേരും സൗഹൃദത്തിലായി.
വിവാഹത്തിന് മഹാലക്ഷ്മി സമ്മതിക്കുകയും ചെയ്തു. ഭർത്താവിനെതിരെ വരുന്ന ബോഡി ഷേമിങ്ങി lനെക്കുറിച്ചും മഹാലക്ഷ്മി മുമ്പ് സംസാരിച്ചിരുന്നു. ഭർത്താവിനെ മാത്രമല്ല ആരെയും ശരീരഭാരത്തിന്റെ പേരിൽ പരിഹസിക്കരുത്. തന്നെ സംബന്ധിച്ച് അദ്ദേഹത്തിന്റെ വണ്ണം പ്രശ്നമായിരുന്നില്ല. വിവാഹത്തിന് സമ്മതം പറഞ്ഞ സമയത്ത് അതിനു മുൻപ് തടി കുറക്കാം എന്നിട്ടാവാം വിവാഹം എന്ന് രവീന്ദ്രൻ പറഞ്ഞതാണ്. എന്നാൽ താനാണ് വേണ്ടെന്ന് പറഞ്ഞത്. ആരോഗ്യത്തിന് വേണ്ടി വണ്ണം കുറക്കുകയാണെങ്കിൽ കുറയ്ക്കാം അല്ലാതെ വണ്ണം കുറയ്ക്കേണ്ട എന്നാണ് ഞാൻ പറഞ്ഞത് എന്ന് മഹാലക്ഷ്മി അന്ന് വ്യക്തമാക്കി.